സംസ്ഥാനത്തെ 6 ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ ആലപ്പുഴ, എറണാകുളം , കോട്ടയം എന്നീ ജില്ലകളിലും വേനൽ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വെള്ളിയാഴ്ച മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ വിലയിരുത്തൽRead More
തിരുവനന്തപുരത്ത് കിളിമാനൂരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ പിടിയിൽ. മേലേവെട്ടൂർ സ്വദേശി ഹുസൈൻ, വെങ്കുളം സ്വദേശി രാഖിൽ, മാന്തറ സ്വദേശി കമാൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹുസൈൻ എന്നയാളാണ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. ശനിയാഴ്ച രാത്രി 12 മണിക്ക് കുട്ടിയെ വീടിനു പുറത്തേക്ക് വിളിച്ച ഹുസൈനും മറ്റ് രണ്ട് പേരും ചേർന്ന് തട്ടിക്കൊണ്ടുപോയി. സമീപപ്രദേശത്തുള്ള റബ്ബർ തോട്ടത്തിൽ വച്ചാണ് മൂവർ സംഘം പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. […]Read More
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പുകവലിക്കുന്നതിനിടെയുണ്ടായ തർക്കത്തിൻ്റെ പേരിൽ ഒരാൾ കുത്തേറ്റു മരിച്ചു രഞ്ജിത് റാത്തോഡ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയശ്രീ പഞ്ചാരെ, യശ്വന്ത് സായാരെ, ആകാശ് റാവുത്ത്, സവിത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ മഹാലക്ഷ്മി നഗർ ഏരിയയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രതിയായ ജയശ്രീ പഞ്ചാഡെ [24] സുഹൃത്ത് സവിത സെയ്റേയ്ക്കൊപ്പം ഒരു പാൻ ഷോപ്പിന് പുറത്ത് പുകവലിക്കുന്നതിനിടെയാണ് സംഭവം. രഞ്ജിത് റാത്തോഡ് എന്ന യുവാവിൻ്റെ […]Read More
തിരുവനന്തപുരം:തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ ജന്മശതാബ്ദി ആഘോഷങ്ങളുമായി സർഗസ്മൃതിക്ക് തിങ്കളാഴ്ച ഭാരത് ഭവനിൽ തുടക്കമാകും. ഓർമ കൂട്ടായ്മകൾ, ഡോക്യുമെന്ററി, ചലച്ചിത്ര പ്രദർശനങ്ങൾ, ഗാന വിരുന്ന് എന്നിവ ഉൾപ്പെടുത്തിയ സാംസ്കാരിക സന്ധ്യ തോപ്പിൽ ഭാസിയുടെ നൂറാം ജന്മദിനമായ ചൊവ്വാഴ്ച വൈകിട്ട് 5.30 ന് ഭാരത് ഭവനിലെ ഹൈക്യു തിയറ്ററിൽ കെ ജയകുമാർ ഉദ്ഘാടനം ചെയ്യും. 10 ന് ശ്രീകുമാരൻ തമ്പി, കാമ്പിശ്ശേരി സർഗസന്ധ്യയുടെ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും. 12 ന് സമാപന സാംസ്കാരിക കൂട്ടായ്മയുടേയും സ്മൃതി ഗാനസന്ധ്യയുടെയും […]Read More
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിവിജിൽ (c VIGIL ) മൊബൈൽ ആപ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച 1,07,202 പരാതി. 1,05, 356 പരാതിയിൽ നടപടിയെടുത്തു. 183 പരാതിയിൽ നടപടി പുരോഗമിക്കുന്നു. വസ്തുതയില്ലെന്ന് കണ്ട് 1663 പരാതി തള്ളി. അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 93,540 പരാതി ലഭിച്ചു. പണ വിതരണം (29 പരാതി ), മദ്യവിതരണം (32), സമ്മാനങ്ങൾ നൽകൽ (24), ആയുധപ്രദർശനം(110), വിദ്വേഷ പ്രസംഗം (19), സമയപരിധി കഴിഞ്ഞ് സ്പീക്കർ […]Read More
മാസപ്പിറവി ദൃശ്യമാകാഞ്ഞതിനെ തുടർന്ന് സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് സൗദി ഇത്തവണ ചെറിയ പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്. സൗദിയിലെ ഹോത്ത സുദയർ, തുമൈർ എന്നിവിടങ്ങളിലാണ് മാസപ്പിറവി നിരീക്ഷിച്ചത്. എന്നാൽ രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല. ഇതേത്തുടർന്നാണ് ബുധനാഴ്ച ചെറിയ പെരുന്നാളായി നിശ്ചയിച്ചത്. മറ്റ് ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാൾ.Read More
തിരുവനന്തപുരം: ദേശിയപാതയിൽ കുളത്തൂർ തമ്പുരാൻമുക്കിൽ അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളും മരിച്ചു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ സാജിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് വെളുപ്പിന് മൂന്നുമണിക്കായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുനീഷ് തെറിച്ചു വീണു. ബൈക്ക് നൂറുമീറ്റർ ദൂരെയാണ് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന […]Read More
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിക്കായി ഇടപെട്ട് സുരേഷ് ഗോപി. കോഴിക്കോട്ടെ അബ്ദുറഹീമിനായി സുരേഷ് ഗോപി ഇടപെടുന്നു. വിശദ വിവരം സൗദി അംബാസിഡറെ അദ്ദേഹം അറിയിച്ചു. ശിക്ഷാ കാലാവധി നീട്ടിവയ്ക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിതല ഇടപെടൽ പ്രായോഗികമല്ല. നയതന്ത്ര ഇടപെടൽ ആണ് ആവശ്യം. നയതന്ത്രതലത്തിൽ വേഗത്തിൽ ഇടപെടൽ നടത്തി അനുകൂല തീരുമാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി സഹായം അഭയർത്ഥിച്ച് കുടുംബം രംഗത്തെത്തി. അബ്ദുറഹീമിനെ […]Read More
പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് പൊള്ളലേറ്റ് മരിച്ചത്. മക്കളായ നിഖ (12), നിവേദ (8) എന്നിവർക്കും പൊള്ളലേറ്റു. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ വച്ചാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭർത്താവുമായി തർക്കമുണ്ടാകുകയും തുടർന്ന് ബീന തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജോലി സംബന്ധമായി വടകരയിൽ താമസിക്കുന്ന പ്രദീപ് രണ്ട് മാസത്തിലൊരിക്കലേ വീട്ടിൽ വരാറുള്ളൂ.Read More
കേരള മെഡിക്കൽ, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (കീം 2024)ഇതുവരെ അപേക്ഷിച്ചത് അയ്യായിരത്തോളം പേർ. സംസ്ഥാനത്ത് ആദ്യമായി കംപ്യൂട്ടർ അധിഷ്ഠിത (സിബിടി)ഓൺലൈൻ പരീക്ഷയാണ് ഇപ്രാശ്യം നടത്തുന്നത്. സി-ഡിറ്റിനാണ് പരീക്ഷാ ചുമതല. ജൂൺ ഒന്നു മുതൽ ഒമ്പതുവരെ വിവിധ ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്. കേരളത്തിന് പുറത്ത് ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുള്ളതു്. വിവരങ്ങൾക്ക്:www.cee.kerala.gov.in.Read More
