കുലോബ്: ഇസ്ലാംമത വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള താജിക്കിസ്ഥാനിൽ സ്ത്രീകളുടെ ശിരോവസ്ത്രമായ ഹിജാബും പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഇദിയും നിരോധിച്ചു. പാർലമെന്റിന്റെ ഉപരിസഭയായ മജ്ലിസ് മില്ലയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്. തുടർന്ന് പ്രസിഡന്റ് ഇമോമാലി റഹ്മാൻ അംഗീകരച്ച് ഉത്തരവ് ഇറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താജിക്കിസ്ഥാനിൽ ജനസംഖ്യയുടെ തൊ ണ്ണൂറ് ശതമാനത്തിലധികം ഇസ്ലാംമത വിശ്വാസികളാണ്. പെരുന്നാൾ സമയത്ത് കുട്ടികൾ അടുത്തുള്ള വീടുകൾ സന്ദർശിച്ച് മുതിർന്നരിൽ നിന്ന് ചെറിയസമ്മാനങ്ങൾ കൈപ്പറ്റുന്നതാണ് ഇദി ആഘോഷം.Read More
വാഷിങ്ടൺ: അമേരിക്കയിലെ അർക്കൻസാൻസിൽ ഇറച്ചിക്കടയിൽ അക്രമി നടത്തിയ വെടിവയ്പിൽ നാലു പേർ മരിച്ചു. ഒരു പോലീസുകാരനടക്കം ഏഴുപേർ ചികിത്സയിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 190 ആൾക്കൂട്ടവെടിവയ്പ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത തെന്ന് ഗൺവയലൻസ് ആർക്കൈവ് എന്ന ഗവേഷക സംഘം അറിയിച്ചു . ഈ ആഴ്ച മാത്രം ഇത്തരം നാല് കേസുകൾ രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായി.Read More
ന്യൂഡൽഹി: ചോദ്യപേപ്പർ കുംഭകോണത്തിന് പിന്നാലെ പൊതു പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനായി പരിഷ്ക്കാരങ്ങൾ നിർദ്ദേശിക്കാൻ ഇന്നതാധികാരസമിതി രൂപീകരിച്ചു. മലയാളിയും മുൻ ഐഎസ്ആർഒ തലവനുമായ കെ രാധാകൃഷ്ണനാണ് ഏഴംഗസമിതിയെ നയിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. ഡൽഹി മുൻ എയിംസ് ഡയറക്ടർ ഡോ.രൺ ദീപ് ഗുലേറിയ,ഹൈദരാബാദ് സർവകലാശാല വിസിബിജെ റാവു, ഐഐടി മദ്രാസ് പ്രൊഫസർ കെ രാമമൂർത്തി, പീപ്പിൾ സ്ട്രോങ് സഹസ്ഥാപകൻ പങ്കജ് ബൻസാൽ, ഐഐടി ഡൽഹി ഡീൻ ആദിത്യ മിത്തൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ […]Read More
റായ്പുര്‍: ഛത്തീസ്ഗഢില്‍ നക്സൽ കലാപബാധിത പ്രദേശമായ സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. സിആർപിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ (35), ഷെെലേന്ദ്ര (29), എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. സൈനികര്‍ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയിൽ നക്സലൈറ്റുകൾ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് മൂന്നിനായിരുന്നു സംഭവം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. വീരമൃത്യു വരിച്ച […]Read More
തിരുവനന്തപുരം: പ്രൊഫ. എം.ശ്രീകുമാർ, പ്രൊഫ. ടി കെ രാമകൃഷ്ണൻ, ഡോ. സോണിച്ചൻ പി ജോസഫ് എന്നിവർ വിവരാവകാശ കമ്മീഷണർമാരാകും.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി പി രാജീവ് എന്നിവരടങ്ങിയ സമിതിയുടെ ശുപാർശയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. കൊട്ടിയം എസ് എൻ കോളേജിൽ അധ്യാപകനായിരുന്നു എം ശ്രീകുമാർ.തൃശൂർ കേരളവർമ കോളേജിലെ മുൻ അധ്യാപകനാണ് ടി കെ രാമകൃഷ്ണൻ. മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് സബ് […]Read More
കോവളം: വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ യന്ത്ര ആനയെ നടക്കിരുത്തി. ബാലഭാസൻ എന്ന യന്ത്ര ആനയെ പീപ്പിൾസ് ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ്സ് ഓഫ് അനി മൽസും നടി ആദശർമയും ചേർന്നാണ് ന്യ നടക്കിയിരുത്തിയത്. 11 അടി ഉയരവും 800 കിലോഗ്രാമോളം ഭാരവുമുള്ള ആനയുടെ പുറം പൂർണമായും ഫൈബർ നിർമിതമാണ്. ചക്രം ഘടിപ്പിച്ച പ്ലാറ്റ്ഫോമായ തിനാൽ എവിടേയ്ക്കും മാറ്റാൻ കഴിയും. ചാലക്കുടി സ്വദേശി പ്രതാപനാണ് ശിൽപ്പി. 15 ദിവസം കൊണ്ടാണ് നിർമാണം […]Read More
തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി 12 മണിമുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കുമെന്ന് അറിയിപ്പ്. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം. നോട്ടീസ് കൊടുത്തിട്ടും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു. മിൽമയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെന്റ് വിഷയത്തിൽ നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് അഡ്വ മോഹൻദാസ്, സിഐടിയു നേതാവ് എബി […]Read More
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ളിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ1/ 2023) തസ്തികയിലേക്ക് ഫെബ്രുവരി 18ന് നടത്തിയ ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം ജൂൺ 27 ന് രാവിലെ 10.30 ന് തിരുവനന്തപുരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. വിശദ വിവരങ്ങൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.Read More
വാര്ഡന് കം ട്യൂട്ടര്‍, കെയര്‍ടേക്കര്‍, ധോബി, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, സ്റ്റോര്‍ കീപ്പര്‍ തുടങ്ങി നിരവധി ഒഴിവുകൾ ഇമെയിൽ/ തപാൽ വഴി അപേക്ഷിക്കാം. https://www.sports.kerala.foundation.recruitment.html അവസാന തിയ്യതി: ജൂൺ 22.Read More
