തിരുവനന്തപുരം: വെള്ളായണിയില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. വെള്ളയാണിയില്‍ കുളത്തിലുള്ള കിണറില്‍ അകപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. മുഹമ്മദ് ഇഹ്സാന്‍ (15), മുഹമ്മദ് ബിലാല്‍ (15) എന്നിവരാണ് മരിച്ചത്. പറക്കോട്ട് കുളത്തില്‍ വൈകീട്ട് കുളിക്കാനിറങ്ങിയതായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേമം വിക്ടറി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.Read More
കുറയുന്ന സിനിമ റിലീസുകളും പ്രേക്ഷകരുടേയും എണ്ണം വർദ്ധിപ്പിക്കുന്നതിനായി തിയേറ്ററുകൾ മെയ് 31-ന് ഓഫറുകളിലൂടെ ടിക്കറ്റുകൾ നൽകും. സിനിമാ പ്രേമികളുടെ ദിനമായി ആചരിക്കുന്ന മെയ് 31 ന് വെറും 99 രൂപയ്ക്കാണ് പ്രമുഖ മൾട്ടിപ്ലക്സുകളും സിംഗിൾ സ്ക്രീൻ സിനിമാശാലകളും ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. PVR Inox, Cinepolis India, Miraj Cinemas, Multa A2, Movie Max എന്നിവയുൾപ്പെടെ പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലകളിൽ ഈ പ്രത്യേക ഓഫർ ലഭ്യമാകും .Read More
ധ്യാനമിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ എത്തി. നിശ്ചയിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് പ്രധാമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്. മൂന്ന് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിലാണ്. കന്യാകുമാരി ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ബോട്ട് മാര്‍ഗം വിവേകാനന്ദ പാറയിലേക്ക് പോകും. തുടര്‍ന്ന് അദ്ദേഹം ഇവിടെ ധ്യാനമിരിക്കും. അനുകൂല കാലാവസ്ഥയായതിനാൽ വ്യോമസേന ഹെലികോപ്പ്റ്ററിൽ അദ്ദേഹം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. മറ്റ് രണ്ട് ഹെലികോപ്റ്ററുകൾ അദ്ദേഹത്തെ അനുഗമിച്ചു. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം […]Read More
തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം നഗരഭാഗത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കണ്ണമ്മൂല അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വട്ടിയൂർക്കാവിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. അതേസമയം,അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്മുന്നറിയിപ്പ് നൽകി. . കേരളതീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. […]Read More
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ 2024-ലെ പൗരത്വ (ഭേദഗതി) നിയമം അനുരിച്ച് പൗരത്വ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു. സംസ്ഥാനത്ത് നിന്നുള്ള ആദ്യ സെറ്റ് അപേക്ഷകർക്ക് എംപവേർഡ് കമ്മിറ്റി ഇന്ന് പൗരത്വം നൽകി. ഹരിയാനയിലെയും ഉത്തരാഖണ്ഡിലെയും എംപവേർഡ് കമ്മിറ്റികളും സിഎഎയ്ക്ക് കീഴിലുള്ള ആദ്യ സെറ്റ് അപേക്ഷകർക്ക് ഇന്ന് പൗരത്വം നൽകി. 2024 മാർച്ച് 11-ന് സർക്കാർ പൗരത്വ (ഭേദഗതി) ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരുന്നു. 2019 ഡിസംബറിൽ പാർലമെൻ്റ് പൗരത്വ (ഭേദഗതി) നിയമം പാസാക്കിയതിന് ശേഷം നാല് വർഷത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര […]Read More
ന്യൂഡൽഹി: ഡൽഹിയിലടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉഷ്ണ തരംഗത്തിൽ വെന്തുരുകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്അലർട്ട് പ്രഖ്യാപിച്ച ഡൽഹിയിൽ ചൊവ്വാഴ്ച താപനില അമ്പതിനോടടുത്തു എട്ടു ഡിഗ്രിയുടെ വർധന. മുംഗേഷ്പൂരിൽ 49.9 ഡിഗ്രി സെൽഷ്യസ് എന്ന സർവകാല റെക്കോഡിലെത്തി. നജ ഫ്ഗഡിൽ താപനില 48.6 ഡിഗ്രിയായി. രാത്രിയിലും കുറഞ്ഞ താപനില 32 ഡിഗ്രിയാണ്. ഹരിയാന, പഞ്ചാബ്, യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും താപനില 48 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഉഷ്ണതരംഗത്തിൽ രാജസ്ഥാനിൽ നാലു പേർ മരിച്ചു.Read More
കൊടുങ്ങല്ലൂർ: പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്ന് കഴിച്ച കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ഇതുവരെ 213 പേർ ചികിത്സ തേടി. ഹോട്ടലിലെ തൊഴിലാളികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിൽ താമസിച്ചിരുന്ന മൂന്ന് ഇതര സംസ്ഥാനക്കാരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ആരോഗ്യ വിഭാഗമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പെരിഞ്ഞ നത്തെ സെയിൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. വിഷബാധയേറ്റ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചിരുന്നു.Read More
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ആറ്റിങ്ങൽ കൊല്ലമ്പുഴ കോയിക്കൽ ക്ഷേത്ര കലാപീOത്തിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഇവിടെ പഞ്ചവാദ്യം, നാഗസ്വരം, തകിൽ എന്നീ വിഭാഗങ്ങളിലായി ത്രിവത്സര സർട്ടിഫിക്കറ്റ് കോഴ്സാണ് നടത്തുന്നത്. അപേക്ഷകർ 15നും 20 നും മദ്ധ്യേ പ്രായമുള്ളവരും പത്താം ക്ലാസ് പാസായിട്ടുള്ളവരും (പ്ലസ്ടുകാർക്ക് മുൻഗണന ) ഹിന്ദു സമുദായത്തിൽപ്പെട്ട ആൺകുട്ടികളുമായിരിക്കണം.അഡ്മിഷൻ ലഭിക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡ് നൽകുന്നതാണ്.അപേക്ഷഫാറം തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെബ്സൈറ്റായ www.travancoredevaswam.org ൽ നിന്നും ഡൗൺലോഡ് […]Read More
കൊച്ചി: മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണെന്ന് അവകാശപ്പെടുന്ന മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പ്രകാരം എറണാകുളം മരട് പൊലീസ് അന്വേഷണം നടത്തിയത്. ആദ്യം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതിൽനിന്നാണ് ചിത്രത്തിന്റെ […]Read More
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. എക്സാലോജിക് കൺസൽട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. എസ്എൻസി ലാവ്ലിൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പിഡബ്ല്യുസി) കമ്പനികളിൽ നിന്ന് വൻ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഷോൺ ജോർജ്ജ് ആരോപിച്ചു .തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്ഐഒയ്ക്കും കൈമാറിയിട്ടുണ്ടെന്നും ഷോൺ വ്യക്തമാക്കി. വിദേശത്തെ അക്കൗണ്ടിലെ പണമിടപാടുകള്‍ ആദായ നികുതി റിട്ടേണ്‍സില്‍ കാണിക്കേണ്ടതുണ്ട്. വീണ […]Read More
