പൊതു മേഖല ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 3000 അപ്രന്റീസ്ഷിപ്പിന്റെ ഒഴിവുണ്ട്. രാജ്യത്തെ വിവിധ സോണുകളിലായാണ് ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ചെന്നൈ സോണിൽപെട്ട കേരളത്തിൽ മാത്രം 87 ഒഴിവുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. 2020 മാർച്ച് 31 നകം കോഴ്സ് പൂർത്തീകരിച്ചവരാകണം. പ്രായം: 20-28.അപേക്ഷിക്കുവാനുള്ള അവസാന തീയതി മാർച്ച് 10. വിവരങ്ങൾക്ക്:www.centralbankofindia.co.in കാണുക.Read More
തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന് കീഴിൽ വനിതകൾക്കായുള്ള നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും, നെഹ്റു യുവ കേന്ദ്രയുമായി ചേർന്ന് 2024 മാർച്ച് 2ന് തൊഴിൽമേള സംഘടിപ്പിക്കും. കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമണിൽ നടക്കുന്ന തൊഴിൽമേള രാവിലെ 9 .30ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. 50ലധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000-ൽ പരം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും. മേളയോടനുബന്ധിച്ചു കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ […]Read More
ലഖ്നൗ:യൂപിയിൽ നടത്തിയ കോൺസ്റ്റബിൾ പരീക്ഷ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് റദ്ദാക്കി. 48 ലക്ഷംപേർ അപേക്ഷിക്കുകയും 43 ലക്ഷംപേർ എഴുതുകയും ചെയ്ത പരീക്ഷയാണ് റദ്ദാക്കിയത്.പരീക്ഷ എഴുതിയതിൽ 16 ലക്ഷംപേർ സ്ത്രീകളാണ്. പരീക്ഷ തുടങ്ങുന്നതിന് മണിക്കൂറുകൾമുമ്പ് ചോദ്യപേപ്പർ സമൂഹ മാധ്യമങ്ങൾവഴി പല ഉദ്യോഗാർഥികൾക്കും ലഭിച്ചിരുന്നു. 50,000 രൂപ മുതൽ രണ്ടുലക്ഷം രൂപയ്ക്കുവരെ ചോദ്യ പേപ്പർ വിൽപ്പന നടന്നിരുന്നതായി കണ്ടെത്തി. ഇത് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ പരാതിപ്പെട്ടതു്. പരാതികൾ വർധിച്ചതോടെ യൂപി സർക്കാർ പരീക്ഷ റദ്ദാക്കി. സംഭവം അന്വേഷിക്കാൻ പൊലീസ് റിക്രൂട്ട്മെന്റ് ആൻഡ് പ്രമോഷൻ […]Read More
ബെർലിൻ:ജർമനിയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിന് അനുമതി നൽകി ജർമൻ പാർലമെന്റ് നിയമം പാസ്സാക്കി.പ്രതിപക്ഷത്തിന്റെയും ആരോഗ്യ സംഘടനകളുടേയും എതിർപ്പുകൾ മറി കടന്നാണ് നടപടി.ഏപ്രിൽ മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് കഞ്ചാവ് വലിക്കുകയോ കൈവശം വയ്ക്കു കയോ നിയന്ത്രിതമായി കൃഷി ചെയ്യുകയോ ആവാം. നിയന്ത്രിത കഞ്ചാവ് കൃഷി അസോസിയേഷനുകൾ വഴി വ്യക്തിഗത ഉപയോഗത്തിനായി പ്രതിദിനം 25 ഗ്രാം വരെ കഞ്ചാവ് വാങ്ങാം. വീട്ടിൽ മൂന്നു ചെടിവരെ വയക്കാനും കഴിയും. സ്കൂളുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ് വലിക്കുന്നത് നിയമവിരുദ്ധമാണ്.Read More
ന്യൂഡൽഹി:കോവിഡ് കാലത്തെ ഇടിവിനുശേഷം രാജ്യത്ത് ദിന പത്രങ്ങളുടെ എണ്ണവും പ്രചാരവും വർധിച്ചതായി പ്രസ് രജിസ്ട്രാർ റിപ്പോർട്ട്. 2021-22 ൽ രാജ്യത്ത് ദിനപത്രങ്ങളുടെ പ്രചാരം പ്രതിദിനം 22,57,26,209 കോപ്പി ആയിരുന്നത് 2022 – 23 ൽ 23,22,92,405 ആയി ഉയർന്നു.ഇപ്പോൾ പുറത്തവന്ന 2022 – 23 ലെ റിപ്പോർട്ട് പ്രകാരം മൊത്തം 10038 ദിനപത്രങ്ങളാണ് രാജ്യത്ത് പ്രസിദ്ധീകരിക്കുന്നത്. തൊട്ട്മുൻ വർഷം ഇത് 10,152 ആയിരുന്നു.ഏറ്റവും കൂടുതൽ ദിനപത്രം ഹിന്ദിയിലാണ് 4496 പത്രങ്ങൾ. 340 ആനുകാലികപ്രസിദ്ധീകരണങ്ങളുള്ള മലയാളം 11-ാം സ്ഥാനത്താണ്.Read More
ന്യൂഡല്‍ഹി: കൊളോണിയൽ കാലഘട്ടത്തിലെ രാജ്യത്തെ ശിക്ഷാ നിയമത്തിന് പകരമായി വരുന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച വിജ്ഞാപനത്തിൽ അറിയിച്ചു. ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവ 1860ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), 1973ലെ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), 1872ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമാകും. പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും. ഭരണകൂടത്തിന് […]Read More
തിരുവനന്തപുരം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അനന്തപുരി. പൊങ്കാലയ്ക്കായി പണ്ടാര അടുപ്പിൽ തീ പകർന്നു. വ്രതശുദ്ധിയോടെ ലക്ഷണക്കിന് ഭക്തരാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ ഇന്നലേയും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 10:30 ഓടെയാണ് പണ്ടാര അടുപ്പിലേക്ക് അഗ്നിപകര്‍ന്നു. ഉച്ചയ്ക്ക് 2:30നാണ് പൊങ്കാല നിവേദ്യം നടക്കുക. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് കൈമാറുന്ന ദീപം ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലേക്ക് പകരുന്നതോടെയാണ് പൊങ്കാല സമർപ്പണം ആരംഭിക്കുന്നത്. ഇതേ ദീപം സഹ മേല്‍ശാന്തിക്ക് കൈമാറി. വലിയ തിടപ്പള്ളിയും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര […]Read More
ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊലപാതകം. ഭാര്യ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ പള്ളിക്കരണിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീൺ (25) ആണ് മരിച്ചത്.നാല് മാസം മുമ്പ് ഷർമി എന്ന അന്യജാതിക്കാരി യുവതിയെ പ്രവീൺ വിവാഹം ചെയ്തിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. ഇതേതുടർന്ന് പ്രവീണിന് ഷർമിയുടെ കുടുംബത്തിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഷർമിയുടെ മൂത്ത സഹോദരൻ ദിനേശും മറ്റ് മൂന്ന് പേരും ചേർന്ന് പ്രവീണിനെ പള്ളിക്കരണൈയിലെ […]Read More
തിരുവനന്തപുരം:സൂര്യനിൽനിന്ന് സമീപദിവസങ്ങളിൽ ഉണ്ടായ അതിതീവ്ര സൗരക്കാറ്റിനെപ്പറ്റി നിർണായക വിവരങ്ങൾ ലഭ്യമാക്കി ആദിത്യ എൽ1. ലെഗ്രാഞ്ച് പോയിന്റ് ഒന്നിൽനിന്ന് സൂര്യനെ നിരീക്ഷിക്കുന്ന പേടകത്തിലെ പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ ഉപകരണം തുടർച്ചയായി ഉണ്ടായ കാന്തിക കൊടുങ്കാറ്റു കളുടെ ആഘാതവും രേഖപ്പെടുത്തി. ബഹിരാകാശത്തും ഭൂമിയുടെ അന്തരീക്ഷത്തിലേക്കുമുള്ള സൗരവാത കണങ്ങുടെ വ്യാപനവും വേഗതയും രേഖപ്പെടുത്താനുമായി. സൂര്യനിലെ പ്രതിഭാസങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ആദിത്യ എൽ1 ലഭ്യമാക്കുമെന്ന് ഐ ഐഎസ്ആർഒ അറിയിച്ചു.Read More