ന്യൂഡൽഹി:നീറ്റ് ക്രമക്കേടിൽ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധം കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി. ഹരിയാനയിലെ ഒരു കേന്ദത്തിൽ പരീക്ഷ എഴുതിയ 1536 വിദ്യാർഥികൾക്ക് ചട്ടവിരുദ്ധമായി നൽകിയ ഗേസ് മാർക്ക് റദ്ദാക്കാമെന്ന് എൻടി എ സുപ്രീംകോടതിയെ അറിയിച്ചു. ഇവർക്ക് പരീക്ഷ ജൂൺ 23 ന് വീണ്ടും നടത്തി മുപ്പതിനുമുൻപ് ഫലം പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്കുള്ള വിജ്ഞാപനം വ്യാഴാഴ്ച തന്നെ പുറത്തിറക്കുമെന്നും എൻടിഎ യുടെ അഭിഭാഷകൻ നരേഷ് കൗശിക്ക് കോടതിയെ അറിയിച്ചു. പരീക്ഷ എഴുതാൻ തയ്യാറാകാത്തവർക്ക് നിലവിലുള്ള മാർക്കിൽ നിന്ന് ഗ്രേസ് മാർക്ക് കുറച്ചായിരിക്കും പ്രവേശനത്തിന് […]Read More
കൊച്ചി:രാജ്യത്ത് എടിഎം ഇടപാടുകൾക്ക് ഇനി ഉപയോക്താവ് അധികതുക നൽകേണ്ടിവരും. എടിഎം വഴി പണം പിൻവലിക്കുമ്പോൾ ബാങ്കുകൾ തമ്മിൽ ഈടാക്കുന്ന ഇന്റർ ചെയ്ഞ്ച് ഫീസ് നിലവിലുള്ള 17രൂപയിൽനിന്ന് 23 രൂപയായി ഉയർത്തുമെന്നാണ് സൂചന. ഒരു ബാങ്കിന്റെ ഉപയോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎം വഴി പണം പിൻവലിക്കുമ്പോൾ ഉപയോക്താവിന്റെ ബാങ്ക് ആ ബാങ്കിന് നൽകേണ്ട ചാർജാണ് ഇന്റർ ചെയ്ഞ്ച് ഫീസ്. ഓരോ ബാങ്കും ഉപയോക്താക്കൾക്ക് സൗജന്യ എടിഎം ഉപയോഗത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.കൂടാതെ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്കിൽ ഓരോ […]Read More
ഇന്ത്യൻ വ്യോമസേന വിമാനം കുവൈത്തിലേയ്ക്ക് പുറപ്പെട്ടു ബുധനാഴ്ച പുലർച്ചെ കുവെെത്തിലെ മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് എത്തിയ്ക്കും. ഇതിനായി ഇന്ത്യൻ വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് കുവൈത്തിലേയ്ക്ക് പുറപ്പെട്ടു. നാളെയോടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിയ്ക്കാൻ സാധിച്ചേക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നതായാണ് ആരോഗ്യ വ്യക്തമാക്കി. കൊല്ലപ്പട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപ വീതവും നൽകുമെന്ന് കേരള സർക്കാർ ഇതിനോടകം തന്നെ പ്രഖ്യാപിച്ചു. തഞ്ചാവൂർ […]Read More
ആന്റിഗ്വ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഒസ്ട്രേലിയ സൂപ്പർ എട്ടിൽ കടന്നു. നമീബിയയെ ഒമ്പതു വിക്കറ്റിന് തകർത്ത് മൂന്നാം വിജയം ആഘോഷിച്ചു. നാല് ഓവറിൽ 12 റൺ വഴങ്ങി നാലു വിക്കറ്റെടുത്ത സ്പിന്നർ ആദം സാമ്പയാണ് കളിയിലെ താരം. സ്കോർ:നമീബിയ 72 (17), ഓസീന് 74/1 (5.4). ആദ്യം ബാറ്റെടുത്ത നമീബിയയ്ക്ക് ഓസീസ് ബൗളിങ്ങിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ ജെറാർഡ് ഇറസ്മസ് 36 റൺ നേടി.ആദം സാമ്പക്ക് പിന്തുണയുമായി ജോഷ് ഹാസിൽവുഡും, മാർക്സ് […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തിയായപ്പോൾ അവശേഷിക്കന്നത് 70,100 സീറ്റ്. പ്രവേശനം വൈകിട്ട് അഞ്ചിന് സമാപിക്കും.ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടണം.ആദ്യ അലോട്ടു മെന്റിൽ 12,957 പേർ സ്ഥിരപ്രവേശനം നേടി. പൊതുവിഭാഗത്തിൽ 34 സീറ്റാണ് ഒഴിവുള്ളത്.രണ്ടാo ഘട്ട അലോട്ടുമെന്റിനുശേഷം വിദ്യാർഥികൾ പ്രവേശനം നേടാനില്ലാത്ത വിഭാഗത്തിലെ സീറ്റുകളും മൂന്നാം ഘട്ടത്തിൽ പരിഗണിക്കും.Read More
ന്യൂഡൽഹി: അഗ്നിപഥ് അടക്കം സൈന്യവുമായി ബന്ധപ്പെട്ട നടപടികളിൽ ഘടക കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കെ, പുതിയ കരസേനാ മേധാവിയുടെ നിയമനത്തിൽ തിടുക്കം ഒഴിവാക്കി മൂന്നാം നരേന്ദ്ര മോദി സർക്കാർ. സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയ്ക്കു പകരം ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. മെയ് 31 ന് വിരമിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ജനറൽ പാണ്ഡെയുടെ കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിയത് […]Read More
തിരുവനന്തപുരം: ഷവർമ മെഷീനിൽ മുടി കുടുങ്ങിയ വിദ്യാർഥിനിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച പകൽ 12.15 ന് പാളയത്തെ നൂർമഹൽ റെസ്റ്റോറന്റിലാണ് സംഭവം.നിലമേൽ എൻ എൻഎസ് കോളേജിലെ വിദ്യാർഥിനിയായ അധീഷ്യയുടെ മുടിയാണ് യന്ത്രത്തിൽ കുടുങ്ങിയത്. മഴ പെയ്തപ്പോൾ കടയിലേക്ക് ഓടിക്കയറിയ വിദ്യാർഥിനിയുടെ കാൽ വഴുതിയപ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന മെഷീനിൽ മുടി കുടുങ്ങുകയായിരുന്നു. തുടർന്ന് യന്ത്രം സ്വിച്ച് ഓഫ് ചെയ്തങ്കിലും ഒരു ഭാഗത്തെ മുടി ഉരുകിപ്പിടിച്ചതിനാൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല.Read More
ഭുവനേശ്വർ: ഒഡിഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ഗോത്രവർഗ നേതാവും നാലുതവണ എംഎൽഎയുമായ മോഹൻ ചരൺ മാജി ബുധനാഴ്ച വൈകിട്ട് 5 ന് സത്യപ്രതിജ്ഞ ചെയ്യും. കനക് വർധൻ സിങ് ദേവ്,പ്രവതി പരിദ എന്നിവർ ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. ഭുവനേശ്വറിലെ ജനത മൈതാനത്താണ് സത്യപ്രതിജ്ഞ. 52കാരനായ മോഹൻ ചരൺ മാജി ഖനി മേഖലയായ ക്യോംഞ്ചറിൽ നിന്നും 2000ത്തിലാണ് ആദ്യമായി എംഎൽഎ ആയത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു […]Read More
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവർക്ക് ഭീഷണിയായി മാരക ബാക്ടീരയുടെ സാന്നിധ്യം. മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ‘ എന്ററോ ബാക്ടർ ബുഗാണ്ടെനിസ്’ എന്ന ബാക്ടീരിയയുടെ പുതിയ രൂപത്തിന്റെ വ്യാപനമാണ് ആശങ്കയാകുന്നത്.ആന്റീബയോട്ടിക്കുകളടക്കം എല്ലാ മരുന്നിനേയും പ്രതിരോധിക്കാൻ ഇരട്ട ശേഷിയുള്ള ബാക്ടീരിയയാണിത്. അതിനിടെ സുനിത വില്യംസിന്റെ മടക്ക യാത്ര നാസ 18 വരെ നീട്ടി.ഇവരെ കൂടാതെ റഷ്യയുടെ മൂന്നുപേരും നാസയുടെ അഞ്ചു പേരുമാണ് നിലയത്തിലുള്ളതു്.Read More
കേരള ഹൈക്കോടതിയിൽ 34 ഓഫീസ് അറ്റൻഡർമാരുടെ ഒഴിവ്. നേരിട്ടുള്ള നിയമനമാണ്. ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി ജയം/തത്തുല്യം. പ്രായം: 1988 ജനുവരി 2നും 2006 ജനവരി ഒന്നിനുമിടയിൽ ജനിച്ചവരാകണം.അപേക്ഷ ഫീസ് 500 രൂപ. ഓൺലൈനായും സിസ്റ്റം ജനറേറ്റഡ് ഫീപേയ്മെന്റ് ചെലാനായും ഫീസടയ്ക്കാം. വിവരങ്ങൾക്ക്: www.hckrecruitment.keralacourts.in സന്ദർശിക്കുക.Read More
