ദേശീയ സുരക്ഷയെ കുറിച്ച് സംസാരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു , “നേരത്തെ, തീവ്രവാദ ആക്രമണങ്ങൾക്ക് ശേഷം, കോൺഗ്രസിൻ്റെ ഭീരു സർക്കാർ ആഗോള പ്ലാറ്റ്ഫോമിൽ കരഞ്ഞിരുന്നു. ഇന്ത്യയുടെ ആ സമയമെല്ലാം മാറി, ഇപ്പോൾ പാകിസ്ഥാൻ കരയുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്യുന്നു.” പ്രധാനമന്ത്രി മോദി പറഞ്ഞു. ബിജെപി ഭരണത്തിന് കീഴിൽ സ്ഥിതി മാറിയെന്നും പാകിസ്ഥാൻ ഇപ്പോൾ സഹായത്തിനായി കരയുകയുകയാണെന്നും ഝാർഖണ്ഡിലെ പലാമുവിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “സമാധാനം പ്രതീക്ഷിച്ച് മുൻ സർക്കാരുകൾ പാകിസ്ഥാനിലേക്ക് […]Read More
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരായ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം ആറിന് കേസ് മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കും. തന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് യദു കോടതിയെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്.Read More
കൊല്ലം : കൊല്ലം കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ സജീന വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും ഭാര്യയും കൂടി മുങ്ങിത്താഴ്ന്നത്. വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിപോവുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സബീറും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയത്.Read More
കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇന്ന് രാവിലെ 05.30 മുതൽ നാളെ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. തെക്കൻ […]Read More
കോഴിക്കോട് : റായ്ബേറെലിയിൽ സ്ഥാനാർത്ഥി ആയതോടെ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ വലിയ ഭീരുവാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ബി ജെ പിസംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിപ്രായംപ്പെട്ടു.കഴിഞ്ഞ തവണ യു പി യിൽ കോൺഗ്രസ് ജയിച്ച ഏക മണ്ഡലമായ റായ്ബെറേലിയിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ രാഹുൽ എങ്ങനെയുള്ള ആളാണെന്ന് എല്ലാവർക്കും ബോധ്യമായതായി സുരേന്ദ്രൻ പറഞ്ഞു.അമേദിയിലാണ് മത്സരിച്ചിരുന്നുവെങ്കിൽ സീറ്റ് തിരിച്ചു പിടിക്കാനാണെന്നെങ്കിലും പറയാമായിരുന്നു.ഇതോടെ വയനാട്ടിലെയും കേരളത്തിലെയും വോട്ടർമാരെ രാഹുൽ വഞ്ചിക്കുകയാണെന്ന ബി ജെ പി യുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വയനാട് […]Read More
തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് അപകടം. ചേർപ്പ് മുത്തോള്ളിയാൽ ഗ്ലോബൽ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടു പേർ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. അമിത വേഗത്തിലെത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറിയത്.അപകടത്തിൽ ജീപ്പിന്റെ മുൻവശം പൂർണമായി തകർന്നു. പ്രദേശവാസികൾ ചേർന്നാണ് ജീപ്പിന് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. രണ്ടു പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ഇവരെ പുറത്ത് എടുത്ത് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ഞപ്ര ആവുപാടം ദേവസ്യയുടെ […]Read More
തിരുവനന്തപുരം:സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ എട്ടാമത് സത്യജിത് റേ സാഹിത്യ പുരസ്കാരം കവി പ്രഭാവർമ്മക്ക്. ചലച്ചിത്ര പുരസ്കാരം നടൻ രാഘവനും നടി ഷീലയ്ക്കും നൽകുമെന്ന് ചെയർമാൻ സജിൻ ലാൽ, ജൂറി ചെയർമാൻ വേണു ബി നായർ, അംഗങ്ങളായ മോഹൻ ശർമ, പി കെ കവിത എന്നിവർ അറിയിച്ചു. മികച്ച ചിത്രം – കൂത്തൂട്, നടൻ – വിനോദ് കുമാർ കരിച്ചേരി, സംവിധായകൻ – ഷമീർ ഭരതന്നൂർ, ഗാനരചന – കെ ജെയകുമാർ, ഗായകൻ – ഔസേപ്പച്ചൻ, ഗായിക […]Read More
തിരുവനന്തപുരം:വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖം ഓണത്തിന് കമ്മീഷൻ ചെയ്യും. 85 ശതമാനത്തോളം നിർമ്മാണം പൂർത്തിയായി. ജൂണിൽ ട്രയൽ റൺ നടത്തും. പുലിമുട്ട് നിർമ്മാണം പൂർത്തിയായി. ക്രെയിനുകൾ പ്രവർത്തന സജ്ഞമായി. അനുബന്ധ നിർമ്മാണങ്ങളായ റോഡ്, റെയിൽ പദ്ധതികളാണ് പൂർത്തിയാകാനുള്ളത്. മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അവലോകന യോഗം ചേർന്നു. ക്രെയിനുകളുടെ ഓട്ടോമാറ്റിക്ക് സംവിധാനം മന്ത്രിമാർ നേരിട്ട് വിലയിരുത്തി. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ അനുമതി വിഴിഞ്ഞം തുറമുഖത്തിന് […]Read More
മലപ്പുറം:കുറഞ്ഞ സമയത്തിൻ പത്ത് പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ച് ഒൻപതാംക്ലാസ് വിദ്യാർഥിനി ഗിന്നസ് റെക്കോഡ് നേടി. ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവ് സലിം പടവണ്ണയുടെ മകളും മഞ്ചേരി ബ്ലോക്ക് പബ്ബിക് സ്കൂൾ വിദ്യാർഥിനിയുമായ ആയിഷ സുൽത്താനയാണ് ഗിന്നസ് വേൾഡ് റെക്കോഡ് നേടിയത്. 16.50 സെക്കന്റിൽ 10 ഇംഗ്ലീഷ് പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ ക്രമീരിച്ചതിനാണ് റെക്കോഡ്. ചെന്നൈ സ്വദേശി അശ്വിൻ സുധാൻ പളനികുമാർ സ്ഥാപിച്ച 16.75 സെക്കന്റ് മറികടന്നാണ് ആയിഷയുടെ നേട്ടം. കേരളത്തിൽ നിന്നും വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോഡ് […]Read More
ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരെ കോളേജ് കാമ്പസുകളിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ 2,000 പേരെ അറസ്റ്റ് ചെയ്തു. അസോസി>യേറ്റഡ് പ്രസ് പറയുന്നതനുസരിച്ച്, ഏപ്രിൽ 17 ന് കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഒരു പ്രതിഷേധ ക്യാമ്പ് ആരംഭിച്ചത് മുതൽ 35 കാമ്പസുകളിൽ ഉടനീളം അറസ്റ്റുകൾ നടന്നിട്ടുണ്ട്. അതിനിടെ, മിനിയാപൊളിസ് കാമ്പസിലെ ക്യാമ്പ് അവസാനിപ്പിക്കാൻ ഫലസ്തീൻ അനുകൂല പ്രക്ഷോഭകരുമായി മിനസോട്ട സർവകലാശാല അധികൃതർ വ്യാഴാഴ്ച കരാർ പ്രഖ്യാപിച്ചു. അതിനിടെ, കൊളംബിയ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ഹാളിനുള്ളിൽ വെടിവെക്കുകയും ചെയ്തിരുന്നു. […]Read More
