വിവാഹമോചനത്തിന് തയാറായില്ല; ഭാര്യയെ ഭര്ത്താവ് കുത്തികൊലപ്പെടുത്തി തിരുവനന്തപുരo: നെയ്യാറ്റിൻകര അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മായം സ്വദേശി രാജി മനോജ് (33) കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും മാസങ്ങളായി മാറി താമസിക്കുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളും ഉണ്ട്. മായത്തെ സർക്കാര് ആശുപത്രിയിൽ മരുന്നു വാങ്ങി മടങ്ങി വരികയായിരുന്നു രാജി. ഇതിനിടെ മനോജ് എത്തുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. തുടർന്ന് രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു. റോഡിൽ വച്ച് […]Read More
നടൻ മോഹൻലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. മോഹൻലാൽ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്. ട്രഷററായി നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്ക് എത്തുന്നത്.Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ എക്സ്പ്രസ് ട്രെയിനും ചരക്ക്ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം പത്തായി. 40 പേർക്ക് പരിക്കേറ്റു. അഗർത്തലയിൽ നിന്ന് കൊൽക്കത്തയിലെ സിയാൽദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിന്റെ പുറകിൽ ന്യൂജയ്പാൽഗുരിക്ക് സമീപം ചരക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. കാഞ്ചൻജംഗ എക്സ്പ്രസിന്റെ പിൻ ഭാഗത്ത് പാഴ്സൽ കോച്ചും ഗാർഡിന്റെ കോച്ചും ആയതിനാലാണ് മരണ സംഖ്യ കുറഞ്ഞത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ചരക്കു ട്രെയിൽ സിഗ്നൽ മറികടന്ന് എക്സ്പ്രസ് […]Read More
മുംബൈ: മുംബൈ നഗര മധ്യത്തിൽ പെൺകുട്ടിയെ യുവാവ് സ്ഥാപർകൊണ്ട് അടിച്ചുകൊന്നു. രോഹിത് യാദവെന്ന ഇരുപതുകാരനാണ് സുഹൃത്തായ ആരതി യാദവിനെ കൊലപ്പെടു ത്തിയത്. ചൊവ്വാഴ്ച രാവിലെ 8.30 ന് വാസ ഈസ്റ്റ് ചിഞ്ച് പാടയിലാണ് സംഭവം.ജോലിക്ക് പോകുന്നതിനിടെ പെൺകുട്ടിയെ ഇയാൾ പിന്തുടരുന്നതും അടിച്ച് വീഴ്ത്തുന്നതുമെല്ലാം സിസിടിവിയിൽ തെളിഞ്ഞു . തലയിൽ നിരവധി തവണ അടിക്കുമ്പോഴും ആൾക്കൂട്ടം തടഞ്ഞില്ല. രോഹിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.Read More
വാഷിങ്ടൺ: ലോകം അടുത്തതായി അഭിമുഖീകരിക്കേണ്ടിവരുന്ന മഹാമാരി പക്ഷിപ്പനി ആയിരിക്കുമെന്നും എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാമെന്നും അമേരിക്കൻ രോഗപ്രതിരോധ നിയന്ത്രണകേന്ദ്രത്തിന്റെ (സിഡിസി) മുൻ തലവൻ റോബർട്ട് റെഡ് ഫീൽഡ്.അമേരിക്കയിൽ കന്നുകാലികളിൽ നിന്ന് പക്ഷിപ്പനി മനുഷ്യ നിലേക്ക് പകർന്ന മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 25 മുതൽ 50 ശതമാനം വരെയാണ് പക്ഷിപ്പനിയുടെ മരണ നിരക്ക്. മനുഷ്യരിൽ നിന്ന് പക്ഷിപ്പനി പടരുമെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെങ്കിലും വൈറസ് മനുഷ്യ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ മറികടക്കാനുള്ള […]Read More
തിരുവനന്തപുരം: ജനതാദൾ എസ് ദേശീയതലത്തിൽ ബിജെപിയ്ക്കൊപ്പം എൻഡിഎയിൽ പ്രവർത്തിക്കുന്നതിനാൽ കേരളഘടകം അവരുമായുള്ള ബന്ധം പൂർണമായും വിഛേദിച്ചു. പേരു തന്നെ ഉപേക്ഷിച്ച് മറ്റൊരു പാർട്ടിയായി പ്രവർത്തിക്കാൻ ചൊവ്വാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറിയറ്റും ജില്ലാ പ്രസിഡന്റുമാരും യോഗം ചേർന്ന് തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചു. ജനതാദൾ എസ് ദേശീയ തലത്തിൽ ബിജെപി അനുകൂല നിലപാടെടുത്തപ്പോൾ കേരളാഘടകം എതിർപ്പ് അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എച്ച് ഡി കുമാരസ്വാമി […]Read More
തിരുവനന്തപുരം: ആലത്തൂരില്നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനമൊഴിഞ്ഞത് ചരിത്രത്തിൽ ഇടംനേടാവുന്ന ഉത്തരവിറക്കിയശേഷം. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നത് മാറ്റാനാണ് തീരുമാനം. പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകളെ ‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്നീ പേരുകളിലാണ് നിലവിൽ അഭിസംബോധന ചെയ്തുവരുന്നത്. ഈ അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം. പുതിയ ഉത്തരവനുസരിച്ച് കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരമായി നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും […]Read More
തിരുവനന്തപുരം: യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024 ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ട പരീക്ഷയെഴുതിയത് 23,666 പേർ. രാവിലെയും ഉച്ചയ്ക്കുമായി സംസ്ഥാനത്ത് 61 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. തിരുവനനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ. വിദ്യാർഥികളുടെ സൗകര്യാർഥം കെഎസ് ആർടിസി പ്രത്യേക സർവീസ് നടത്തി. തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രങ്ങളെ കണക്ട് ചെയ്ത് സമയം ക്രമീകരിച്ച് ഇലക്ട്രിക് ബസുകളും സർവീസ് നടത്തി.Read More
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 118.30 അടി എത്തി.തലേദിവസം ജലനിരപ്പ് 118.45 അടി ആയിരുന്നു. ഞായറാ ഴ്ച രാവിലെ ആറു വരെയുള്ള 24 അണക്കെട്ടിേലേക്ക് സെക്കൻഡിൽ 206.18 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് സെക്കൻഡിൽ 520.42 ഘനയടി വീതം വെള്ളം കൊണ്ടുപോയി. ദിവസങ്ങളായി വൃഷ്ടിപ്രദേശങ്ങളിൽ മഴയില്ല.Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തടുത്ത് രണ്ടു ദിവസങ്ങളിലുണ്ടായ നേരിയഭൂചലനത്തിന് കാരണം ഭ്രംശ മേഖലകളിലുണ്ടാകുന്ന സ്വാഭാവിക ചലനങ്ങളെന്ന് വിദഗ്ധർ. ശനിയാഴ്ച രാവിലെ 8.15 നും 8.20നും ഇടയിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് സെക്കൻഡുകൾ നീണ്ട നേരിയ ഭൂചലനമുണ്ടായത്. ദേശീയ ഭൂകമ്പനി രീക്ഷണ സംവിധാനത്തിൽ തീവ്രതമൂന്നുള്ള ചലനമാണുണ്ടായത്. ഞായറാഴ്ച പുലർച്ചെ 3.55 ന് കുന്നംകുളത്തും,പാലക്കാടും ചിലയിടങ്ങളിൽ തുടർചലനം സംഭവിച്ചെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഭൂമിയുടെ ഫലകങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്നതോ ഇവയ്ക്കിടയിലെ ചലനങ്ങളോ ആണ് […]Read More
