തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്നതിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് […]Read More
തിരുവനന്തപുരം: മഴക്കാലത്ത് വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ്.സമൂഹ മാധ്യമങ്ങളിലൂടെയാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് പരമാവധി വേഗംകുറച്ച് വാഹനം ഓടിക്കണം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചു വരുത്തും. മഴക്കാലത്തിനു മുൻപ് ടയറിന്റെ നിലവാരം പരിശോധിക്കണം.അലൈൻമെന്റും,വീൽ ബാലൻസിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമർദ്ദം നിശ്ചിതഅളവിൽ നിലനിർത്തുകയും വേണം.Read More
കരിപ്പൂർ: കേരളത്തിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് തുടക്കം. 80 സ്ത്രീകൾ ഉൾപ്പെടെ 166 തീർഥാടകരുൾപ്പെട്ട ആദ്യസംഘം തിങ്കളാഴ്ച രാത്രി 12.05 ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 3011 നമ്പർ വിമാനത്തിൽ പുറപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടിനും പകൽ മൂന്നിനും രണ്ടാമത്തെയും, മൂന്നാമത്തെയും വിമാനങ്ങൾ 166വീതം യാത്രക്കാരുമായി തിരിക്കും. ആകെ 498 തീർഥാടകരാണ് ആദ്യ ദിവസം കരിപ്പൂരിൽ […]Read More
തിരുവനന്തപുരം: പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകല(61) ആണ് മരിച്ചത്. മഴയില്‍ കുതിര്ന്നിരുന്ന പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞ് വീണത്. . ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. മഴയിൽ കുതിർന്നിരുന്ന വീടിൻ്റെ ചുമരാണ് ഇടിഞ്ഞ് വീണത്. പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞ് വീണത്. പുതിയ വീട് നിർമ്മിച്ചപ്പോൾ പഴയ വീട് പൂർണ്ണമായും ഇടിച്ച് മാറ്റിയിരുന്നില്ല. ശക്തമായ മഴയിൽ കുതിർന്നിരുന്ന ചുവരുകൾ ഇടിഞ്ഞു വീഴുകയായിരുന്നു. പാചകത്തിനായി വിറകെടുക്കാൻ ഇറങ്ങിയപ്പോൾ ചുമരിടിഞ്ഞ് ശ്രീകലയുടെ […]Read More
‘ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം’; ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമായി ഒരുങ്ങിക്കഴിഞ്ഞെന്ന് മന്ത്രി
മലയാള സിനിമയുടെ താര രാജാവിന്റെ 64 ആം പിറന്നാൾ ദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തിൽ തങ്ങളുടെ പ്രിയ താരത്തിന് ജന്മദിനാശംസ നേർന്ന് ആരാധകർ എത്തി തുടങ്ങി. മാഷപ്പ് വീഡിയോകളും ആശംസാ വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മോഹൻലാൽ നായകനായ ചിത്രം കിരീടത്തിലെ ശ്രദ്ധേയമായ ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കിരീടം സിനിമയ്ക്കൊപ്പം മലയാളികളുടെ മനസ്സിൽ പതിഞ്ഞതാണ് ആ പാലവും. മോഹൻലാലിൻ്റെ 64 ആമത് പിറന്നാൾ […]Read More
എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റവിമുക്തനെന്ന ഹൈക്കോടതി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരൻ്റെ ഹർജി ഹൈക്കോടതി അനുവദിച്ചു. കേസിൽ ഗൂഢാലോചന കുറ്റമാണ് കെ സുധാകരനെതിരെ ചുമത്തിയിരുന്നത്. 2016 ലാണ് കേസിൽ നിന്ന് കുറ്റവിമിക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആന്ധ്രയിലെ വിചാരണകോടതി ശിക്ഷിച്ചിരുന്നെങ്കിലും മേൽക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്നാണ് കെ സുധാകരനും കോടതിയെ സീമിപിച്ചത്. തൻ്റെ നിപരാധിത്വം ബോധ്യപ്പെട്ടതിൽ […]Read More
കൊച്ചി: പെരുമ്പാവൂര്‍ നിയമവിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീൽ കോടതി തള്ളി. പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയിലും വധശിക്ഷ റദ്ദാക്കാനായി പ്രതി സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ജസ്റ്റിസ് വി ബി സുരേഷ്കുമാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 2016 ഏപ്രില്‍ 28നായിരുന്നു […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതിയും റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ അഞ്ച് സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയാണ് പെയ്തത്. ടെക്നോപാര്‍ക്ക് ഫെയ്സ് 3ന് സമീപം തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. മൂന്ന് കുടുംബങ്ങളെ ഫയര്‍ഫോഴ്സ് വാട്ടര്‍ ഡിങ്കിയില്‍ മാറ്റിയിട്ടുണ്ട്. കഴക്കൂട്ടം, മണക്കാട്, ഉള്ളൂര്‍, വെള്ളായണി, പോത്തന്‍കോട് ഭാഗങ്ങളില്‍ വീടുകളിലും വെള്ളം […]Read More
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ വർധിച്ച് 115.80 അടിയായി. ശനിയാഴ്ച 115.55 ആയിരുന്നു. ഞായറാഴ്ച രാവിലെ വരെ അണക്കെട്ടിലേക്ക് സെക്കൻഡിൽ 620.83 ഘനയടി വെള്ളം ഒഴുകിയെത്തി. തമിഴ് നാട് 100 ഘനയടി വീതം വെള്ളം കൊണ്ടുപോകുന്നുണ്ട്. മഴ ശക്തമായ തോടെ ഇടുക്കി ഡാമിലെ ജലനിരപ്പിൽ നേരിയ വർധന. സംഭരണശേഷിയുടെ 33 ശതമാനമായി. കഴിഞ്ഞ വർഷത്തേക്കാൾ 10 അടി കൂടുതലുണ്ട്. ഞായറാഴ്ച 2333.80 അടിയിലെത്തി. ദിവസം 35.32 ലക്ഷം ഘനമീറ്റർ […]Read More
മംഗലപുരം: കഴക്കൂട്ടത്തിനു സമീപം മംഗലപുരത്ത് ഗ്യാസ് ടാങ്കർ ലോറി തെന്നിമറിഞ്ഞു. അഗ്നിശമനസേനയും പൊലീസും ഓയിൽ കോർപ്പറേഷന്റെ ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒരുപകലും രാത്രിയും പരിശ്രമിച്ച് മറിഞ്ഞടാങ്കറിൽനിന്ന് മറ്റ് ടാങ്കറുകളിലേക്ക് പാചകവാതകം മാറ്റി വൻദുരന്തം ഒഴിവാക്കി. ഞായർ പുലർച്ചെ 4.30 ന് മംഗലപുരം കുറക്കോട് പമ്പിനു സമീപമാണ് അപകടം. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോയ ടാങ്കർ വഴിതെറ്റി ദേശീയ പാതയിൽ നിന്നുമാറി സർവീസ് റോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണം. ദേശീയപാത വീതികൂട്ടൽ നടക്കുന്നതിനാൽ […]Read More
