ദേശീയ തലത്തില്‍ മോദി തരംഗം പ്രവചിച്ച് വിവിധ എക്സിറ്റ് പോളുകള്‍. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പബ്ലിക്, ഇന്ത്യ ന്യൂസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി, ദൈനിക് ഭാസ്കര്‍ എന്നിവരെല്ലാം ബിജെപിക്ക് അനുകൂലമായാണ് പ്രവചിക്കുന്നത്. 350 സീറ്റിന് മുകളില്‍ എന്‍ഡിഎ സഖ്യത്തിന് നേടാന്‍ സാധിക്കുമെന്ന് ആറ് സര്‍വേകള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് 150 സീറ്റ് കടക്കാനാകില്ല. ഇന്ത്യാ ന്യൂസ് സര്‍വേ പ്രകാരം 371 സീറ്റ് ബിജെപി […]Read More
കൊച്ചി : അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.Read More
നോർവേ:മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ വീഴ്ത്തി ഇന്ത്യയുടെ കൗമാരതാരം ആർ പ്രഗ്നാനന്ദ. നോർവെ ചെസ് ചാമ്പ്യൻഷിപ്പിലാണ് പതിനെട്ടുകാരന്റെ വിജയം. ചെസിലെ ക്ലാസിക്കൽ രീതിയിൽ കാൾസനെതിരെ നേടുന്ന ആദ്യ ജയമാണ്. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ അഞ്ചു പോയിന്റുമായി പ്രഗ്നാനന്ദ ഒറ്റയ്ക്ക് മുന്നിലെത്തി.അമേരിക്കൻ താരം ഫാബിയാനോ കരുവാന ലോക ചാമ്പ്യൻ ചൈനയുടെ ഡിങ്ങ് ലിറനെ കീഴടക്കി. ഹികാരു നകാമുറ ഫ്രാൻസിന്റെ ഫിറൗസ്ജ അലിറെസയെ തോൽപ്പിച്ചു.അഞ്ചു പോയിന്റുള്ള കരുവാനയാണ് രണ്ടാമത്. വനിതകളിൽ ഇന്ത്യയുടെ ആർ വൈശാലി അപ്രതീക്ഷിത വിജയം തുടരുന്നു.പ്രഗ്നാനന്ദയുടെ സഹോദരിയായ […]Read More
തിരുവനന്തപുരം:വിദ്യാർഥികൾ ക്കുള്ള കെഎസ്ആർടിസി കൺസഷനുള്ള അപേക്ഷ ഇനിമുതൽ ഓൺലൈനിൽ. വിദ്യഭാസ സ്ഥാപനങ്ങൾ ജൂൺ രണ്ടിനുമുൻപ് www.concessionksrtc.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യണം.രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ നൽകിയ മൊബൈൽ നമ്പറിൽ എസ്എംഎസ് എത്തും.അപേക്ഷ നിരസിച്ചാൽ അറിയാനും അപ്പീൽ നൽകാനും അവസരമുണ്ട്.മൂന്നു മാസമായിരിക്കും സ്റ്റുഡൻസ് കൺസഷൻ കാലാവധി.അപ് ലോഡ് ചെയ്യേണ്ട രേഖകൾ:ഫോട്ടോ, സ്കൂൾ/ കോളേജ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡിന്റെ കോപ്പി, റേഷൻ കാർഡിന്റെ കോപ്പി, ഐ പി എൽ പരിധിയിൽ വരുന്ന കുട്ടികൾ മാതാപിതാക്കൾ […]Read More
ബംഗളുരു:ലൈംഗികാതിക്രമക്കേസ് പ്രതി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.വെള്ളിയാഴ്ച പുലർച്ചെ ജർമനിയിലെ മ്യൂണിക്കിൽനിന്ന് ലുഫ്താൻസ എയർ വിമാനത്തിൽ ബംഗളുരു വിമാനത്താവളത്തിലെത്തിയ ഉടനെയായിരുന്നു നടപടി. പോലീസ് സംഘം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. ഹാസനിലെ എൻഡിഎ സ്ഥാനാർഥിയായ പ്രജ്വൽ ഏപ്രിൽ 27 ന് മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ജർമ്മനിയിലേക്ക് കടന്നത്. 34 ദിവസം ഒളിവ് ജീവിതം നയിച്ച പ്രജ്വലിനായി ബ്ലൂ കോർണർ നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു.പ്രജ്വലിനെതിരെ നിരവധി സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്.Read More
തിരുവനന്തപുരം:സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകളുടെ വിതരണം തുടങ്ങി. 62 ലക്ഷം പേർക്ക് ഒരു മാസത്തെ പെൻഷനായ 1600 രൂപ വീതമാണ്ലഭിക്കുക. ഇതിനായി 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴിയും നേരിട്ടും പെൻഷൻ ലഭിക്കും.Read More
കണ്ണൂർ: കർണാടക സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണത്തെ തള്ളി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ഭാരവാഹികൾ. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും മൃഗബലി പൂജയുള്ള ക്ഷേത്രമല്ല രാജരാജേശ്വര ക്ഷേത്രമെന്നും ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര പരിസരത്തും മൃഗബലി പൂജകൾ നടന്നിട്ടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. നേരത്തേ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ആരോപണത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിതെന്നും ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നുമാണ് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചത്. സർക്കാരിനെ അട്ടിമറിക്കാൻ […]Read More
കൊച്ചി: റോഡില്‍ കയറ് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലുവ കമ്പനിപ്പടിയിലാണ് സംഭവം. ഓട്ടോറിക്ഷ കെട്ടിവലച്ചു കൊണ്ടുപോവുകയായിരുന്ന കയറിലാണ് വിദ്യാര്‍ത്ഥിയുടെ കഴുത്ത് കുരുങ്ങിയത്. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ഫഹദ് ആണ് മരിച്ചത്. നാളെ ഐഎസ്ആര്‍ഒയില്‍ അപ്രന്റിസായി ജോയിന്‍ ചെയ്യാനിരിക്കെയാണ് മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.Read More
ന്യൂഡൽഹി:ഡൽഹിയിലടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉഷ്ണ തരംഗത്തിൽ വെന്തുരുകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്അലർട്ട് പ്രഖ്യാപിച്ച ഡൽഹിയിൽ ചൊവ്വാഴ്ച താപനില അമ്പതിനോടടുത്തു എട്ടു ഡിഗ്രിയുടെ വർധന. മുംഗേഷ്പൂരിൽ 49.9 ഡിഗ്രി സെൽഷ്യസ് എന്ന സർവകാല റെക്കോഡിലെത്തി. നജ ഫ്ഗഡിൽ താപനില 48.6 ഡിഗ്രിയായി. രാത്രിയിലും കുറഞ്ഞ താപനില 32 ഡിഗ്രിയാണ്. ഹരിയാന, പഞ്ചാബ്, യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും താപനില 48 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഉഷ്ണതരംഗത്തിൽ രാജസ്ഥാനിൽ നാലു പേർ മരിച്ചു.Read More
