കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട നഴ്സ് പി ബി അനിതയ്ക്ക് പുനര്‍നിയമന ഉത്തരവ്. നിയമനം നല്കാന് ഡിഎഇയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കോഴിക്കോട് തന്നെയായിരിക്കും നിയമനം അനിതക്ക് പിന്തുണ പ്രഖ്യാപിച്ച് അതിജീവിതയും കഴിഞ്ഞ ദിവസം സമര പരിപാടിയിൽ പങ്കെടുത്തു. കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് അനിതയെ സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിതയെ കോഴിക്കോട് തന്നെ നിയമിക്കാനുള്ള […]Read More
തിരുവനന്തപുരം:ഹൈസ്കൂൾ വിദ്യാർഥികൾക്കായി പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനിയറിങ് കോളേജിൽ അഞ്ചു ദിവസത്തെ റോബോട്ടിക്സ് ആൻഡ് അർഡിനോ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും.ഏപ്രിൽ 15 ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ചേരാൻ താൽപ്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2349232, 9895874407വെബ്സൈറ്റ്:http//lbt.ac.in.Read More
ബംഗളുരു:കർണാടകത്തിലെ ലച്ചായൻ ഗ്രാമത്തിൽ തഴകീഴായി കുഴൽക്കിണറിൽ വീണ രണ്ടു വയസ്സുകാരനെ 20 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് ആറിന് കളിക്കുന്നതിനിനെയാണ് വീടിനരികിലെ കുഴൽക്കിണറിൽ കുട്ടി വീണത്. 16 അടി താഴ്ചയിലാണ് കുട്ടി അകപ്പെട്ടതു്. 21 അടി താഴ്ചയുള്ള സമാന്തര കുഴിയെടുത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പുറത്തെടുത്ത കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു.Read More
തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചു. 20 ലോക്സഭ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന പൂർത്തിയാകും. ഏപ്രിൽ 8 ന് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ 20 മണ്ഡലത്തിലേയും സ്ഥാനാർഥികളുടെ ചിത്രം പൂർണ്ണമാകും. നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാനദിനമായ വ്യാഴാഴ്ച മാത്രം 252 പത്രികകൾ സമർപ്പിച്ചു. ഏറ്റവും കൂടുതൽ നാമനിർദ്ദേശപത്രികകൾ ലഭിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 22 ഉം ആലത്തൂരിൽ എട്ടും പത്രികൾ ലഭിച്ചു.Read More
ടോക്കിയോ:തായ്വാനിൽ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെ അയൽരാജ്യമായ ജപ്പാനിലും ഭൂകമ്പം അനുഭവപ്പെട്ടു. ജപ്പാന്റെ കിഴക്കൻ തീരത്തെ ഹോൻഷുവിലാണ് റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുക്കുഷിമ ആണവ നിലയത്തിനു സമീപമാണ് ഭൂകമ്പമുണ്ടായതെങ്കിലും നിലയം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ തലസ്ഥാനമായ ടോക്കിയോയിലും അനുഭവപ്പെട്ടു.Read More
തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി എട്ടിന് ദൂരദർശൻ സിനിമ സംപ്രേഷണം ചെയ്യാനിരിക്കെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.Read More
ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഹിമാചലിലെ ചമ്പ പ്രദേശത്താണ് രാത്രി 9.34ന് ഭൂചലനമുണ്ടായത്. ഛണ്ഡീഗഡ്, പഞ്ചാബിന്റെയും ഹരിയാനയുടേയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ ഭൂചലനങ്ങള്‍ ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1905ല്‍ ഇതേ ദിവസം ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ 8 തീവ്രത രേഖപ്പെടുത്തിയ ഒരു വലിയ ഭൂകമ്പം ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അന്ന് അത് നിരവധി പേര്‍ക്ക് പരുക്ക് പറ്റാനും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും […]Read More
കറാക്കസ്:ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡിന് ഉടമയായ വെനസ്വേലൻ പൗരൻ ജുവാൻ വിസെന്റെ പെരെസ് മോറ (114) അന്തരിച്ചു.പ്രസിഡന്റ് നിക്കോളോസ് മഡൂറോയാണ് സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചത്. 2022 ഫെബ്രുവരി നാലിന് 112 വയസ്സും 253 ദിവസവുമുള്ളപ്പോഴാണ് ഗിന്നസ് റെക്കോഡ് ലഭിച്ചതു്. 1909 മെയ് 27 ന് ആൻഡിയൻ സംസ്ഥാനമായ തച്ചിറയിലെ എൽ കോബ്രെ പട്ടണത്തിൽ 10 മക്കളിൽ ഒമ്പതാമനായാണ് ജുവാന്റെ ജനനം. 11 മക്കളുള്ള അദ്ദേഹത്തിന് 2022 വരെ 41 പേരക്കുട്ടികളുണ്ട്. പേരക്കുട്ടികൾക്ക് […]Read More
തിരുവനന്തപുരം:പത്രികാസമർപ്പണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 234 പത്രിക. 143 സ്ഥാനാർഥികളാണ് നാമനിർദ്ദേശപത്രിക നൽകിയത്. കാസർകോട് 10, കണ്ണൂർ 17, വടകര 5,വയനാട് 7, കോഴിക്കോട് 9, മലപ്പുറം 9, പൊന്നാനി 7, പാലക്കാട് 4, ആലത്തൂർ 4, തൃശൂർ 13, ചാലക്കുടി 6, എറണാകുളം 7, ഇടുക്കി 10, കോട്ടയം 11, ആലപ്പുഴ 7, മാവേലിക്കര 3, പത്തനംതിട്ട 6, കൊല്ലം 5, ആറ്റിങ്ങൽ 7, തിരുവനന്തപുരം 5 പത്രികകളാണ് ബുധനാഴ്ചവരെ ലഭിച്ചതു്. വെള്ളിയാഴ്ചയാണ് […]Read More
ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിച്ച് യുഡിഎഫ് . ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കുമെന്നും വിഡി സതീശൻ പറഞ്ഞു. വി.ഡി സതീശനും എംഎം ഹസനും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.Read More
