സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ചാണ് ടിടിഇ ജയ്സൺ ആണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരൻ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവിശ്യം ഇടിക്കാന് വന്നുവെന്നും രണ്ടാമത്തെ വട്ടം മാന്താന് വന്നപ്പോള് ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണയാണ് വലത്തെ കണ്ണിന് താഴെയായി പരുക്കേല്ക്കുകയായിരുന്നുവെന്ന് ടിടിഇ ജയ്സണ് പറഞ്ഞു. ട്രെയിൻ പുറപ്പെട്ട ഉടൻ ഒരാൾ ആളുകളെ […]Read More
തിരുവനന്തപുരം: ഏപ്രിൽ 5, 9 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16342 തിരുവനന്തപുരം സെൻട്രൽ-ഗുരുവായൂർ ഇൻ്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് അവസാനിപ്പിക്കും. ഏപ്രിൽ 6, 10 തീയതികളിൽ എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. അതേസമയം, ട്രെയിൻ നമ്പർ 16341 ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിന് പകരം ഏപ്രിൽ 6, 10 തീയതികളിൽ ട്രെയിൻ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.Read More
സ്ഫോടനം നടന്ന സ്ഥലംRead More
തിരുവനന്തപുരം:കേരള ലോ അക്കാദമി ലോ കോളേജിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പഞ്ചവത്സര ബിഎ എൽഎൽബി, ബികോം എൽഎൽബി, എൽഎൽഎം, എംബിഎൽ എന്നിവയാണ് കോഴ്സുകൾ. 45 ശതമാനം മാർക്കോടെ പ്ലസ്ടുവാണ് പഞ്ചവത്സര കോഴ്സുകൾക്ക് യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ ഉണ്ടാകും. അംഗീകൃത സർവകലാശാലയിൽ നിന്നും 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് ത്രിവത്സര എൽഎൽബി കോഴ്സിന്റെ യോഗ്യത. വിശദ വിവരങ്ങൾക്ക്:www.keralalawacademy.in.ഫോൺ: 04712433166, 2437655, 2436640, 2539356.Read More
ടെൽ അവീവ്:അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയുടെ പ്രവർത്തനം ഇസ്രയേലിൽ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇതിനായി പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി. ടൈംസ് ഓഫ് ഇസ്രയേലിനെയും എഎഫ്പിയെയും ഉദ്ധരിച്ച് അൽ ജസീറ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമ പ്രവർത്തകൻ ഭീകരവാദികളാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട മറ്റൊരു മാധ്യമ പ്രവർത്തകൻ ഹമാസിന്റെ ഡെപ്യൂട്ടി കമാൻഡറാണെന്നും ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യം വിലക്കിയ ഇസ്രയേലിന്റെ പുതിയ നിയമത്തെ ശക്തമായി അപലപിക്കുന്നതായി […]Read More
തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ബുധനാഴ്ച ആരംഭിക്കും. 70 ക്യാമ്പിലായുള്ള എസ് എസ്എൽസി മൂല്യനിർണയത്തിൽ ഏകദേശം 10,000 അധ്യാപകരും,ഹയർ സെക്കൻഡറി മൂല്യനിർണയം 77 ക്യാമ്പിലായി 2200 അധ്യാപകരും പങ്കെടുക്കും.ഏപ്രിൽ 20 നകം മൂല്യനിർണയം പൂർത്തീകരിക്കും. മെയ് രണ്ടാംവാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.Read More
ഇറാഖി അഭയാർത്ഥിയും കടുത്ത ഇസ്ലാം മത വിമർശകനും ഖുറാൻ പരസ്യമായി കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്ത സൽവാൻ സബാ മാറ്റി മോമികയെ നോർവേയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സ്വീഡനിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും പരസ്യമായി ഖുറാൻ കത്തിക്കുകയും ചെയ്തതിലൂടെയാണ് 37കാരനായ മോമിക വാർത്തകളിൽ ഇടംനേടിയത്. സ്വീഡിഷ് അധികൃതർ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നേർവേയിൽ അഭയം തേടാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.Read More
തൃശ്ശൂരിൽ ടിടിഇ-യെ യാത്രക്കാരൻ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. ടിടിഇ വിനോദ് കുമാറാണ് മരിച്ചത്. പാട്ന സൂപ്പർ ഫാസ്റ്റ് ട്രെയിനിൻ്റെ S11 കോച്ചിൽ നിന്നാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ വിനോദിനെ തള്ളിയിട്ടത്. ഒഡീഷ സ്വദേശി ഭിന്നശേഷിക്കാരനായ രജനീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളിയെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി ടി ടി ഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടത്. സംഭവത്തിൽ റെയിൽവേ പോലീസ് […]Read More
അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, അധ്യാപിക ആര്യ എന്നിവരാണ് മരിച്ചത്. ദേവിയും നവീനും കോട്ടയം സ്വദേശികളാണ്. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയാണ്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആര്യയെ കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതായത് . ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ […]Read More
ആംസ്റ്റർഡാം:മധ്യ നെതർലാൻഡ്സിലെ നിശാക്ലബ്ബിൽ ആയുധധാരി നിരവധി പേരെ ബന്ദികളാക്കി. ആംസ്റ്റർഡാമിൽനിന്ന് 85 കിലോമീറ്റർ അകലെയുള്ള ഈഡിലെ പ്രധാന നിശാക്ലബ്ബും ബാറുമായ കഫെപെറ്റികോട്ടിൽ ശനിയാഴ്ച പുലർച്ചെ യാണ് സംഭവം. ഇവരെ പിന്നീട് വിട്ടയച്ചു.ആയുധങ്ങളുമായെത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തി ആളുകളെ ബന്ദികളാക്കുകയായിരുന്നു. അക്രമിയെ പിന്നീട് അറസ്റ്റ് ചെയ്തു. ഭീകരാക്രമണത്തിന്റെ സൂചനകളില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്.Read More
