തിരുവനന്തപുരം : അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈ പാസ്സ് റോഡ് അടച്ചു.ഏപ്രിൽ 15വെള്ളിയാഴ്ച വരെ അടച്ചിടുന്നു.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി അട്ടകുളങ്ങര കിള്ളിപ്പാലം ബൈപാസ് റോഡിന്റെ നവീകരണജോലികൾ നടക്കുകയാണ്.അതിനാലാണ് ഗതാഗതം പൂർണമായും തടയുന്നത്.റോഡിന്റെ ഇരുവശത്തും ഒരേ സമയം പണി നടക്കുന്നതുകൊണ്ടാണ് റോഡ് അടച്ചിടുന്നത്.ഒരു മാസം നീണ്ടുനിൽക്കുന്ന ജോലികളാണ് ഇവിടെ പൂർത്തിയാക്കുവാനുള്ളത്.സ്മാർട്ട് സിറ്റി പദ്ധതിയുടെ കരാറുകാരുമായുള്ള പ്രശ്നത്തെ തുടർന്ന് ഏറെ നാളായി പണികൾ മുന്നോട്ട് പോകാതെ നിന്നിരുന്നു. പുതിയ കരാറുകാരെ ഏൽപ്പിച്ചതോടെയാണ് പണി പുനരാരാംഭിച്ചത്. മാസങ്ങളായി ഇത് കാരണം ഇവിടെ […]Read More
കോഴിക്കോട്:കേരളത്തിൽ ശ അബാൻ 30 പൂർത്തിയാക്കി റംസാൻവ്രതം ഇന്നു മുതൽ. വരുന്ന ഒരു മാസം വിശ്വാസികൾക്ക് വ്രതശുദ്ധിയുടെ നാളുകൾ.ഒമാൻ ഒഴികെയുള്ള ഗൾഫ് നാടുകളിൽ ഞായറാഴ്ച മാസപ്പിറവി ദൃശ്യമായതിനാൽ തിങ്കളാഴ്ച റംസാൻ ഒന്നായി പ്രഖ്യാപിച്ചിരുന്നു.വ്രതാനുഷ്ഠാനത്തിനായി പള്ളികളും വീടുകളും ഒരുങ്ങിക്കഴിഞ്ഞു. മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥനകളും വിവിധയിടങ്ങളിൽ മതമൈത്രി സന്ദേശം പകർന്ന് ഇഫ്താർ വിരുന്നുകളും നടക്കും. മാസപ്പിറവി ദൃശ്യമായതായി ലഭിച്ച സ്ഥിരീകരിക്കപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ തെക്കൻ കേരളത്തിലും റംസാൻ വ്രതാനുഷ്ടാനം ഇന്നായിരിക്കുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും […]Read More
തിരുവനന്തപുരം:വട്ടിയൂർക്കാവ് മണ്ഡലത്തിലെ അഞ്ച് ഇ – ബസ് സർവീസ് പി പി കെ പ്രശാന്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കെ സ്വിഫ്റ്റ് ബസുകൾ പേരുർക്കാ ഡിപ്പോയിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ട്രി ട്രിഡ ചെയർമാൻ കെ സി വിക്രമൻ, കൗൺസിലർ ഐ എം പാർവതി, കെഎസ്ആർടിസി എടിഒ ഷെസിൻ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ഷാജി, സ്വിഫ്റ്റ് ഇൻ ചാർജ് രതീഷ് എന്നിവർ പങ്കെടുത്തു. വട്ടിയൂർക്കാവ് – മണ്ണന്തല, മണ്ണന്തല- കരമന, ആറാം കല്ല് – കിഴക്കേകോട്ട, […]Read More
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നേടാൻ ഇത് പ്രാപ്തമാക്കും പാർലമെൻ്റ് പാസാക്കി അഞ്ച് വർഷത്തിന് ശേഷമാണ് കേന്ദ്രം പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് വിജ്ഞാപനം. ഇന്ത്യയുടെ അയൽ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. 2024 ലെ പൗരത്വ (ഭേദഗതി) ചട്ടങ്ങളുടെ […]Read More
മാസപ്പടി വിവാദത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒന്നും ഒളിച്ചുവെക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി പറഞ്ഞു. കെഎസ്ഐഡിസിയുടെ ഹർജി അടുത്തമാസം 5ന് പരിഗണിക്കാനായി മാറ്റി. മുൻകൂട്ടി അറിയിക്കാതെയാണ് എസ്എഫ്ഐഒ സ്ഥാപനത്തിൽ അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കെഎസ്ഐഡിസിയുടെ ആരോപണം. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു കോടതി ഹർജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ അറിയിച്ചിരുന്നു.Read More
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു. സഖ്യകക്ഷിയായ ജെജെപിയുമായി നിലനില്‍ക്കുന്ന സീറ്റ് വിഭജന തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ കണ്ട് ഖട്ടര്‍ രാജിക്കത്ത് നല്‍കിയത്. ബിജെപിയുടെ നയാബ് സൈനിയോ സഞ്ജയ് ഭാട്ടിയയോ അടുത്ത മുഖ്യമന്ത്രി ആകാനുള്ള സാധ്യതാ പട്ടികയില്‍ മുൻനിരയിലുള്ളതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ബിജെപി നിയമസഭാ കക്ഷിയോഗം ചണ്ഡീഗഡിൽ നടത്താനിരിക്കെ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല ഡൽഹിയിൽ ജനനായക് ജനതാ പാർട്ടിയുടെ യോഗം നടത്തി. ജെജെപിയുടെ ഏതാനും എംഎൽഎമാർ ചൗട്ടാലയുടെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ഭാരതീയ […]Read More
നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് രാവിലെ 11 മണിക് പ്രതിഷേധ റാലി സംഘടിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. നിയമം പിൻവലിക്കണമെന്നാവശ്യവുമായി കോൺഗ്രസ് മണ്ഡലതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം.Read More
ആണവായുധ പ്രഹരശേഷിയുള്ള അഗ്നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിഷന് ദിവ്യാസ്ത്ര എന്ന് പേരിട്ട പരീക്ഷണത്തിന്റെ വിജയത്തില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അന്തർവാഹിനികളിൽ നിന്നു വരെ വിക്ഷേപിക്കാവുന്ന മാരകമായ മിസെെലാണ് അഗ്നി 5 . 6,000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യത്തെ കൃത്യതയോടെ ആക്രമിക്കാന്‍ കഴിയും എന്നതടക്കമാണ് അഗ്നിയുടെ നേട്ടം. ഇന്ത്യ വികസിപ്പിച്ച എംഐആര്‍വി[മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ] സാങ്കേതിക വിദ്യയാണ് അഗ്നി 5 മിസൈലിന്റെ അടിസ്ഥാനം. മിഷന് ദിവ്യാസ്ത്ര എന്ന പേരിലായിരുന്നു […]Read More
ബിജെപിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 15ന് പാലക്കാടും 17ന് പത്തനംതിട്ടയിലും നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. മോദിയുടെ വരവ് പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ആവേശം പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാലക്കാട് സി.കൃഷ്ണകുമാറും പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍.Read More