തിരുവനന്തപുരം: റേറ്റിങ് കൂട്ടാനായി ഉദ്ഘാടന നാളിൽതന്നെ തെറ്റായതും നിയമവിരുദ്ധവുമായ വാർത്ത നൽകി കുരുങ്ങിയ മംഗളം ചാനലിന്റെ കണ്ടുകെട്ടിയ സ്വത്തുവകകൾ സൗത്ത് ഇന്ത്യൻ ബാങ്ക് തൂക്കി വിറ്റു. വായ്പ മുടങ്ങിയതിനെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിലുള്ള ചാനൽ ഓഫീസിലെ വസ്തുവകകൾ ബാങ്ക് നേരത്തെ ജപ്തി ചെയ്തിരുന്നു. ഇവയാണിപ്പോൾ 47.5 ലക്ഷം രൂപയ്ക്ക് വിറ്റത്. ഇലക്ട്രോണിക് ഉപരണങ്ങൾ, ക്യാമറകൾ, കംപ്യൂട്ടർ തുടങ്ങിയവ ഇതിൽപ്പെടുന്നു. 2017 മാർച്ചിലെ ഉദ്ഘാടന വേളയിൽ ഞെട്ടിക്കുന്ന ‘എക്സ്ക്ലൂസീവ് ‘ എന്ന് […]Read More
മൂന്ന് തവണ ബി.ജെ.പി എം.പിയായ ഓം ബിർള, അപൂർവമായ മത്സരത്തിനൊടുവിൽ ചൊവ്വാഴ്ച രണ്ടാം തവണയും ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥിയും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ ശബ്ദവോട്ടെടുപ്പിലൂടെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവർ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. രണ്ടാം തവണയും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ബഹുമാനപ്പെട്ട സ്പീക്കർ, താങ്കൾ രണ്ടാമതും ഈ കസേരയിൽ […]Read More
ഉപതെരഞ്ഞെടുപ്പിൽ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറൽ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടൊറന്റോയിലെ സെന്റ് പോളിൽ പാർട്ടിക്ക് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഈ മണ്ഡലത്തില്‍ യാഥാസ്ഥിതിക പാര്‍ട്ടി നേതാവായ ഡോണ്‍ സ്റ്റുവര്‍ട്ടാണ് വിജയിച്ചു. 42 ശതമാനം വോട്ട് നേടിയാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ ലെസ്ലി ചര്‍ച്ചിനെ സ്റ്റുവര്‍ട്ട് പരാജയപ്പെടുത്തിയത്. കഴിഞ്ഞ 30 വര്‍ഷമായി ലിബറല്‍ പാര്‍ട്ടി കൈവശം വെച്ചിരുന്ന സീറ്റാണ് സെന്റ് പോള്‍. 2021ലെ തെരഞ്ഞെടുപ്പില്‍ 49 ശതമാനം വോട്ട് നേടിയായിരുന്നു പാര്‍ട്ടി വിജയിച്ചത്. […]Read More
കോപ – അമേരിക്ക ന്യൂയോർക്ക്: കോപ – അമേരിക്കയിൽ തുടർച്ചയായ രണ്ടാം ജയം തേടി ചാമ്പ്യൻമാരായ അർജന്റീന നാളെ കളത്തിൽ. കരുത്തരായ ചിലിയാണ് എതിരാളി.ആറരയ്ക്കാണ് മത്സരം.ജയിച്ചാൽ ലയണൽ മെസിക്കും സംഘത്തിനും ക്വാർട്ടർ ഏറെക്കുറെ ഉറപ്പിക്കാം.ആദ്യ കളിയിൽ ക്യാനഡയെ രണ്ട് ഗോളിന് വീഴ്ത്തിയിരുന്നു. ചിലിയാകട്ടെ പെറുവിനോട് ഗോളടിക്കാതെ പിരിഞ്ഞു. എ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി അർജന്റീനയാണ് മുന്നിൽ. ക്യാനഡയെക്കതിരെ യുവതാരങ്ങളായ ജൂലിയൻ അൽവാരെസും ലൗതാരോ മാർട്ടിനെസുമാണ് ഗോളടിച്ചത്.Read More
യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തു മരിച്ചു. എട്ടു വയസുള്ള പെൺകുട്ടിയും ഏഴു വയസുള്ള ആൺകുട്ടിയുമാണ് മരിച്ചത്. അഞ്ചുവയസുള്ള കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫുജൈറയിലെ അൽതുവിയാൻ മേഖലയിൽ സ്വദേശികളുടെ വീടിനാണ് തീപിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.. അഗ്നിബാധയുടെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫുജൈറ സിവിൽ ഡിഫൻസ് മേധാവി ബ്രിഗേഡിയർ അലി ഉബൈദ് അൽ തുനൈജി അറിയിച്ചു.Read More
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡ/ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്ത നടപടി ക്രമത്തിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. ഹർജിയിൽ സ്റ്റേ നൽകിയ ശേഷം വിധി പറയാൻ മാറ്റിവച്ച സിഗിൾബെഞ്ചിന്റെ നടപടിയെ അസാധരണമെന്ന് ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് എസ് വി എൻ ഭാട്ടി എന്നിവരുടെ ബഞ്ച് വിശേഷിപ്പിച്ചു. സ്റ്റേ വിഷയങ്ങളിൽ വിധികൾ മാറ്റിവയ്ക്കാതെ ഉടൻ നൽകുകയാണ് ചെയ്യുക. ഹൈക്കോടതിയിൽ സംഭവിച്ചത് അസാധാരണമാണ് – ബഞ്ച് നിരീക്ഷിച്ചു.Read More
തിരുവനന്തപുരം: കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം . ഇവിടെ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് പ്രോസസ്സിംഗ് യൂണിറ്റിലാണ് തീപിടിത്തം.തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫയർഫോഴ്സ് യൂണിറ്റും കൊച്ചു വേളിയിലേക്ക് തിരിച്ചു. വെളുപ്പിന് മൂന്നര മണിക്കാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്. തീ അണക്കാനുള്ള ശ്രമം തുടരുന്നു. അടുത്തുള്ള ടൈറ്റാനിയം ഫാക്ടറി, പെട്രോൾ പമ്പ് എന്നിവിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചു എന്നാണ് റിപ്പോർട്ട്. പ്ലാസ്റ്റിക് റീസൈക്ലിങ് സ്ഥാപനത്തിലെ അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന മേഖലയിലാണ് തീപിടിത്തം.Read More
കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക് സഭാംഗമായി ദൈവനാമത്തിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ‘കൃഷ്ണാ ഗുരുവായൂരപ്പാ…’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. അടുത്ത് വരാനിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി തയാറെടുത്ത ലുക്കിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞക്ക് എത്തിയത്. സംസ്ഥാനത്ത് നിന്നുള്ള ബിജെപിയുടെ ആദ്യ ലോക് സഭാഗമായ സുരേഷ് ഗോപി 2024ലെ തിരഞ്ഞെടുപ്പിൽ സിപിഐ യിലെ മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ 74,686 വോട്ടിനാണ് തൃശൂരിൽ പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർഥി മൂന്നാമതായ ഏക മണ്ഡലമാണ് തൃശ്ശൂർ.Read More
തിരുവനന്തപുരം: 2076 സ്കൂളുകളിൽ ഹയർ സെക്കൻഡറി, വിഎച്ച് എസ്ഇ ഒന്നാം വർഷ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ ഒമ്പതിന് വിദ്യാർഥികളെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 3,22,147 വിദ്യാർഥികൾ ദിനം ക്ലാസിലെത്തും. മെറിറ്റ് സ്വീറ്റിൽ 2,67,920 പേരും കമ്യൂണിറ്റി ക്വാട്ടയിൽ 19,251 പേരും, മാനേജ്മെന്റ് സീറ്റിൽ 19,192 പേരും അൺ എയ്ഡഡ് സ്കൂളിൽ 10,583 പേരുമാണ് പ്രവേശനം നേടിയത്. സ്പോർട്സ് ക്വാട്ടയിൽ 4,333 പേരും മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 868 പേരുമാണ് […]Read More
