വഡോദര: ഗുജറാത്ത് തീരം ലഹരിമാഫിയുടെ ഹബ്ബായി മാറുന്നു. തുടർച്ചയായ കോടികളുടെ മയക്കുമരുന്നാണ് ബിഎസ്എഫ് കച്ച് മേഖലയിൽ നിന്ന് കണ്ടെടുക്കുന്നത്. 150 കോടി രൂപയുടെ സിന്തെറ്റിക് മയക്കുമരുന്നും കഞ്ചാവും ഹെറോയിനും സർക്രീക്ക് പ്രദേശത്തുനിന്ന് കണ്ടെത്തി. ബിഎസ്എഫ് സംഘം ദിവസങ്ങൾക്ക് മുൻപ് 120 പാക്കറ്റ് മയക്കുമരുന്ന് കണ്ടെത്തി. കച്ച് തീരത്ത് ദിവസവും പായ്ക്കറ്റുകണക്കിന് മയക്കുമരുന്ന് ലഭിക്കാ റുള്ളതായി ബിഎസ്എഫ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.Read More
ന്യൂഡൽഹി: കനത്ത ചൂടില്‍ വലഞ്ഞ് ഡൽഹി.കഴിഞ്ഞ 36 മണിക്കൂറിനിടെ മരണസംഖ്യ 32 കടന്നു. അതേ സമയം ദില്ലിക്കാവശ്യമായ ജലം ഹരിയാന നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അതിഷി മെർലേന നിരാഹാരസമരം ആരംഭിച്ചു. അത്യുഷ്ണം തുടരുന്ന ദില്ലിയില്‍ മരണനിരക്കും ഉയരുകയാണ്.ഹീറ്റ് സ്ട്രോക്കും അനുബന്ധ അസുഖങ്ങളുമായി 400 ഓളം പേര് വിവധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. വീടുകളില്ലാതെ തെരുവില്‍ കഴിയുന്നവരെ ഷെല്‍റ്റര്‍ ഹോമുകളിലേക്ക് മാറ്റാന്‍ ദില്ലി സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഡൽഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസഥാനങ്ങളില്‍ താപനില 46ന് മുകളിലെത്തി. […]Read More
ഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം ഡൽഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ ഹർജി പരിഗണക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. വാദത്തിന് ശേഷം ഇന്ന് ഉച്ചയോടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ തന്നെ ഡൽഹിയിൽ ആം ആദ്മി പ്രവര്‍ത്തകര്‍ […]Read More
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി മ്യൂഴുവൻ ശമ്പളവും നൽകാൻ സംസ്ഥാന സർക്കാർ സഹായം നൽകും. ട്രാൻസ്പോർട്ട് വിഷയത്തിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനുള്ള ക്രമീകരണം കെഎസ്ആർടിസി ഉണ്ടാക്കും. യോഗത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, ധനമന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.Read More
എസ്എസ്എൻസി സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സേ പരീക്ഷ എഴുതിയ 1066 വിദ്യാർഥികളുടേയും, ടി എച്ച്എച്ച്എൽസി സേ പരീക്ഷ എഴുതിയ നാലു വിദ്യാർഥികളുടേയും പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിച്ചത്.ആകെ പരീക്ഷ എഴുതിയ 4,27,153 വിദ്യാർഥികളിൽ 4,26,725 പേർ ഉന്നത പഠനത്തിന് അർഹത നേടിയിട്ടുണ്ട്. വിവരങ്ങൾക്ക്:https://sslcexam.kerala.gov.inRead More
ഫ്ളോറിഡ: ഹോളിവുഡിലെ വിഖ്യാത നടൻ ഡോണാ ൾഡ് സതർലൻഡ് അന്തരിച്ചു. 88 വയസ്സായ അദ്ദേഹം മിയാമിയിലെ വീട്ടിലാണ് വ്യാഴാഴ്ച അന്തരിച്ചത്. ദീർഘനാളായി അസുഖബാധിതനായിരുന്നു. മകൻ കിഫർ സതർലൻഡ് ഇൻസ്റ്റാഗ്രാമിലൂടെയാണ് മരണവിവരം അറിയിച്ചത്. ഗ്രാമിയ ടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അ ആറുപതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിൽ ഇരുനൂറിനടുത്ത് സിനിമകളിൽ അഭിനയിച്ചു. 1967ൽ ദ ഡേട്ടി ഡസൻ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടക്കകാലത്ത് കെല്ലിസ് ഹീറോസ്, ക്യൂട്ട്, ഡോണ്ട് ലുക്ക് നൗ എന്നീ […]Read More
പ്രശസ്ത സിനിമാ സംവിധായകൻ ചേർത്തല കടക്കരപ്പള്ളി ഏഴാം വാർഡ് രാമാട്ട് യു.വേണു ഗോപൻ (67)അന്തരിച്ചു. സംവിധായകൻ പി. പദ്മരാജന്റെ കൂടെ 10 വർഷം സഹസംവിധായകൻ ആയി പ്രവർത്തിച്ചു. 1995ൽ പുറത്തിറങ്ങിയ കുസൃതി കുറുപ്പാണ് ആദ്യ സിനിമ. ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, റിപ്പോർട്ടർ, സർവോപരി പാലക്കാരൻ തുടങ്ങി മികച്ച സിനിമകൾ അദ്ദേഹത്തിന്റെ സംഭാവനകൾ ആണ്. ഭാര്യ: ലത വേണു. മക്കൾ: ലക്ഷ്മി (NISH, തിരുവനന്തപുരം), വിഷ്ണു ഗോപൻ (എഞ്ചിനീയർ FISCHER) മരുമകൻ: രവീഷ്. സംസ്കാരം ഇന്ന് […]Read More
മാനന്തവാടി എംഎൽഎ ഒ. ആർ കേളു മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. പട്ടികവർഗവിഭാഗത്തിൽ നിന്ന് സംസ്ഥാന മന്ത്രിസഭയിലേക്ക് വരുന്ന രണ്ടാമത്തെ മന്ത്രിയാണ് ഒ ആർ കേളു. സിപിഎം സംസ്ഥാന സമിതി അംഗമായ കേളുവിന് എസ്സി എസ്ടി വകുപ്പാണ് നൽകുക എന്നാണ് ലഭിക്കുന്ന വിവരം. കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലാണ് ഇത്. രാധാകൃഷ്ണൻ ചുമതല വഹിച്ചിരുന്ന ദേവസ്വം വകുപ്പ് മന്ത്രി വാസവനും പാർലമെന്ററി കാര്യം എം ബി രാജേഷിനും ലഭിക്കുമെന്നാണ് വിവരം.Read More
പ്രതിപക്ഷനേതാവിന്റെ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങി. യുഡിഎഫ് യോഗത്തില്‍ പ്രസംഗിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് അവസരം നല്‍കിയില്ല . ഘടകകക്ഷി നേതാക്കള്ക്ക്നേതാക്കള്ക്ക് ഉള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ രമേശ് ചെന്നിത്തലയെ തഴഞ്ഞു എന്നാണ് വിമര്‍ശനം ഉയരുന്നത്. രാവിലെ ചേര്‍ന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെയാണ് വൈകിട്ട് കണ്ടോണ്മെന്റ് ഹൗസില്‍ യുഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് വിലയിരുത്തലായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ സംസാരിച്ചെങ്കിലും യുഡിഎഫിന്റെ ക്യാംപെയ്ന് കമ്മിറ്റി ചെയര്മാന് കൂടിയായിരുന്നിട്ടും ചെന്നിത്തലയ്ക്ക് […]Read More
റിയാദ്: ഹജ്ജ് തീർഥാടനത്തിനെത്തിയ 577ഹാജിമാർ മരിച്ചെന്ന് റിപ്പോർട്ട്.അത്യുഷ്ണത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മിക്കവരുടേയും മരണകാരണം. ഇതിൽ 323 പേർ ഈജിപ്തിൽ നിന്നുള്ളവരാണ്. ജോർദാനിൽ നിന്നുള്ള 60തീർഥാടകരും മരിച്ചു. അറബ് നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.എന്നാൽ ഹജ്ജിനെത്തിയ 900 പേർ മരിച്ചിട്ടുണ്ടാകാമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.രണ്ടായിരത്തിലധികം പേർ അത്യുഷ്ണത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. മെക്കയിൽ തിങ്കളാഴ്ച താപനില51.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പതിനെട്ട് […]Read More
