കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിൽ ജീവനക്കാരന് തലകുത്തി നിന്ന് പ്രതിഷേധിച്ചു. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ എസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. മൂന്നാര്‍ ഡിപ്പോയിലായിരുന്നു പ്രതിഷേധം നടന്നത്. ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഗിരീഷ്, ബിജുമോന് എന്നിവരും സമരത്തില്‍ പങ്കുചേര്‍ന്നു. ഇവർ നിന്നുകൊണ്ടാണ് സമരത്തില്‍ പങ്കെടുത്തത്.അരമണിക്കൂറോളം പ്രതിഷേധം നീണ്ടു നിന്നു.Read More
പൗരത്വ (ഭേദഗതി) നിയമം (സിഎഎ) തടയാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്നും കേന്ദ്രത്തിന് മാത്രമേ പൗരത്വം അനുവദിക്കാൻ കഴിയൂ എന്നും അമിത്ഷാ. സിഎഎ ഒരിക്കലും തിരിച്ചെടുക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുന്നത് ഞങ്ങളുടെ പരമാധികാര തീരുമാനമാണ്, അതിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. ആക്ട് നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിച്ച അമിത് ഷാ, “ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വ്യക്തിയോ ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ആരുടെയും പൗരത്വം എടുത്തുകളയാൻ സിഎഎയിൽ വ്യവസ്ഥയില്ല. അഫ്ഗാനിസ്ഥാൻ, […]Read More
മുന്നറിയിപ്പുകൾ നൽകിയിട്ടും അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ച 18 ഒടിടി പ്ലാറ്റ്ഫോമുകൾ) വിലക്കി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. രാജ്യവ്യാപകമായി ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ 19 വെബ്സൈറ്റുകളെയും 10 ആപ്ലിക്കേഷനുകളെയും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളെയും നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും കാഴ്ചക്കാരെ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.Read More
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി മുൻ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷും ഉദയനും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഇവർക്ക് പുറമെ 18 കോൺഗ്രസ് പ്രവർത്തകരും പാർട്ടി വിട്ടു. തിരുവനന്തപുരത്തെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി ഇവർ ബിജെപി അംഗത്വം സ്വീകരിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എന്നിവർചേർന്ന് ഇവരെ സ്വീകരിച്ചു.Read More
തിരുവനന്തപുരം:കെഎസ്ആർടിസി യുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കാൻ പദ്ധതി. ഇതിന്റെ സാങ്കേതികത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചെയർമാനോട് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ നിർദ്ദേശം നൽകി. കുറഞ്ഞ നിരക്കിൽ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രം ആരംഭിക്കും. ഇതിനായി വിദഗ്ധ ഇൻസ്ട്രക്ടർമാരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും. ദേശിയ – അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോർ ഡ്രൈവിംഗ് പരിശീലനം […]Read More
ന്യൂഡൽഹി:വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായി എല്ലിസെ പെറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പ്ലേ ഓഫിലേക്ക് നയിച്ചു. മുംബൈ ഇന്ത്യൻ സിനെതിരെ നാലോവറിൽ 15 റൺ മാത്രം വഴങ്ങി ആറ് വിക്കറ്റാണ് ഓസ്ട്രേലിയക്കാരി നേടിയത്. 38 പന്തിൽ 40 റണ്ണുമായി പുറത്താകാതെ നിന്നു. മുംബൈ 19 ഓവറിൽ 113 റണ്ണിന് പുറത്തായി. ബാംഗ്ലൂർ 15 ഓവറിൽ ജയം നേടി.സജനയെ ഓപ്പണറാക്കിയാണ് മുംബൈ കളി തുടങ്ങിയത്. ഒരു സിക്സറും അഞ്ച് ഫോറുകളും ആ ഇന്നിങ്സിൽ […]Read More
തിരുവനന്തപുരം ഉൾപ്പെടെയുള്ള 21 ആർ ആർ ബി കളിലേക്ക് ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ, ടെക്നീഷ്യൻ ഗ്രേഡ് III (വിവിധ വിഭാഗങ്ങൾ) തസ്തികകളിലെ 9144 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ടുമെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 8 ന് രാത്രി 12 മണി വരെ. വിശദ വിജ്ഞാപനം https://www.rrbapply.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.Read More
സിഎഎ നടപ്പിലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു .സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രത്യേക ഹർജി നൽകും. നിലവിൽ പൗരത്വ ഭേദഗതിക്കെതിരേ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ ഹർജിയും നൽകുന്നത്. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ഈ വിജ്ഞാപനവും നിയമവും ആദ്യത്തെ നടപടിയെന്ന നിലയിൽ റദ്ദാക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സി.എ.എ നിയമം രാജ്യത്തിന്റെ മതേതര സംവിധാനത്തിനു നേരെയുള്ള അങ്ങേയറ്റത്തെ കടന്നാക്രമണമാണ്. നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഒരു കാരണവശാലും […]Read More
കൊച്ചി: എറണാകുളം ജില്ലയില്‍ ആദ്യമായി അപൂര്‍വരോഗമായ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു. പെരുമ്പാവൂര്‍, കൂവപ്പടി സ്വദേശിയിലാണ് (56) ലൈം രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബൊറേലിയ ബര്‍ഗ്ഡോര്‍ഫെറി എന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേകതരം ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്. ജില്ലയിൽ ആദ്യമായാണിത് സ്ഥിരീകരിക്കുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജിൽസി ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഇയാളെ ലിസി ആശുപത്രിയില്‍ […]Read More
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയതെന്ന് വൃത്തങ്ങൾ. ബല്ലാരിയിൽനിന്ന് നേരത്തെ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ ഒരാൾ ഒരു വസ്ത്ര വ്യാപാരിയാണ്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മറ്റൊരാളെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേരിൽ ഒരാൾ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായിരുന്നു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇയാൾക്ക് ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്ട് […]Read More