മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഒരേ റൺവേയിൽ മിനിട്ടുകൾ വ്യത്യാസത്തിൽ രണ്ടു വിമാനങ്ങൾ. 27ാം നമ്പർ റൺവേയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് തുടങ്ങിയ ഉടൻ അതേ റൺവേയിൽ തൊട്ടുപിന്നിലായി ഇൻഡോറിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഇറങ്ങുകയായിരുന്നു. തലനാരിഴക്കാണ് അപകടം ഒഴിവായതു്. ഇതിന്റെ വീഡിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. എടിസി യുടെ നിർദേശപ്രകാരമാണ് ലാൻഡ് ചെയ്തതെന്ന് ഇൻഡിഗോയും, […]Read More
ഹൈദരാബാദ്: റാമോജി ഫിലിം സിറ്റി സ്ഥാപകനും വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയുമായ റാമോജി റാവു(87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ശനിയയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അസുഖബാധിതനായി ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതു്. പത്ര പ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനകൾക്ക് 2016 ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. ഏറ്റവും പ്രചാരമുള്ള തെലുഗു പത്രം ഈനാട്, ഇടിവി ചാനൽ, ഡിജിറ്റൽ മീഡിയ, ഇടിവി ഭാരത്, ഈനാട് ജേർണലിസം, മയൂരി ഫിലിം സിസ്ട്രിബ്യൂഷൻ, […]Read More
സംസ്കൃത സർവകലാശാല പുതുതായി ആരംഭിക്കുന്ന നാല് വർഷ ബിരുദം, ബി എഫ്എ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 12 വരെ ദീർഘിപ്പിച്ചു. വിവരങ്ങൾക്ക്:https://ugadmission.ssus.ac.in.Read More
ഇന്ന് രാത്രി 12 മണിയോടെയാണ് ടോളിoഗ് നിരോധനം ആരംഭിക്കുന്നത്. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമുണ്ടാകും. പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമെ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളു. നിരോധനം ലംഘിക്കുന്ന ബോട്ടുള്‍ക്കതിരെ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസുണ്ടാകും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. നിരോധന […]Read More
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. 68 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 63 പേരാണ് നിയുക്ത മന്ത്രിമാർക്കുള്ള ചായസൽക്കാരത്തിൽ പങ്കെടുത്തത്. അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവർ മോദി മന്ത്രിസഭയിൽ തുടരും. അർജുൻ മേഘ്വാൾ, ചിരാഗ് പാസ്വാൻ, ജയന്ത് ചൗധരി എന്നിവർ മന്ത്രിമാരാകും. എച്ച്എഎം നേതാവ് ജിതിൻ റാം മാഞ്ചിയും സുഭാഷ് മഹതോയും മന്ത്രിസഭയിലേക്കെത്തും. ടിഡിപിക്ക് രണ്ട് മന്ത്രമാരുണ്ടാകും. റാംമോഹൻ നായിഡു കാബിനറ്റ് മന്ത്രിയും പി ചന്ദ്രശേഖരൻ സഹമന്ത്രിയും […]Read More
തിരുവനന്തപുരം: ക്ഷേമ പെൻഷനുകൾ മുടങ്ങി ല്ലെന്നും,സർക്കാർ ജീവനക്കാരുടെ ഡിഎ കൂടിശ്ശിക ഉടൻ കൊടുത്തുതീർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമുണ്ടാക്കിയ സാമ്പത്തിക പ്രയാസത്തിൽ ചില കാര്യങ്ങൾക്ക് തടസ്സമുണ്ടായപ്പോഴും ശമ്പളം മുടക്കിയില്ല. അർഹമായ ഡിഎ കൃത്യമായി നൽകാനായില്ല.ആ വിഷമം എക്കാലത്തു മുണ്ടാകില്ല. ഏറ്റവുമടുത്ത അവസരത്തിൽ പരിഹാരമുണ്ടാകും. പെൻഷൻ ഡിആർ ( ക്ഷാമാശ്വാസം) വൈകാതെ വിതരണം ചെയ്യും. സർക്കാരിനെ വിലയിരുത്താനുള്ള അവസരമാണ് പ്രോഗ്രസ് […]Read More
കൊച്ചി: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വ്ലോഗർമാർ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്താൽ അറിയിക്കണമെന്ന്ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.ആവശ്യമെങ്കിൽ നോട്ടീസ് അയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കാറിനുള്ളിൽ സ്വിമ്മിങ് പൂൾഒരുക്കി കുളിച്ച് യാത്രചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ സഞ്ജുടെക്കിക്കെതിരെ കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദ്ദേശം..Read More
തിരുവനന്തപുരം:ഗ്രാമീണ, മലയോര മേഖലകളിൽ കുട്ടിബസ്സുമായി കെഎസ്ആർടിസി. 28 – 32 സീറ്റുള്ള ബസ്സുകളാണ് പുറത്തിറക്കുന്നത്. ഡീസൽ ചെലവ് കുറയ്ക്കാൻ കഴിയുമെന്നതാണ് നേട്ടമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറയുന്നു.ടാറ്റയുടെ 32 സീറ്റുള്ള ബസ്സിന്റെ ട്രയൽ റൺ അദ്ദേഹം നിർവഹിച്ചു. കെഎസ്ആർടിസി സിഎംഡിയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചാക്ക മുതൽ ശംഖുംമുഖം വരെ മന്ത്രി ബസ്സ് ഓടിച്ചു. 8.63 മീറ്റർ നീളവും 2.3 മീറ്റർ വീതിയുമുള്ള ബസ് ടാറ്റയുടെ മാർക്കപോളോ സീരീസിൽപ്പെട്ടതാണ്. ഇടുങ്ങിയ റോഡിലും ജനസാന്ദ്രത കുറഞ്ഞ […]Read More
