കൊച്ചി: ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തിയെന്ന പരാതിയിൽ സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍. തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ ആണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇരകളെ പറഞ്ഞ് വിശ്വസിച്ച് വിദേശത്തു കൊണ്ടുപോയി കിഡ്നി കച്ചവടം നടത്തിയെന്നാണ് ആരോപണം. ഇയാളുടെ ഫോണില്‍ നിന്നും അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. അവയവ കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരും വഴി വിമാനത്താവളത്തില്‍ വെച്ച് […]Read More
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തിൽ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കൈയിലെ എല്ല് പൊട്ടിയതിനെ തുടർന്ന് കോതിപ്പാലം സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. കൈയിലെ എല്ലു പൊട്ടിയതിന് കാലിന് ഇടേണ്ട വലിയ കമ്പിയാണ് ശസ്ത്രക്രിയ നടത്തി കൈയിൽ ഇട്ടത്. പിഴവ് മനസിലാക്കിയതിന് പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെന്ന് കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു. വാഹനപകടത്തിൽ പരുക്കേറ്റ അജിത്തിനെ ഇന്നലെ 12 മണിക്കാണ് […]Read More
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ടുണ്ട്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ ആലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 19, 20, 21 തിയതികളിലും ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ […]Read More
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായേക്കും. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. സുരക്ഷ കണക്കിലെടുത്ത് മലയോര പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും ആവശ്യമെങ്കില്‍ ക്യാമ്പിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശത്തില്‍ പറയുന്നു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് […]Read More
തിരുവനന്തപുരം:സവാരി ട്രാവൽ മേറ്റ് സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ വിമാന യാത്രയ്ക്കുള്ള അവസരമൊരുക്കുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വിമാന യാത്രയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഉൾപ്പെടെയാണ് ഏകദിന യാത്രാ പാക്കേജ്. വിമാന ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, ഭക്ഷണം,പ്രവേശന ടിക്കറ്റുകൾ, ടൂർ മാനേജരുടെ സേവനം എല്ലാം ചേർന്നതാണ് യാത്ര. കുടുംബശ്രീകൾ, വായനശാലകൾ, ക്ലബ്ബുകൾ, സീനിയർ സിറ്റിസൺ ഫോറം, റസിഡൻസ് അസോസിയേഷനുകൾ, സ്വയം സഹായക സംഘങ്ങൾ എന്നിവയ്ക്ക് പ്രത്യേക നിരക്കുകളുമുണ്ട്. ബുക്കിംഗിനും വിശദ വിവരങ്ങൾക്കും:9072668874,9072669664.Read More
ന്യൂഡൽഹി:ആറ് സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണ പ്രദേശത്തുമായി മേയ് 20 ന് വോട്ടെടുപ്പ് നടക്കും. 49 ലോക്സഭ മണ്ഡലത്തിൽ പരസ്യപ്രചാരണം ശനിയാഴ്ച വൈകിട്ട് സമാപിക്കും.അഞ്ചാം ഘട്ടത്തിൽ ആകെ 695 സ്ഥാനാർഥികളാണുള്ളത്. ഹൗറ, ഹൂഗ്ലി, ആരം ബാഗ്, ബറാക്ക്പൂർ,ഉലു ബേരിയ, ബെൻഗാവ് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ്. രാജ്നാഥ് സിങ് (ലക്നൗ ), രാഹുൽ ഗാന്ധി (റായ് ബറേലി ), സ്മൃതി ഇറാനി (അമേഠി), പീയുഷ് ഗോയൽ (മുംബൈ നോർത്ത് ), ഒമർ അബ്ദുള്ള (ബാരാമുള്ള ), അരവിന്ദ് സാവന്ത് […]Read More
കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഢനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ ജർമ്മനിയിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. രാഹുലിന് രക്ഷപ്പെടാൻ വഴിയൊരുക്കിയ സുഹൃത്ത് മാങ്കാവ് കച്ചേരിക്കുന്ന് കല്യാണ നിലയത്തിൽ പി രാജേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാഹുലിന് ജർമ്മൻ പൗരത്വമുള്ളതായി വാർത്തകളുണ്ട്. രാഹുലിനെ പിടികൂടാൻ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇന്റർപോൾ മുഖേന ബ്ലു കോർണർ നോട്ടീസും പുറത്തിറക്കി. രാഹുലിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും […]Read More
ചെന്നൈ: തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം. പ്രളയത്തിൽ ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥിയെ കാണാതായി. തിരുനെൽവേലി സ്വദേശിയും 17കാരനുമായ അശ്വിനെ ആണ് കാണാതായത്. വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദ്യശ്യങ്ങൾ പുറത്ത് വന്നു.Read More
പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു ജലസ്രോതസുകൾ ഉത്തരവാദിത്തപ്പെട്ടവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം. ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു. പനിയുടെ എണ്ണം മുൻവർഷത്തേക്കാൾ കുറവാണെന്ന് മന്ത്രി പറഞ്ഞു.Read More
തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള (കീം 2024) അപേക്ഷ തീയതിയിൽ മാറ്റം. പ്രവേശനത്തിന് നിലവിൽ സമർപ്പിച്ച ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള അവസാന തീയതി 18-ന് വൈകിട്ട് മൂന്നു മണിവരെ ദീർഘിപ്പിച്ചു. ഓൺലൈനായി പ്രവേശനപരീക്ഷ ജൂൺ ഒന്നുമുതൽ ഒമ്പതുവരെ നടക്കുമെന്നാണ് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നത്. കേരളത്തിനുപുറമേ, ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ വർഷം മുതലാണ് കേരളത്തിൽ പരീക്ഷകൾ ഓൺലൈനായി സംഘടിപ്പിയ്ക്കുക. സി-ഡിറ്റിനാണ് ഇതിൻ്റെ […]Read More
