കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ യാത്ര ചെയ്തിരുന്ന തലശ്ശേരി സ്വദേശികളാണ് മരിച്ചത്.മൂന്നുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരണപ്പെട്ടത്. മരിച്ചവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.Read More
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട ശേഷമായിരുന്നു വാക്പോര്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി 9.45-ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ സിഗ്നലിലാണ് സംഭവം. പ്ലാമൂട് – പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ഒടുവിൽ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. നേരത്തെ ബസ് തടഞ്ഞില്ലെന്ന് മേയർ പറഞ്ഞിരുന്നു. ഇതിനിടെ മേയറുമായി […]Read More
ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണം കവർന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്. വീട്ടിൽനിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്.Read More
വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെ കേസെടുത്ത് പൊലീസ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ പുന്നപ്ര പൊലീസാണ് കേസെടുത്തത്. അപ്രകീര്‍ത്തികരമായ പദപ്രയോഗം നടത്തിയെന്ന പരാതിയിലാണ് കേസ്. 509 ാംവകുപ്പ് പ്രകാരമാണ് കേസ്. ഈ മാസം 25ന് ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ശോഭാ സുരേന്ദ്രന് ആരോപിച്ചിരുന്നു. ബിജെപി നേതാവ് അനില്‍ ആന്റണി, ശോഭ സുരേന്ദ്രന് എന്നിവര്‍ക്കെതിരെയായിരുന്നു ടി ജി നന്ദകുമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണങ്ങളുന്നയിച്ചത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചായിരുന്നു […]Read More
തിരുവനന്തപുരം:ചലച്ചിത്ര സംഘടനയായ നാഷണൽ ഫിലിം അക്കാദമിയുടെ ചെയർമാനായി മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. പോൾ മണലിൽ തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ.സന്തോഷ് ജി തോമസാണ് ഡയറക്ടർ.ഗവേണിങ് ബോർഡിലേക്ക് സോമൻ ചെലവൂർ (കോഴിക്കോട്), കോട്ടയം പ്രദീപ് കുമാർ (കൊച്ചി), പ്രിറ്റി എഡ്വേഡ് (കൊല്ലം)എന്നിവരും തെരഞ്ഞടുക്കപ്പെട്ടു. കാർട്ടൂണിസ്റ്റ് അബു എബ്രഹാം, അതുല്യ ചലച്ചിത്രപ്രതിഭ പി ഭാസ്കരൻ എന്നിവരുടെ ജന്മശതാബ്ദി ആഘോഷം, സ്മൃതി വേദി, ശബ്ദാദിനയം/ ഡബ്ബിങ് പരിശീലനം എന്നിവ നടപ്പാക്കുമെന്ന് ഡോ. പോൾ മണലിലും അഡ്വ.സന്തോഷ് ജി തോമസും അറിയിച്ചു.Read More
മൂന്നാർ:തേയില എസ്റ്റേറ്റിൽ കടുവാക്കൂട്ടം ഇറങ്ങിയത് തൊഴിലാളികളിൽ പരിഭ്രാന്തി പരത്തി. കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ തേയില തോട്ടത്തിന് സമീപത്താണ് വ്യാഴാഴ്ച പകൽ രണ്ടോടെ നാല് കടുവകൾ ഇറങ്ങിയത്. കൊളുന്ത് നുള്ളിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ദൂരെനിൽക്കുന്ന കടുവ കളെ കണ്ടത്. ഇതാദ്യമായാണ് കൂട്ടത്തോടെ കടുവകളെ കാണുന്നത്.രണ്ടു വർഷത്തിനിടെ ഇതേ എസ്റ്റേറ്റിൽ ഇരുപതോളം പശുക്കളെ കടുവ കൊന്നിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് വനം വകുപ്പ് നിയോഗിച്ച ആർആർടി സംഘം പ്രദേശത്ത് പരിശോധന നടത്തി.Read More
ആലപ്പുഴ : ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളിയെ അറസ്ററ് ചെയ്തു. കൊൽക്കത്ത സ്വദേശിയായ 42 കാരൻ ഓംപ്രകാശ് കൊല്ലപ്പെടുന്നത്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ ഇപ്പോൾ കേസിൽ ഹരിപ്പാട് സ്വദേശി യദു കൃഷ്ണൻ അറസ്റ്റിലായി. ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം പണം കയ്യില്‍ തരാനും യദു കൃഷ്ണൻ ഓംപ്രകാശിനോട് ആവശ്യപ്പെട്ടു. ഇത് ഓംപ്രകാശ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കത്തിയെടുത്ത് […]Read More
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം നടന്നു. ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ക്ഷേത്രം നാലമ്പലത്തിൽ സ്ഥാപിച്ച ശീതീകരണ സംവിധാനം സമർപിപ്പിച്ചു. കെ.പി.എം. പ്രോസസിങ്ങ് മിൽ എംഡി ശേഖറാണ് പദ്ധതി വഴിപാടായി സമർപ്പിച്ചത്. പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ ശീതീകരണ സംവിധാനം നിലവിൽ വരും. സമർപ്പണ ചടങ്ങിൽ ദേവസ്വം […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് പരിഷ്കാരവുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് സ്കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ. ഗ്രേസ് മാർക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നും ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരട്ട ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുവെന്ന് വിലയിരുത്തിയാണ് നടപടി. സ്കൂൾ തലത്തിൽ കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് അടക്കം നേടുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയർ സെക്കന്ററി പ്രവേശനത്തിന് ബോണസ് […]Read More
ആലപ്പുഴ :ഹരിപ്പാട് അന്യ സംസ്ഥാന തൊഴിലായിയെ കുത്തി കൊന്നു . കൊൽക്കത്ത സ്വദേശിയായ 42 കാരൻ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഓംപ്രകാശിനെ കുത്തിയത്. ഹരിപ്പാട് നാരകത്തറയിലാണ് ദാരുണസംഭവമുണ്ടായത്. കസ്റ്റഡിയിലെടുത്ത 4 പേരും അതിഥി തൊഴിലാളികളാണ്. അതേ സമയം കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സാമ്പത്തിക തർക്കമാണോ കൊലപാതകത്തിന് പിന്നിൽ എന്നും അന്വേഷിക്കുന്നതായി പോലീസ് വ്യക്തമാക്കി. […]Read More
