വർക്കല :ജലസാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇന്റർനാഷണൽ സർഫിങ് ഫെസ്റ്റിവലിന് സമാപനം. 65ൽപ്പരം മത്സരാർധികളെത്തിയതിൽ അണ്ടർ 16 വിഭാഗത്തിൽ കിഷോർ കുമാർ ഒന്നാം സ്ഥാനവും പ്രഹ്ലാദ് ശ്രീറാം മൂന്നാം സ്ഥാനവും നേടി. ടൂറിസം അഡീഷണൽ ഡയറക്ടർ വിഷ്ണു രാജ്, ഡെപ്യൂട്ടി ഡയറക്ടർ ജി എൽ രാജീവ്, അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, സർഫിങ് ഫെഡറേഷൻ ഓഫ് ഇന്ത്യാ പ്രതിനിധികൾ തുടങ്ങിയവർ സമാപന സമ്മേളത്തിൽ പങ്കെടുത്തു.Read More
മുംബൈ:മികച്ച ഗോൾകീപ്പർക്കുള്ളഹോക്കി ഇന്ത്യയുടെ പുരസ്കാരം മലയാളിയായ പി ആർ ശ്രീജേഷിന്. അഞ്ചു ലക്ഷം രൂപയും ഉപഹാരവുമാണ് നൽകിയത്. ഹാർദിക് സിങാണ് മികച്ച പുരുഷതാരം. വനിതകളിൽ സലീമ ടിറ്റെ. കഴിഞ്ഞവർഷത്തെ മികവിനാണ് പുരസ്കാരം. ഹർമൻപ്രീത് സിങ്ങിനെ മികച്ച പ്രതിരോധക്കാരനായി തെരഞ്ഞെടുത്തു. ഹാർദിക്കാണ് മധ്യനിര താരം. അഭിഷേക് മുന്നേറ്റക്കാരനുള്ള അവാർഡ് നേടി. സമഗ്ര സംഭാവനയ്ക്കുള്ള മേജർ ധ്യാൻചന്ദ് പുരസ്കാരം അശോക് കുമാറിനാണ്.Read More
പതഞ്ജലിയുടെ ഔഷധ ഉൽപ്പന്നങ്ങൾ പരസ്യങ്ങളുടെ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ബാബാ രാംദേവിനെ സുപ്രീം കോടതി ചൊവ്വാഴ്ച രൂക്ഷമായി വിമർശിച്ചു. കോടതിയിൽ ഹാജരായ ബാബാ രാംദേവ് നിരുപാധികം മാപ്പ് പറഞ്ഞെങ്കിലും കോടതി അത് ചെവികൊണ്ടില്ല. ബാബ രാംദേവിനോടും പതഞ്ജലി ആയുർവേദ് മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ വിമർശിച്ചതിന് ബാബാ രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജി […]Read More
സംസ്ഥാനത്ത് ഇന്ന് ആശ്വാസവും ആശങ്കയും ഒരുപോലെ വിതച്ച് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത ചൂടിനിടെ എട്ട് ജില്ലകളിൽ മഴ പ്രവചിക്കുമ്പോൾ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, കോട്ടയം,എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. നാളെയും ഇതേ ജില്ലകളിൽ മഴ തുടരും. ഈ മാസം നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് […]Read More
തിരുവനന്തപുരത്ത് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് തങ്കമണി ദിവാകരനായിരുന്നു. എഐസിസി അംഗമായ തങ്കമണി മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖതയുണ്ടെന്ന് വിമര്‍ശിച്ചു. സ്ത്രീകളെ ബഹുമാനിക്കാൻ കോൺഗ്രസ് വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി […]Read More
ഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്. ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് തീരുമാനം. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. കെജ്രിവാളിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട അന്വേഷണ ഏജൻസി പിന്നീട് കൂടുതൽ കസ്റ്റഡി ആവശ്യപ്പെട്ടേക്കുമെന്ന് കോടതിയെ അറിയിച്ചു. കസ്റ്റഡി കാലയളവില്‍ അരവിന്ദ് കെജ്രിവാള് വേണ്ടവിധത്തില്‍ സഹകരിച്ചില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ […]Read More
കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടു നൽകിയത് കരുണാനിധിയുടെ അറിവോടെ എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടു നല്‍കുന്നതിന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കുന്നുവെന്ന് തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധി പറഞ്ഞതായും എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അതിനനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കില്ലെന്ന് പറഞ്ഞുവെന്നും വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. 1974 ജൂണ്‍ 19ന് അന്നത്തെ വിദേശകാര്യ സെക്രട്ടറി കേവല്‍ സിംഗ് മദ്രാസില്‍ (ഇപ്പോഴത്തെ ചെന്നൈ) കരുണാനിധിയെ വന്ന് കണ്ടതിന് ശേഷമായിരുന്നു ഇത്. […]Read More
അബുദാബി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഇന്നാണ് സ്വകാര്യ മേഖലാ ജീവനക്കാരുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ഉണ്ടായിരിക്കും. റമദാൻ 29 തിങ്കൾ അതായത് ഏപ്രിൽ 8 മുതൽ ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും. മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രില്‍ എട്ട് മുതല്‍ അവധി […]Read More
ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേന്ദ്രമാനദണ്ഡങ്ങളെ ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടുള്ള സുപ്രീംകോടതി ഉത്തരവിൽ കേരളത്തിനെതിരെ പരാമർശങ്ങൾ. 10,722 കോടിരൂപ കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, കെ വിവിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. നേരത്തെ ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തോടും കേരളത്തോടും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് […]Read More
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇഡി നൽകിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ കടുത്ത നടപടികളിലേക്ക് ഇഡി കടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് എംഎം വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം […]Read More
