തിരുവനന്തപുരം:കെഎസ്ആർടിസിയിലെ കംപ്യൂട്ടർവൽക്കരണം ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തൽസമയ ടിക്കറ്റിങ് ഉൾപ്പെടെ പൂർണമായും കറൻസി രഹിത ടിക്കറ്റ് ഇടപാടിലേക്ക് മാറും. ബസ്റ്റാൻഡുകളിൽ റെയിൽവെ മാതൃകയിൽ അനൗസ് മെന്റ് സംവിധാനവും ഉണ്ടാകും. ആർടിസി യുടെ വ്യാപാരസമുച്ചയങ്ങളിൽ ഒഴിഞ്ഞു കിടക്കുന കടമുറികൾ ഉടൻ വാടകയ്ക്ക് നൽകും. ടോയ്ലറ്റുകൾ സുലഭിന് കൈമാറും. ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.Read More
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ സേവന കാലാവധി നീട്ടാൻ മന്ത്രി സഭായോഗം തീരുമാനിച്ചു .അദ്ദേഹം ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതൽ രണ്ടു വർഷമായാണ് കാലാവധി നിശ്ചയിച്ചത്. 2024 ജൂലൈ 31 ന് വിരമിക്കേണ്ടതിനാലാണ് കാലാവധി നീട്ടിയത്.ഇതോടെ 2025 ജൂൺ വരെ തുടരാനാകും.Read More
തിരുവനന്തപുരം: കേരള സർവകലാശാലയുടെ തൈയ്ക്കാട്ടുള്ള വനിതാ ഹോസ്റ്റൽ മെസ്സിലേക്ക് കരാർ അടിസ്ഥാനത്തിൽ 20, 20,000 രൂപ മാസ ശമ്പളത്തിൽ 11 മാസത്തേക്ക് പാചകക്കാരായി 65 വയസ്സിനു താഴെയുള്ള വനിതകളെ നിയമിക്കും. താല്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ,പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കേരള സർവകലാശാല വനിതാ ഹോസ്റ്റൽ, തൈയ്ക്കാട്, തിരുവനന്തപുരം – 14 വിലാസത്തിൽ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചിന് […]Read More
തിരുവനന്തപുരം: എസ് സി, എസ് ടി വിദ്യാർഥികൾക്ക് കെ എസ്ആർടിസി ഡ്രൈവിങ് സ്കൂളുകളിൽ സൗജന്യ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി പദ്ധതി രേഖ സമർപ്പിക്കാൻ അതത് വകുപ്പ് ഡയറക്ടർമാരെ ചുമതലപ്പെടുത്തി.ആദ്യ ഡ്രൈവിങ് സ്കൂൾ ആനയറ സ്വിഫ്റ്റ് കാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റോഡ് നിയമങ്ങൾ അറിയാത്തതും ഓടിക്കുന്ന വാഹനത്തെപ്പറ്റി ധാരണയില്ലാത്തതും കാരണം ഒരു ജീവനും നഷ്ടമാകരുത്. പരിശീലകർ കെഎസ്ആർടിസി ഡ്രൈവർമാർ തന്നെയാണ്. ചടങ്ങിൽ ഗതാഗത മന്ത്രി […]Read More
ന്യൂഡൽഹി: മലയാളിയായ പി ആർ ശ്രീജേഷ് പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറാകും. എറണാകുളം സ്വദേശിയുടെ നാലാം ഒളിമ്പിക്സാണിത്. ഹർമൻ പ്രീത് സിങ്ങാണ് 16 അംഗ ടീമിന്റെ ക്യാപ്റ്റൻ. ഹാർദ്ദിക് സിങ് വൈസ് ക്യാപ്റ്റനാണ്. നിലവിലെ ചാമ്പ്യൻമാരായ ബെൽജിയം, ആസ്ട്രേലിയ, അർജന്റീന, ന്യൂസിലാൻഡ്, അയർലൻഡ് എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ.ജൂലൈ 27 ന് ന്യൂസിലൻഡുമായാണ് ആദ്യ കളി. ഒളിമ്പിക്സിൽ എട്ട് സ്വർണ്ണവും, ഒരു വെള്ളിയും, മൂന്ന് വെങ്കലവുമാണ് പുരുഷ ഹോക്കി […]Read More
ബാംഗ്ളുരു : ബാംഗളുരുവിലെ നമ്മ മെട്രോയുടെ മൂന്നാം ഘട്ട (ഫേസ് 3 എ ) നിർമ്മാണ പ്രവർത്തനങ്ങളുടെ ചിലവ് 28405 കോടിയെന്ന് റിപ്പോർട്ട് ചെയ്യുന്നു.നേരത്തെ ഇത് 15000കോടിയായിരുന്നു നിർമ്മാണ ചിലവ് കണക്കാക്കിയിരുന്നത്. അതാണിപ്പോൾ ഇത്രയും വർദ്ധിച്ച തുകയിലേയ്ക്ക് മാറിയത്.36.59കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ടത്തിൽ കിലോമീറ്ററിന് 776കോടിയാണ് നിർമ്മാണ ചിലവ്.നമ്മ മെട്രോയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ചിലവേറിയതാണ് ഈ പദ്ധതി.ഇതിനാവശ്യമായ തുകയുടെ 35ശതമാനവും കടമെടുക്കാനാണ് സർക്കാരിന്റെ നീക്കം.കേന്ദ്ര സംസ്ഥാന സർക്കാരുകൾ വകയിരുത്തുന്ന തുകയും കടമെടുക്കുന്ന തുകയും ഉപയോഗിച്ചാണ് നമ്മ […]Read More
ന്യൂഡൽഹി മദ്യനയക്കേസിൽ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കാനിരിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബി ഐ അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച തിഹാർ ജയിലിൽ എത്തിയാണ് മറ്റൊരു കേന്ദ്ര അന്വേഷണ ഏജൻസിയും അറസ്റ്റു ചെയതത്. ബുധനാഴ്ച വിചാരണക്കോടതിയിൽ കെജ്രിവാളിനെ ഹാജരാക്കും. ഇഡി യെടുത്ത കേസിൽ കെജ്രിവാളിന് ജാമ്യം കിട്ടിയാലും പുറത്തിറങ്ങാതിരിക്കുവാനുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയാണിതെന്ന് എഎപി നേതാവ് സഞ്ജയ്സിങ് ചൂണ്ടിക്കാട്ടി. നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവു നൽകാനില്ലെന്നും ഇഡി പക്ഷപാതപരമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി കെജ്രിവാളിന് ജാമ്യം നൽകിയ റൗസ് അവന്യു കോടതി […]Read More
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ദിനാചരണമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം. 1989 മുതൽ എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്. 1987 ഡിസംബർ 7 ലെ ജനറൽ അസംബ്ലി പ്രമേയമാണ് ദിനാചരണം തീരുമാനിച്ചത്.1987 ജൂൺ 17 മുതൽ 26 വരെ വിയന്നയിൽ നടന്ന മയക്കുമരുന്ന് ദുരുപയോഗം, നിയമവിരുദ്ധ കടത്ത് എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ രണ്ട് സുപ്രധാന പ്രമേയങ്ങൾ അംഗീകരിച്ചു. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത […]Read More
നെയ്റോബി: അധികനികുതി ഏർപ്പെടുത്തുന്നതിനെതിരെയുള്ള കെനിയയിലെ ജനകീയപ്രക്ഷോഭം തെരുവുയുദ്ധമായി. ബാരിക്കേഡുകൾ ഭേദിച്ച് പ്രക്ഷോഭകർ പാർലമെന്റ് കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി തീയിട്ടു. പാർലമെന്റ് മന്ദിരത്തിന്റെ ഒരു ഭാഗത്ത് തീ പടർന്നു. പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നുപേർ ചലനമറ്റുകിടക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. നാലു പേർക്ക് വെടിയേറ്റതായി കെനിയൻ മനുഷ്യാവകാശ കമ്മീഷൻ സ്ഥിരീകരിച്ചു. ഭൂരിഭാഗം ജനങ്ങളും പട്ടിണിയിലായിരിക്കെ അധികനികുതി ഈടാക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതാണ് പ്രതിക്ഷേധത്തിന് കാരണം.Read More
