സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത. കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ഇന്ന് മഴയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാകകുന്നത്. ഇതോടെ ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും. ഏപ്രിൽ 18 മുതൽ 20 വരെ കേരളത്തിൽ പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആയതിനാൽ ജാഗ്രത കൈവിടരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസം നിലവിലും തുടരുന്ന സാഹചര്യത്തിൽ കേരള തീരത്തും, തെക്കൻ […]Read More
മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തു. ആലുവയിലെ വീട്ടിലെത്തി നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്. 45 മിനിറ്റോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. വീട്ടിൽ നിന്ന് ചില രേഖകൾ ഇഡി കസ്റ്റഡിയിൽ എടുത്തു. ഉച്ചയ്ക്ക് 1.30ക്കാണ് ഇഡി ഉദ്യോഗസ്ഥർ ആലുവയിലെ വീട്ടിലെത്തിയത്.Read More
കനത്ത മഴയിൽ വിമാനത്താവളങ്ങളിൽ വെള്ളം കയറിയതോടെ വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475, EK 533 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 […]Read More
ബലാത്സംഗ കേസിൽ പ്രതിയായ സിഐ തൂങ്ങിമരിച്ചു. മലയിൻകീഴ് സിഐ സൈജു എം വിയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം കണ്ടെത്തിയത് എറണാകുളം KSRTC സ്റ്റാൻഡിന് സമീപം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് വനിത ഡോക്ടർ പരാതി നൽകിയിരുന്നു. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബലാത്സംഗം […]Read More
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 പുലർച്ചെ രണ്ടു മണി മുതൽ 20 ന് ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂർ) തൃശൂർ കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപനശാലകളും കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ, ബാർ എന്നിവ പൂർണമായും അടച്ചിടണമെന്ന് ഉത്തരവ്. മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വിൽപനയും നിരോധിച്ചു. ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.Read More
ന്യൂഡൽഹി:ഏപ്രിൽ 19ന് ആദ്യ ഘട്ട പോളിങ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചെടുത്തത് 4620 കോടി രൂപയും മറ്റു വസ്തുക്കളും. രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് ഇത്രയും തുക പിടിച്ചെടുക്കുന്നതെന്ന് കമ്മീഷൻ അറിയിച്ചു. മാർച്ച് ഒന്നിനു ശേഷം ദിവസവും 100 കോടി എന്ന നിരക്കിലാണ് പണം പിടിച്ചെടുക്കുന്നതെന്ന് കമ്മീഷൻ വാർത്താ ക്കുറിപ്പിറക്കി. പിടിച്ചെടുത്തതിൽ 45 ശതമാനവും മദ്യവും മയക്കുമരുന്നുമാണ്. 395.39 കോടി രൂപ പണമായി പിടിച്ചെടുത്തപ്പോൾ മയക്കുമരുന്ന് 2068. 85 കോടി മൂല്യമുള്ളതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ഫെബ്രുവരി, […]Read More
മസ്ക്കറ്റ്:ഒമാനിൽ ദുരിതം വിതച്ച് കാറ്റും മഴയും തുടരുന്നു. ഒരു വിദ്യാർഥായുടേത് ഉൾപ്പെടെ കാണാതായ ഏഴുപേരുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തു.ഇതോടെ മഴയിൽ മരിച്ചവരുടെ എണ്ണം 18 ആയി. പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി സുനിൽ കുമാറാണ് ബിദിയയിലെ സനയയ്യിൽ മരിച്ചത്. ജോലി ചെയ്യുന്ന വർക്ക് ഷോപ്പിന്റെ മതിൽ ഇടിഞ്ഞു വീണാണ് സുനിൽ കുമാറിന് ജീവൻ നഷ്ടമായതു്. ഖുറിയാത്ത് വിലായത്തിലെ കൃഷിയിടങ്ങളിൽ ഒറ്റപ്പെട്ടുപോയ 21 പേരെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ചയും ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.[16/04, […]Read More
ന്യൂഡൽഹി: സിവിൽ സർവീസ് 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറാണ് നാലാം റാങ്ക് നേടിയത്. 2022ൽ 121-ാം റാങ്ക് നേടിയ സിദ്ധാർഥ് നിലവിൽ ഐപിഎസ് ട്രെയിനിങ്ങിലാണ്. സിദ്ധാർഥിന്റെ നാലാം സിവിൽ സർവീസ് നേട്ടമാണിത്. ആദ്യ നൂറിൽ നിരവധി മലയാളികൾ ഇടംപിടിച്ചു. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പിപി (40 […]Read More
കൊച്ചി : ദിലീപിന് വീണ്ടും തിരിച്ചടി. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന ഹർജി ഹൈക്കോടതി തള്ളി. ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് നടപടി. മൊഴിപകർപ്പ് നൽകരുതെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴികളെക്കുറിച്ച് അറിയാൻ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു അതിജീവിത കോടതിയെ അറിയിച്ചത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴിയാണ് അതിജീവിത ആവശ്യപ്പെട്ടത്. തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് […]Read More
കൊച്ചി : പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന് അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന് മകനാണ്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ ജി ജയൻ നവതി ആഘോഷിച്ചത്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം അദ്ദേഹം നടത്തിയ നിരവധി കച്ചേരികൾ ശ്രദ്ധേയമായിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. ഇരുപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ […]Read More
