തിരുവനന്തപുരം:ശബരിമല ഇടവമാസ പൂജയോടനുബന്ധിച്ച് മേയ് 14 മുതൽ 19 വരെ കൂടുതൽ കെഎസ്ആർടി സർവീസ് നടത്തും. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, ചെങ്ങന്നൂർ, എരുമേലി എന്നീ യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്ക് സർവീസുകൾ ഉണ്ടാകും. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ സൗകര്യാർഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും മുൻകൂട്ടി ബുക്കിങ് സൗകര്യവും ഏർപ്പെടുത്തും.Read More
വിഴിഞ്ഞം:വിഴിഞ്ഞം തുറമുഖ വാർഫിലേക്ക് വിദേശ ടഗ് എത്തും. അദാനി തുറമുഖ കമ്പനിയുടെ ശാന്തിസാഗർ 10ഡ്രജറിനെ കൊണ്ടു പോകുന്നതിനായാണ് ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്നുള്ള ടഗ് മഹാവേവ എത്തുന്നത്.കേരള മാരിടൈം ബോർഡിനു കീഴിലെ വിഴിഞ്ഞം പുതിയ വാർഫിൽ ടഗ് വ്യാഴാഴ്ച ഉച്ചയോടെ അടുക്കും. ശ്രീലങ്കൻ തുറമുഖത്തെ അദാനി കമ്പനിയുടെ പദ്ധതികളോട് അനുബന്ധിച്ചാണ് ഡ്രജർ കൊണ്ടുപോകുന്നതു്.ജലാശ്വ എന്ന മറ്റൊരു ടഗിനേയും കൊണ്ടുപോകുന്നുണ്ട്. ഇതിനായി മഹാവേവ രണ്ടാമതും എത്തും. വിദേശ ടഗ് തുറമുഖ വാർഫിൽ എത്തുന്നത് ഇതാദ്യമാണെന്ന് അധികൃതർ പറഞ്ഞു. തലസ്ഥാനം കേന്ദ്രമാക്കിയുള്ള […]Read More
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര് ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തിയത് 99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്Read More
നാല് വിമാനത്താവളങ്ങളിലുമായി നൂറുകണക്കിന് യാത്രക്കാർക്കാണ് സമരം തിരിച്ചടിയായത്. ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. പകരം സംവിധാനം ഏർപ്പെടുത്താത്തതിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുകയാണ്. മണിക്കൂറുകളോളം തങ്ങളെ കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും യാത്രക്കാർ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പെടേണ്ട മസ്കത്ത് വിമാനവുമാണ് റദ്ദാക്കിയത്. Read More
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍മഴ കനക്കും. മലപ്പുറം, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി ശനിയാഴ്ച്ച പത്തനംതിട്ട ജില്ലയിലും യെല്ലോ അലേർട്ട് ആണ്. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തീരദേശത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (08-05-2024) രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 […]Read More
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത കെ. പി. യോഹന്നാന് അപകടത്തിൽ ഗുരുതര പരുക്ക്. അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാളസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ഇന്ന് രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാൻ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിക്കുകയായിരുന്നു.Read More
ജയ്പൂർ:രാജസ്ഥാനിലെ ജയ്പരിൽ നീറ്റ് പരീക്ഷയ്ക്കിടെ 10 ലക്ഷം രൂപ വാങ്ങി ആൾമാറാട്ടം നടത്തിയ വർ പിടിയിൽ. ഭാധന സ്വദേശിയായ രാഹുൽ ഗുർജാറിന് പകരം എംബിബിഎസ് വിദ്യാർഥി അഭിഷേക് ഗുപ്തയാണ് ഞായറാഴ്ച ഭരത്പൂരിലെ മാസ്റ്റർ അദിതേന്ദ്ര സ്കൂളിൽ പരീക്ഷയെഴുതിയത്. സംഭവത്തിൽ മൂന്ന് മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി. സംശയം തോന്നിയ ഇൻ വിജിലേറ്റർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ മറ്റു അഞ്ചു പേർക്കുകൂടി തട്ടിപ്പിൽ പങ്കുള്ളതായി അഭിഷേക് വെളിപ്പെടുത്തി. രാഹുലിന്റെ കൈയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി […]Read More
കഴക്കൂട്ടം:സ്വകാര്യ സ്വർണപ്പണയ സ്ഥാനത്തിൽ പണയം വെച്ച ആഭരണം മോഷ്ടിച്ച മാനേജർ റിമാൻഡിൽ. മേനംകുളം പുതുവൽ പുത്തൻ വീട്ടിൽ ബിബിൻ ബിനോയ് യാണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. കഴക്കൂട്ടത്തെ ആക്സി വഫിൻവെസ്റ്റിലാണ് മോഷണം. കഴിഞ്ഞ മാസം നാലുപേർ പണയംവച്ച 121.16 ഗ്രാം ആഭരണങ്ങളാണ് സെയ്ഫ് റൂമിൽ നിന്ന് മോഷ്ടിച്ചത്. ലോക്കറിന്റെ സൂക്ഷിപ്പുകാരന് സംശയം തോന്നിയതിനെത്തുടർന്ന് റീജണൽ ഓഫീസിൽ പരാതി നൽകി.അന്വേഷണത്തിൽ മാനേജർ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. കഴക്കൂട്ടം എസ്എച്ച്ഒ വിനോദിന്റെ നേതൃത്വത്തിൽ ഇയാളെ ത്തറസ്റ്റ് ചെയതു.Read More
തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണെന്ന് മന്ത്രി അറിയിച്ചു. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം […]Read More
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കയറ്റി പോകുകയായിരുന്ന ലോറിക്കാണ് പോത്തൻകോട് വച്ച് തീപിടിച്ചത്. വാഹനത്തിന്റെ എഞ്ചിനിലാണ് തീ പടർന്നത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ അരുൺ പുറത്തിറങ്ങി ഫയർ എക്സ്റ്റിഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. പിന്നീട് കഴക്കൂട്ടം സ്റ്റേഷനിൽ നിന്ന് രണ്ട് ഫയർ യൂണിറ്റ് എത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. […]Read More
