കറാച്ചി:പാകിസ്ഥാൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരവും മുൻ ക്യാപ്റ്റനുമായ ബിസ്മ മറൂഫ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട വാങ്ങൽ പ്രഖ്യാപിച്ചു. കുറച്ചുകാലം പരിക്ക് മൂലം കളിക്കളത്തിൽ നിന്ന് വിട്ട്നിന്നിരുന്നു. 2021ൽ പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷവും കളത്തിൽ സജീവമായിരുന്നു. 2022 ലെ ലോകകപ്പ് വേദിയിൽ കുഞ്ഞുമായി കളിക്കാനെത്തിയ മറൂഫിന്റെ ചിത്രങ്ങൾ പ്രചാരം നേടിയിരുന്നു. പതിനഞ്ചാം വയസ്സിൽ പാകിസ്ഥാനുവേണ്ടി അരങ്ങേറിയതാരം 18 വർഷം കളിച്ചു. 136 ഏകദിനങ്ങളിലായി 3369 റണ്ണടിച്ചു. 140 ട്വന്റി 20യിൽ 2893 റണ്ണും 80 […]Read More
ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനുമായി ചർച്ച നടത്തിയെന്നത് ‘വ്യാജ വാര്‍ത്ത’യെന്ന് കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. ബിജെപിയിലേക്ക് പോകാൻ ഇ പി ജയരാജൻ നീക്കം നടത്തിയെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആരോപണങ്ങളും പ്രകാശ് ജാവദേക്കർ തള്ളിക്കളഞ്ഞു. താൻ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തിയതോ സംസാരിച്ചോ എന്ന് സുധാകരന് എങ്ങനെയാണ് അറിയാൻ കഴിയുകയെന്നും പ്രകാശ് ജാവദേക്കർ ചോദിച്ചു. തെറ്റായ വാർത്തകളാണ് ഇതെന്നും അദ്ദേഹം ദ ഇന്ത്യൻ […]Read More
മകൻ്റെ ഫ്ലാറ്റിൽ വച്ച് ബിജെപി നേതാവ്പ്രകാശ് പ്രകാശ് ജാവദേക്കർ തന്നെ കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ഇ.പി ജയരാജൻ. മകൻ്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിലെത്തിയാണ് പ്രകാശ് ജാവദേക്കർ തന്നെ കണ്ടതെന്ന് ഇപി ജയരാജൻ സ്ഥിരീകരിച്ചു. താൻ തിരുവനന്തപുരത്ത് ഉണ്ടെന്നറിഞ്ഞ് കാണാനും പരിചയപ്പെടാനും എത്തിയതാണെന്നാണ് പറഞ്ഞത്. രാഷ്ട്രീയ കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ പറഞ്ഞുRead More
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി. ബാലറ്റ് വോട്ടിലേക്ക് മടങ്ങില്ലെന്ന് കോടതി അറിയിച്ചു. അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിനെ ആധുനികവത്കരിക്കാനുള്ള കമ്മിഷന് ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വിവിപാറ്റ് പൂര്‍ണമായി എണ്ണുക ഉചിത നിര്‍ദേശമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ചിന്ത, വിഞ്ജാനം, അപഗ്രഥനം , വിശകലനം ഇവയൊന്നും കൂടാതെയുള്ള ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന നിര്‍ദേശത്തിന് ഒരു അടിസ്ഥാനവുമില്ല. ഹര്‍ജിക്കാര്‍ […]Read More
ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾ അവസാനിച്ചു.കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.രാവിലെ ആറ് മണിമുതൽ ബൂത്തുകളിൽ തിരക്കാണ്. വേനൽ ചൂടിൽ നിന്നും രക്ഷപെടുവാൻ വോട്ടർമാർ 7മണിക്ക് മുൻപ് തന്നെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ എത്തി തുടങ്ങി. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ […]Read More
കോൺഗ്രസ് നേതാവും വയനാട് മണ്ഡലം സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലമ്പൂർ എംഎഎ പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. മണ്ണാർക്കാട് കോടതിയാണ് പി.വി അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് എച്ച് ഒയ്ക്ക് നിർദേശം നൽകിയത്. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പി.വി അൻവൻ എംഎഎയുടെ വിവാദമായ പരാമർശമുണ്ടായത്. രാഹുൽ ഗാന്ധി, നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു […]Read More
ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജനെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ഇ പി ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായി വിജയന് വ്യക്തമായി അറിയാം. ഇപി ജയരാജന്റെ മക്കൾ തനിക്ക് മെസ്സേജ് അയക്കേണ്ട ആവശ്യം എന്താണ്? പ്ലീസ് നോട്ട് മൈ നമ്പർ എന്നായിരുന്നു ഇ പി ജയരാജന്റെ മകൻ വാട്സാപ്പിലൂടെ അയച്ചത്. ബിജെപിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചർച്ച നടന്നത് ഡൽഹിയിൽ വച്ചാണ്.. ആകെ രണ്ടു തവണയാണ് താൻ വിദേശത്ത് പോയത്. […]Read More
ടെൽഅവീവ്:ഇസ്രയേലിന്റെ രണ്ട് സൈനിക കേന്ദ്രങ്ങൾ റോക്കറ്റാക്രമണം നടത്തിയെന്ന് ഇറാൻ പിന്തുണയുള്ള ലബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള. വടക്കൻ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മുപ്പതോളം മിസൈൽ തൊടുത്തെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചു. 200 ദിവസം പിന്നിടുന്ന ഗാസ അധിനിവേശം തുടങ്ങിയശേഷം ഇസ്രയേലിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണ് ഹിസ്ബുള്ള നടത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയതു. കഴിഞ്ഞ ദിവസം തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിത്. അതേസമയം, ആക്രമണവാർത്ത ഇസ്രയേൽ നിഷേധിച്ചു.Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നൽ ജാഗ്രത നിർദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചുRead More
ചെന്നൈ: ഇളയരാജ സംഗീതം നൽകിയ പാട്ടുകൾക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും അവകാശവാദം ഉന്നയിക്കാമെന്നും ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇളയരാജ ഈണം നൽകിയ 4500ഓളം പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംഗീത കമ്പനിയായ എക്കോ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പവകാശം സിനിമാ നിർമാതാക്കളിൽനിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ […]Read More
