കോഴിക്കോട്: കാപ്പാട് ദുൽഹജ്ജ് മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ഈമാസം 17 തിങ്കളാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. നാളെ ദുൽഹജ്ജ് ഒന്നും ജൂൺ 17നു ബലിപെരുന്നാളും ആയിരിക്കും. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി, കാസർഗോഡ് എന്നിവിടങ്ങളിലും മാസപ്പിറ കണ്ടു.Read More
കേരളത്തിൽ ബിജെപി ഉണ്ടാക്കിയ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി. ചരിത്തതിലാദ്യമായി കേരളത്തിൽ അക്കൌണ്ട് തുറക്കാനായതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. നിരവധി ബലിദാനികൾ ഉള്ള നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. “കേരളം- നമ്മുടെ നൂറുകണക്കിനു പ്രവർത്തകരെ ബലികൊടുത്തു. അത് യു.ഡി.എഫായാലും എൽ.ഡി.എഫായാലും, എല്ലാവരും നമ്മുടെ പ്രവർത്തകരോട് ചെയ്തത് ജമ്മു കശ്മീരിലേതിനേക്കാൾ കൂടുതലാണ്. ഒരുപാട് കാലമായി കേരളത്തിൽ വിജയം കണ്ടിരുന്നില്ല. തലമുറകൾ കഴിഞ്ഞ്, ഇന്ന് ആദ്യമായി കേരളത്തിൽ നിന്നുള്ള നമ്മുടെ പ്രതിനിധി പാർലമെൻ്റിൽ വന്നു. ഇത് അഭിനമാന നിമിഷമാണ്.” അദ്ദഹം പറഞ്ഞു. “ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായ […]Read More
പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയുവുമായി ബന്ധിപ്പിച്ചു. വാഷിങ്ടൺ: മനുഷ്യനെയും വഹിച്ചുള്ള ബോയിങ് സ്റ്റാർലൈനർ പേടകം വിജയകരമായി ഭ്രമണപഥത്തിലെത്തി. പേടകം ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഇന്നലെ വിക്ഷേപിച്ച പേടകം 27 മണിക്കൂറുകള്‍ കൊണ്ട് ബഹിരാകാശ നിലയത്തിലെത്തി നിലയവുമായി വിജയകരമായി സന്ധിച്ചു. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറുമാണ് ദൗത്യത്തിലുള്ള യാത്രക്കാര്‍. 58കാരിയായ സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ഇന്നലെ രാത്രി 8 22 നായിരുന്നു പേടകം വിക്ഷേപണം ചെയ്തത്. […]Read More
കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാല്‍ നിഷേധിക്കില്ലെന്ന് സുരേഷ് ഗോപി. ഇന്ന് ഡല്‍ഹിയിലെത്തുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. എംപിയെന്ന നിലയില്‍ താന്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം കൊടുക്കും. പ്രധാനമന്ത്രിയുമായി ഇത് സംസാരിക്കും. കൊച്ചി മെട്രോ റെയില്‍ തൃശൂരിലേക്ക് നീട്ടാന്‍ ശ്രമിക്കും. പുതിയ രീതിയില്‍ തൃശൂര്‍ പൂരം നടത്തും. അന്ന് പൂരം നടത്തിപ്പില്‍ വീണ മാലിന്യം ശുദ്ധീകരിച്ച് സുഗന്ധപൂര്‍ണമാക്കും. ഇനി ഈ ചാണകത്തെ പാര്‍ലമെന്റില്‍ മറ്റുള്ളവര്‍ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.Read More
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രസവവേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചു എന്നുമാണ് ആരോപണം. പ്രസവസമയം മെഡിക്കൽ വിദ്യാർഥികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു.Read More
പുനെ: ഇന്ത്യൻ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നു വീണു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് യുദ്ധവിമാനം തകർന്ന് വീണത്.പൈലറ്റും സഹ പൈലറ്റും വിമാനത്തിൽ നിന്ന് പാരച്ച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More
കൊച്ചി: മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച എക്സിറ്റ് പോൾ ആ വേശത്തിന്റെ കെണിയിൽപ്പെട്ട് കുതിച്ചുയർന്ന ഓഹരി വിപണി വോട്ടെണ്ണൽ ദിനത്തിൽ കുത്തനെ തകർന്നു വീണു. ബിഎസ്ഇ സെൻസെക്സ് 5.74 ശതമാനവും എൻഎസ്ഇ നിഫ്റ്റി 5.93 ശതമാനവും നഷ്ടം നേരിട്ടു. വ്യാപാരത്തിനിടയിൽ സെൻസെക്സ് 6,234.35 പോയിന്റ് നഷ്ടത്തിൽ 70234.43 ലേക്കും, നിഫ്റ്റി 1,982.45 പോയിന്റ് നഷ്ടപ്പെട്ട് 21281.45ലേക്കും താഴ്ന്നു. നിഫ്റ്റിയിൽ അദാനി ഗ്രൂപ്പ് ഓഹരികൾ വൻ തകർച്ച നേരിട്ടു.എന്നാൽ ഹിന്ദുസ്ഥാൻ യൂണിലിവർ, ടിസിഎസ് ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം […]Read More
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ 2014 ലേതിന് സമാനമായ ജനവിധിയിലൂടെ കേരളത്തിൽ വീണ്ടും യുഡിഎഫിന് മേൽക്കൈ. 20 ൽ18 സീറ്റിൽ യുഡിഎഫ് വിജയിച്ചപ്പോൾ ഓരോ സീറ്റു വീതം എൽഡിഎഫിനും ബിജെപിയ്ക്കും ലഭിച്ചു. യുഡിഎഫിന് ലഭിച്ചതിൽ 14 സീറ്റ് കോൺഗ്രസിനും രണ്ട് മുസ്ലിം ലീഗിനും ഓരോ സീറ്റുവീതം കേരള കോൺഗ്രസിനും ആർഎസ്പിയ്ക്കുമാ ണ്.ദേശീയ തലത്തിൽ ബിജെപിയ്ക്ക് തിരിച്ചടി കിട്ടിയപ്പോഴും തൃശൂരിൽ സുരേഷ് ഗോപിയ്ക്ക് വിജയിക്കാനായി.യുഡിഎഫ് വോട്ടിൽ നല്ലൊരു ശതമാനം തൃശൂരിൽ ബിജെപി പിടിച്ചെടുത്തു.. […]Read More
പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു.Read More
ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് ആശംസകളുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിലാണ് സുരേഷ്ഗോപിയുടെ ചിത്രം പങ്കുവെച്ച് മോഹൻലാൽ ആശംസകൾ അറിയിച്ചിരിക്കുന്നത്. ‘കൺഗ്രാറ്റ്സ് ഡിയർ സുരേഷ്’, എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്. നിരവധി താരങ്ങൾ സുരേഷ് ഗോപിക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയും താരത്തിന് ആശംസ അറിയിച്ചു. ‘നിങ്ങളുടെ വിജയത്തിന് പ്രിയ സുരേഷ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’, എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.Read More
