റിയാദ്: അന്താരാഷ്ട്രതല എണ്ണ ഇടപാടുകൾക്ക് ഡോളർ അടിസ്ഥാന കറൻസിയായി ഉപയോഗിക്കുമെന്ന ധാരണയിൽനിന്ന് പിന്മാറി സൗദി അറേബ്യ. അമേരിക്കയുമായി നിലനിന്ന 50 വർഷം പഴക്കമുള്ള കരാറാണ് പുതുക്കേണ്ടെന്ന് തീരുമാനിച്ചത്.ഇതോടെ എണ്ണ കയറ്റുമതി വില നിശ്ചയിക്കാൻ ചൈനീസ് ആർഎംബി, യുവാൻ, യെൻ, യൂറോ തുടങ്ങിയ കറൻസികൾ ഉപയോഗിക്കാനാകും.ഇത് ആഗോള വിപണിയിൽ വൻമാറ്റത്തിന് വഴിവയ്ക്കും. 1974 ജൂൺ എട്ടിനാണ് അന്നത്തെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസ്സിഞ്ജറും സൗദി രാജകുമാരൻ ഫിന്ദ് ഇബ്ൻ അബ്ദേൽ അസീസും […]Read More
മനാമ: തീർഥാടകരുടെ മിനായിലെ രാപ്പാർപ്പോടെ ഈ വർഷത്തെ ഹജ്ജ് തീർഥാടത്തിന് തുടക്കമായി. 180 രാജ്യത്തുനിന്നായി 20 ലക്ഷത്തിലധികം തീർഥാടകർ ശനിയാഴ്ച അറഫാ മൈതാനിയിൽ സംഗമിക്കും. മലയാളികളടക്കം ഇന്ത്യയിൽനിന്ന് എത്തിയ 1,75,000 തീർഥാടകർ മിനായിലെത്തി. ശനിയാഴ്ച പുലർച്ചെ പ്രഭാത നമസ്കാര ശേഷം തീർഥാടകർ അറഫ സംഗമത്തിനായി നീങ്ങും. നമിറാ പള്ളിയിൽ അറഫാ പ്രഭാഷണത്തോടെ സംഗമത്തിന് തുടക്കമാകും. സൂര്യാസ്തമയശേഷം തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ അന്തിയുറങ്ങി ഞായറാഴ്ച പുലർച്ചെ മിനായിൽ തിരിച്ചെത്തും. ജംറയിൽ കല്ലേറുകർമം […]Read More
തിരുവനന്തപുരം: ദിവസവും സംസ്ഥാനത്ത് ഒരു മസ്തിഷ്ക മരണമെങ്കിലും നടക്കുന്നുണ്ടെന്നും അവയവദാനത്തിന്റെ പ്രസക്തി ഇനിയും ജനങ്ങളിലെത്തേണ്ടതുണ്ടെന്നും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിലെ ന്യൂറോ സർജറി പ്രൊഫസർ എച്ച് വി ഈശ്വർ . ഡയാലിസിസ് ചെയ്യുന്ന മൂവായിരത്തിലധികം രോഗികൾക്ക് വൃക്ക ദാനം ചെയ്യുന്നതിന് ഇത്തരം മസ്തിഷ്ക മരണങ്ങൾകൂടി പ്രയോജനപ്പെടുത്താനായാൽ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.മസ്തിഷ്ക മരണം സാക്ഷ്യപ്പെടുത്താൻ പരിശീലനം നൽകുന്നവേളയിലാണ് പ്രൊഫസർ ഈശ്വർ ഇക്കാര്യം വെളിപ്പെടുത്തിയത്.Read More
ഫ്ളോറിഡ: സൗരയൂഥത്തിൽ ഏറ്റവും അകലെ എത്തിയ ബഹിരാകാശ പേടകം വോയേജർ 1 വീണ്ടും പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങി.പ്ലൂട്ടോയും കടന്ന് ഇന്റർസ്റ്റെല്ലാർ സ്പേയ്സ് വഴി സഞ്ചരിക്കുന്ന പേടകത്തിൽ നിന്ന് നിരീക്ഷണ വിവരങ്ങൾ ലഭിച്ചു തുടങ്ങിയതായി നാസ അറിയിച്ചു. 1977 ൽ വിക്ഷേപിച്ച വോയേജർ മാസങ്ങളായി പ്രവർത്തന രഹിതമായിരുന്നു. സാങ്കേതിക തകരാർമൂലം കഴിഞ്ഞ നവംബർ 14 മുതൽ നാല് പ്രധാന ഉപകരണങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു.പ്രത്യേക സന്ദേശങ്ങൾ അയച്ച് തകരാർ പരിഹരിക്കാനുള്ള ജെറ്റ് […]Read More
കോട്ടയം: എസ്ഐയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ് ഐ മുട്ടമ്പലം കാച്ചുവേലിക്കുന്ന് പീടിയേക്കൽ കുരുവിള ജോർജ് (45) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഈ സമയം കുരുവിളയുടെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വീടിന്റെ താഴത്തെ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കൽ അവധി എടുത്ത് കുരുവിള ജോർജ് കോട്ടയത്തെ വീട്ടിൽ എത്തിയിരുന്നു. മൃതദേഹം […]Read More
ഇറ്റലിയിൽ ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്. മാർപാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി, കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ഇന്ന് ചർച്ച നടത്തുന്നുണ്ട്. ജി7 ഉച്ചകോടിയിൽ ഇതാദ്യമായാണ് മാർപാപ്പ പങ്കെടുക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയെ കണ്ടുവെന്നും ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുവെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. ജനങ്ങളെ സേവിക്കാനും നമ്മുടെ ലോകത്തെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്നും മോദി […]Read More
G7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച (പ്രാദേശിക സമയം) ഇറ്റലിയിലെ അപുലിയയിലെത്തി.മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. “ലോക നേതാക്കളുമായി ചർച്ചകളിൽ ഏർപ്പെടാൻ കാത്തിരിക്കുകയാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ഒരുമിച്ച് ലക്ഷ്യമിടുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു. ഇറ്റലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, പ്രധാനമന്ത്രിയായ ശേഷം തുടർച്ചയായി മൂന്നാം തവണയും തൻ്റെ ആദ്യ വിദേശ സന്ദർശനം ജി 7 ഉച്ചകോടിക്കായി […]Read More
ട്രിനിഡാഡ് :ന്യൂസിലൻഡിനെ 13 റണ്ണിന് കീഴടക്കി വെസ്റ്റിൻഡീസ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ടിലേക്ക് കടന്നു. മൂന്നുകളിയും ജയിച്ചാണ് ആതിഥേയരുടെ കുതിപ്പ്.ഏഴാം ഓവറിൽ 30/5 സ്കോറിന് തകർന്ന വിൻഡീസിനെ രക്ഷപ്പെടുത്തിയ ഷെർഫേൻ റൂതർ ഫോർഡാണ് കളിയിലെ താരം. 39പന്തിൽ ആറ് സിക്സറും രണ്ടു ഫോറും അടക്കം 68 റണ്ണുമായി ഇരുപത്തിയഞ്ചുകാരൻ പുറത്താകാതെ നിന്നു. സ്കോർ: വിൻഡീസ് 149/9, ന്യൂസിലാൻഡ്: 136/9.Read More
ന്യൂഡൽഹി:അജിത് ഡോവലിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമനം. പി കെ മിശ്ര പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും തുടരും.ഇരുവർക്കും ക്യാബിനറ്റ് പദവിയാണ്. ഇന്റലിജൻസ് ബ്യൂറോ മുൻഡയറക്ടറും 1968 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ അജിത് ഡോവൽ 2014 മുതൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. അമിത് ഖാരെ, തരുൺ കപൂർ എന്നിവരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉപദേഷ്ടാക്കളായി വീണ്ടും നിയമിച്ചു. കേന്ദ്ര സർക്കാർ സെക്രട്ടറി പദവിയിലും ശമ്പളത്തിലുമാണ് നിയമനം.Read More
