ശക്തമായ മഴയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായി ഈ മാസം അവസാനത്തോടെ കാലവർഷമെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ. മെയ് 31 ഓടെ സംസ്ഥാനത്ത് കാലവർഷമെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. വരുന്ന 5 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി ആറ് ജില്ലകളിലാണ് ഇന്ന് […]Read More
ഭരത് കൈപ്പാറേടൻ കൽക്കത്ത : ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്നും അധികാരത്തർക്കങ്ങൾ ഉണ്ടാവില്ലെന്നും തന്റെ പാർട്ടി പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നും മമത ബാനർജി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഹൂഗ്ലിയിൽ ടിഎംസി സ്ഥാനാർത്ഥിയായി മൽസരിക്കുന്ന രചന ബാനർജിയുടെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം ചിൻസുരയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ദീദി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും തൃണമൂൽ കോൺഗ്രസ് ആ സർക്കാരിനെ പുറത്ത് നിന്നു പിന്തുണയ്ക്കുമെന്നും ഇന്ത്യാ മുന്നണിയിൽ നേതൃതർക്കം ഉണ്ടാവില്ല എന്നുമുള്ള […]Read More
ബംഗാൾ ഉൾക്കടലിൽ മെയ് 17 മുതൽ മൺസൂൺ രൂപപ്പെടും എന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ പങ്കുവെയ്ക്കുന്നത്. 2024 മെയ് 17-നും 20-നും ഇടയിൽ ബംഗാൾ ഉൾക്കടലിൻ്റെ തെക്ക് ഭാഗത്ത് മൺസൂൺ രുപപ്പെടുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. പിന്നീട് അത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വികസിച്ച് തെക്ക്-കിഴക്കൻ ഗൾഫിലേക്ക് വ്യാപിക്കാനാണ് സാധ്യത. 17 മുതൽ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ഉണ്ടാകും. ബംഗാൾ ഉൾക്കടലിൽ സമുദ്രോപരിതല താപനില ഉയരുന്നതിനാൽ ദക്ഷിണേന്ത്യയിലെ കാലാവസ്ഥ അതിവേഗം മാറുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. […]Read More
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്പെന്ഷന്. ചെറുവണ്ണൂര്‍ സ്വദേശിയായ നാലുവയസുകാരിയുടെ ആറാം വിരല്‍ ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ കേസ്. ഡോ ബിജോണ്‍ ജോണ്‍സനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമാണ് കേസ്. ഡോക്ടറെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് കെ എസ്ആർടിസി പത്ത് ഡ്രൈവിങ് സ്കൂളുകൾ തുറക്കും. മൂന്നു മാസത്തിനകം ഇവ പ്രവർത്തനം ആരംഭിക്കും. എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് നൽകും. ഡ്രൈവിങ് സ്കൂളുകളിൽ പരിശീലനത്തിന് പല നിരക്കിലാണ് ഫീസ് ഈടാക്കുന്നത്. ഫീസ് ഏകീകരിക്കും. ഇത് സംബന്ധിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ ഗതാഗതവകുപ്പ് കമ്മീഷനെ നിയമിക്കും. ‘എച്ചി’ന് പകരമായി പാർക്കിങ്, കയറ്റത്തിൽ വാഹനമെടുക്കൽ തുടങ്ങി വിവിധ ഭേദഗതികൾ എംഎംവി ടെസ്റ്റിന് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. അതിന് കൂടുതൽ സ്ഥലം വേണമെന്ന് കാട്ടി ഡ്രൈവിങ് സ്കൂൾ ഉടമകൾ […]Read More
ഭുവനേശ്വർ:ഫെഡറേഷൻ കപ്പ് അത് ലറ്റിക്സിന്റെ അവസാന ദിനം കേരളത്തിന് ഒരു സ്വർണവും മുന്ന് വെള്ളിയും ലഭിച്ചു. ഇതോടെ മൂന്ന് സ്വർണവും അഞ്ചു വീതം വെളളിയും വെങ്കലവും കേരളം നേടി. പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ 45.91 സെക്കൻഡിൽ വി മുഹമ്മദ് അജ്മൽ സ്വർണം സ്വന്തമാക്കി.ഒളിമ്പിക്സിന് യോഗ്യത നേടിയ പുരുഷ റിലേ ടീം അംഗമാണ്. തമിഴ് നാടിന്റെ ടി സന്തോഷ്കുമാർ വെള്ളിയും ഹരിയാനയുടെ വിക്രാന്ത് പഞ്ചൽ വെങ്കലവും നേടി. മലയാളിയായ മിജോ ചാക്കോ കുര്യൻ നാലാമതായി. റിൻസ് ജോസഫിന് […]Read More
ഡ്രൈവിങ് സ്കൂളുകളുടെ സമരം ഒത്തുതീർപ്പാക്കി. സമരം പിൻവലിച്ചു. ഗതാഗത മന്ത്രിയുമായ നടന്ന ചർച്ചകൾക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. ചിലമാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി അറിയിച്ചു. സർക്കുലറിൽ ഇളവ് വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചു. എച്ച് എടുത്ത ശേഷം മാത്രം റോഡ് ടെസ്റ്റ്, ഓരോ ഉദ്യോഗസ്ഥനും 40 ടെസ്റ്റ് നടത്തണം. […]Read More
കൊല്ലം:ഓസ്ട്രേലിയൻ പാർലമെന്റിലേക്ക് ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായി കൊല്ലം സ്വദേശി ജേക്കബ് തരകൻ. 2025 ഏപ്രിലിൽ നടക്കുന്ന ഓസ്ട്രേലിയൻ സെനറ്റ് തെരഞ്ഞെടുപ്പിലാണ് ജേക്കബ് തരകൻ മത്സരിക്കുന്നത്. കൊല്ലം പട്ടത്താനം വടക്കേടത്ത് വീട്ടിൽ പരേതനായ വി സി ചാക്കോ തരകന്റെയും രാജമ്മയുടെയും ഇളയമകനാണ്. മൂന്നു വർഷമാണ് സെനറ്റിന്റെ കാലാവധി. ഓസ്ട്രേലിയയിലെ മുഖ്യ പാർട്ടികളിൽ സെനറ്റ് അംഗമായി മത്സരിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് ജേക്കബ് തരകൻ. തലസ്ഥാനമായ കാൻബറ ഉൾപ്പെടുന്ന ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി ദ്വയാംഗ മണ്ഡലത്തിലാണ് ജേക്കബ് സ്ഥാനാർഥിയാകുന്നത്. […]Read More
