ഗാസ സിറ്റി:ഇസ്രയേൽ വ്യാപക ആക്രമണം തുടരുന്ന മധ്യ, തെക്കൻ ഗാസയിൽ വെള്ളിയാഴ്ച വൈകിട്ടുവരെ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം പിൻമാറിയിരുന്ന ഇസ്രയേൽ സൈന്യം വീണ്ടും കടന്നു കയറി ആക്രമണം നടത്തി. ഗാസയെ നെടുകെ പിളർന്ന് റോഡ് നിർമിച്ചതായ വാർത്ത ഇസ്രയേൽ പുറത്തുവിട്ടു. റാഫയിലേക്ക് കരയാ ക്രമണം നടത്തുമെന്ന ഇസ്രയേലിന്റെ ഭിഷണിയുടെ പശ്ചാത്തലത്തിൽ അയവു വരുത്താനുള്ള ചർച്ചകൾ കെയ്റോയിൽ പുരോഗമിക്കുന്നു.ഈ ജിപ്തിന്റേയും ഖത്തറിന്റേയും മധ്യസ്ഥതയിൽ നടക്കുന്ന ചർച്ച ഫലസൂചനകൾ നൽകുന്നതായി വൈറ്റ് […]Read More
ആലപ്പുഴ: വാർത്ത സമ്മേളനത്തിൽ വരാൻ ആലപ്പുഴ വൈകിയ പ്രതിപക്ഷ നേതാവിനു നേരെ അസഭ്യ പദപ്രയോഗം നടത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു. കൂടുതല്‍ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്. ആലപ്പുഴയിലായിരുന്നു വാർത്ത സമ്മേളനം.Read More
കർണാടകയിലെ ക്ഷേത്ര നികുതി ബിൽ ലെജിസ്ലേറ്റീവ് കൗൺസിൽ തള്ളി. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് വലിയ തിരിച്ചടി നൽകുന്നതാണ് നീക്കം. ബില്ലിന് രണ്ട് ദിവസം മുൻപാണ് സംസ്ഥാന നിയമസഭ ഇതിന് അംഗീകാരം നൽകിയത്. ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന് 10 ശതമാനം നികുതി നിർബന്ധമാക്കിയ ബില്ലാണ് കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ തള്ളിയത്. ശബ്ദവോട്ടെടുപ്പ് ആണ് ലെജിസ്ലേറ്റീവ് കൗൺസിലിൽ നടത്തിയത്. ബില്ലിനെ അനുകൂലിച്ച് ഏഴ് വോട്ടുകളും എതിർത്ത് 18 വോട്ടുകളും രേഖപ്പെടുത്തി. കോൺഗ്രസ് ഹിന്ദു വിരുദ്ധ […]Read More
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. പൊങ്കാല ദിവസം നഗരത്തിലാകെ 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും . പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ ഗതാഗത ക്രമീകരണം ഒരുക്കുമെന്ന് തിരുവനന്തപുരം ഡി സി പി വ്യക്തമാക്കി.നഗരത്തിലെ ചില റോഡുകളിൽ നിർമ്മാണം പ്രവർത്തനങ്ങൾ നടക്കുന്നത് മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങളും പൊലീസ് ഒരുക്കുന്നുണ്ട്. ഷാഡോ പോലീസിന്റെ നിരീക്ഷണം, മഫ്തി പെട്രോളിംഗ്, ബൈക്ക് പട്രോളിംഗ് തുടങ്ങി ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പൊങ്കാല […]Read More
മോസ്കോ:ഒരു വർഷത്തിനുള്ളിൽ റഷ്യൻ സൈന്യം ഇന്ത്യയിൽ നിന്ന് നൂറിലധികംപേരെ റിക്രൂട്ട് ചെയ്തതായി റിപ്പോർട്ട്.’ സൈനിക സുരക്ഷാ സഹായികൾ’ എന്ന തസ്തികയിലേക്കായിരുന്നു നിയമനമെന്നും റഷ്യൻ അധികൃതരെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ടു ചെയ്തു. കോൺട്രോക്ട് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് അവധിയില്ല. മാസ ശമ്പളം 1.95 ലക്ഷം രൂപ. 50,000 രൂപ ബോണസായും നൽകും. മോസ്കോയിൽ വച്ചു നടന്ന പരീക്ഷയിൽ പാസായവരെ എല്ലാ അപകട സാധ്യതകളും ബോധ്യപ്പെടുത്തിയാണ് പരിശീലനത്തിന് അയച്ചതെന്നും അധികൃതർ പറയുന്നു. ഒന്നര വർഷത്തിനിടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, […]Read More
ന്യൂഡൽഹി:ഡൽഹിയിൽ നാലിടത്ത് എഎപിയും മൂന്നിടത്ത് കോൺഗ്രസും മത്സരിക്കും. യുപിയിൽ 17 സീറ്റുകൊണ്ട് തൃപ്തിപ്പെടാനും കോൺഗ്രസ് സന്നദ്ധമായതോടെ പ്രതിപക്ഷ ഇന്ത്യ കൂട്ടായ്മയുടെ സീറ്റുചർച്ചകൾ അന്തി മഘട്ടത്തിലായി. ബീഹാറിലും തമിഴ് നാട്ടിലും സീറ്റ് ധാരണ ഏറക്കുറെ പൂർത്തിയായി. ബംഗാളിൽ തനിച്ച് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം ചർച്ച തുടരുന്നുണ്ട്.ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി എന്നീ സീറ്റുകളിൽ എഎപിയും ചാന്ദ്നിചൗക്ക്, ഈസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി എന്നീ സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും. […]Read More
കൊൽക്കത്ത:പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേരുമാറ്റി വിവാദങ്ങൾ ഒഴിവാക്കണമെന്ന് കോടതി.സഫാരി പാർക്കിലെ അക്ബർ- സീത സിംഹങ്ങൾ ഒരുമിച്ച് വിഹരിക്കുന്നത് ‘മതവികാരം’ വ്രണപ്പെടുത്തുമെന്ന തീവ്രഹിന്ദുത്വ സംഘടനയായ വിഎച്ച്പിയുടെ ഹർജിയാണ് കൊൽക്കത്ത ഹൈക്കോടതി പരിഗണിച്ചത്. ത്രിപുര മൃഗശാലയിൽ ഒന്നിച്ചുണ്ടായിരുന്ന സിംഹങ്ങൾക്ക് അവിടുത്തെ അധികൃതരാണ് പേരിട്ടതെന്നും പേരുമാറ്റാൻ ആലോചിക്കുന്നുണ്ടെന്നും പശ്ചിമബംഗാൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട രേഖകളും കോടതിയിൽ ഹാജരാക്കി. അക്ബർ പ്രഗത്ഭനായ മുഗൾ ചക്രവർത്തിയും, സീതയെ നിരവധി പേർ ആരാധിക്കുന്നുണ്ടെന്നും ജസ്റ്റിസ് സുഗത ഭട്ടാചാര്യ നിരീക്ഷിച്ചു.Read More
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ച് ഉത്തരവായി. ഡ്രൈവിംഗ് ഗ്രൗണ്ട് ടെസ്റ്റിൽ ഇനി “H” ഇല്ല, പകരം പുതിയ രീതിയാകും നടപ്പാക്കുക. മാറ്റങ്ങള്‍ മെയ് ഒന്ന് മുതലാണ് പ്രബല്യത്തില്‍ വരുന്നത്.മോട്ടർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാല്പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം. 99 സിസിക്ക് മുകളിലായിരിക്കണം. ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. .ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മീഷണര്‍ […]Read More
മലപ്പുറം:ടിപി ചന്ദ്രശേഖരൻ കൊലകേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു .രഹസ്യം ചോരുമോ എന്ന ഭയത്താൽ കുഞ്ഞനന്തനെ കൊല്ലുകയായിരുന്നു എന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയുടെ ആരോപണം .എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുഞ്ഞനന്തന്റെ മകൾ പികെ ഷബ്ന പറഞ്ഞു .കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്ന് കെ എം ഷാജി പറഞ്ഞു .ഫസൽ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഐഎം ആണന്നും ആരോപണം .മലപ്പുറം കൊണ്ടോട്ടി മുസ്ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലാണ് […]Read More
തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെയും വയനാട്ടിൽ ആനിരാജയെയും തൃശൂരിൽ വി എസ് സുനിൽകുമാറിനെയും മാവേലിക്കരയിൽ സി എ അരുൺകുമാറിനെയും മത്സരിപ്പിക്കാൻ സിപിഐയിൽ ധാരണ. വെള്ളിയാഴ്ച ജില്ല കമ്മിറ്റികൾ ചേർന്ന് പട്ടികയ്ക്ക് അംഗീകാരം നൽകും. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്.ഫെബ്രുവരി 26 ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം.Read More