മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ജാമ്യം നീട്ടിനല്‍കാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതോടെ ജൂണ്‍ രണ്ടിന് തന്നെ കെജ്രിവാളിന് ജയിലില്‍ ഹാജരാകേണ്ടിവരും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് കഴിഞ്ഞ മാസം അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ജൂൺ 1 ന് അവസാനിക്കുന്ന ഇടക്കാല ജാമ്യം ആരോഗ്യപരമായ കാരണങ്ങളാൽ ഏഴ് ദിവസത്തേക്ക് നീട്ടണമെന്ന് കേജ്രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്. “വ്യക്തമല്ലാത്ത രീതിയിൽ വണ്ണം കുറയുന്നത് ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളുടെ ലക്ഷണമാണ്. ജയിൽ അധികൃതരുടെ നിഷ്കളങ്കമായ പെരുമാറ്റമാണ് എൻ്റെ ആരോഗ്യസ്ഥിതിക്ക് […]Read More
കൊച്ചി: സിനിമാ സംവിധായകന് ഒമര്‍ ലുലു പലതവണ ബലാത്സംഗം ചെയ്തുവെന്ന് മലയാളത്തിലെ യുവനടിയുടെ പരാതി. സംഭവത്തില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. അതേസമയം പരാതിയിൽ കേസെടുത്ത കാര്യം നെടുമ്പാശ്ശേരി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം […]Read More
കനേഡിയൻ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നിന്ന് ഡീപോർട്ടേഷൻ ഭീതി നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നാല് ദിവസമായി നിരാഹാര സമരത്തിലാണ്. മെയ് 28 മുതൽ ദ്രാവകം കഴിക്കുന്നത് പോലും ഒഴിവാക്കി സമ്പൂർണ നിരാഹാര സമരം നടത്തുമെന്ന് അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രവിശ്യാ നിയമങ്ങളിൽ മാറ്റം വരുത്തിയതിന് ശേഷം നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ നാടുകടത്തൽ നേരിടുന്ന സാഹചര്യത്തിലാണ് നിരാഹാര സമരം. 50 ഓളം വിദ്യാർത്ഥികൾ ഇതിനകം കാനഡ വിട്ടതായി ഇന്ത്യൻ പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. നാല് ദിവസത്തെ നിരാഹാര […]Read More
കനത്ത മഴയിൽ തിരുവനന്തപുരത്ത് ചിലയിലിടങ്ങളിൽ വീടുകൾക്ക് ഭാഗിക നാശനഷ്ടം. 16.56 ഹെക്ടർ കൃഷിക്ക് നാശം സംഭവിച്ചു. വിവിധ കൃഷി മേഖലകളിലായി 127 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 16.36 ഹെക്ടർ പ്രദേശത്തെ വാഴ കൃഷിയും 0.20 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിയും മഴയിൽ നശിച്ചു. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം താലൂക്കിൽ ഈഞ്ചയ്ക്കൽ യു.പി സ്കൂളിൽ തുറന്ന ക്യാമ്പിൽ ഒരു കുടുംബത്തിലെ രണ്ട് പേരാണുള്ളത്. ജില്ലയിൽ നിലവിൽ നാല് ക്യാമ്പുകളിലായി 14 കുടുംബങ്ങളിലെ […]Read More
പോർട്ട് മൊറെസ്ബി: ഓഷ്യാന്യന് രാജ്യമായ പാപ്പുവ ന്യൂ ഗിനിയിലെ എൻഗ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തിലധികംപേർ മണ്ണിനടിയിലെന്ന് സർക്കാർ.രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം തേടി. 670 പേർ മരിച്ചെന്നായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. എന്നാൽ ഇതിന്റെ മൂന്നിരട്ടിയാണ് പാപ്പുവ ന്യൂ ഗിനി സർക്കാർ പുറത്തുവിട്ട കണക്ക്. വെള്ളിയാഴ്ചയാണ് എൻഗയിലെ യംബലി ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായത്. ന്നൂറു പേർ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതുവരെ ആറ് മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചത്. മോശം കാലാവസഥയും ഗോത്രയുദ്ധങ്ങളും രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി.രക്ഷാപ്രവർത്തനത്തിനായി […]Read More
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അനുവദിച്ച ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്കു കൂടി നീട്ടിണമെന്ന ആവശ്യവുമായി എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ജൂൺ ഒന്നുവരെയാണ് ജാമ്യം അനുവദിച്ചത്. അടിയന്തിരവൈദ്യ പരിശോധന നടത്തേണ്ടതിനാൽ ജാമ്യകാലാവധി ജൂൺ എട്ടുവരെ നീട്ടണമെന്ന് അദ്ദേഹം അപേക്ഷ നൽകി. അറസ്റ്റിലായ ശേഷം അദ്ദേഹത്തിന് ഏഴ്കിലോയോളം കുറഞ്ഞു. ജൂൺ രണ്ടിന് കീഴടങ്ങുന്ന കെജ്രിവാളിനെ 14 ദിവസത്തേക്കു കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന് ഇഡി വിചാരണക്കോടതിയിൽ […]Read More
ചികിത്സ വൈകി, അട്ടപ്പാടിയിൽ രോഗി മരിച്ചു. അട്ടപ്പാടിയിൽ ICU സംവിധാനമുള്ള ആമ്പുലൻസിന് വേണ്ടി നാല് മണിക്കൂറോളം കാത്തിരുന്ന വായോധികൻ മരിച്ചു. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ ആണ് മരിച്ചത്. ബോധരഹിതനായതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ച ചെല്ലനെ മാറ്റാനായത് നാല് മണിക്കൂറിന് ശേഷം. തൃശ്ശൂരിൽ വിദഗ്ധ ചികിത്സ നൽകുന്നതിനിടെ ഇന്ന് ചെല്ലൻ മരിച്ചു.Read More
തിരുവനന്തപുരം: ഗുണ്ടാ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്യും. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചത്. അടുത്ത കാലത്താണ് ഇയാൾ കൊച്ചിയിൽ നിന്ന് ആലപ്പുഴയിലെത്തിയത്. ഗുണ്ടാവിരുന്നിൽ ഡിവൈഎസ്പിയ്ക്കൊപ്പമുണ്ടായിരുന്ന വിജിലൻസ് ഡ്രൈവർക്കെതിരെയും നടപടിയെടുത്തു.Read More
സഹകരണ ബാങ്ക്/ സംഘങ്ങളിൽ വിവിധ തസ്തികകളിലെ 207 ഒഴിവുകളിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക് / കാഷ്യർ പാലക്കാട് ജില്ല – 46, എറണാകുളം – 39, തൃശൂർ – 23, മലപ്പുറം – 2, കോഴിക്കോട് – 15, കണ്ണൂർ – 10, കോട്ടയം – 9, തിരുവനന്തപുരം – 6, കൊല്ലം – 5, ആലപ്പുഴ -4, വയനാട്-4, ഇടുക്കി – […]Read More
തൃശൂർ: തൃശൂർ ആർടിഒ ഓഫീസിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെത്തുടർന്ന് കോടതി സമുച്ചയത്തിന് പിൻവശത്ത് അശ്വതി ലോഡ്ജിൽ സമാന്തര ആർടിഒ ഓഫീസായി പ്രവർത്തിച്ചിരുന്ന മുറിയിൽ നിന്ന് 41,000 രൂപയും ആർടിഒ ഓഫീസിൽ സൂക്ഷിക്കേണ്ട നൂറു കണക്കിന് ഫയലുകളും പിടികൂടി. പട്ടിക്കാട് സ്വദേശിയും സംഘ പരിവാർ പ്രവർത്തകനുമായ ഏജന്റ് വിനോദ്, ഇയാളുടെ കൂട്ടാളി സി ജിൻ എന്നിവരുടെ നേതൃത്വത്തിലാണ് സമാന്തര ആർടിഒ ഓഫീസ് പ്രവർത്തിച്ചിരുന്നത്. വിജിലൻസ് ഡിവൈഎസ്പി […]Read More
