ന്യൂഡൽഹി:ഇന്ത്യയിലെ പ്രമുഖ ഭരണഘടനാവിദഗ്ദനും, നിയമപണ്ഡിതനും, മുതിർന്ന അഭിഭാഷകനുമായ ഫാലി എസ് നരിമാൻ (95)അന്തരിച്ചു. ഡൽഹിയിലെ സ്വവസതിയിൽ ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. 1929 ജനുവരി 10 ന് ബർമ്മയിലെ റങ്കൂണിലായിരുന്നു ജനനം. ആദർശധീരനായ നരിമാൻ അധികാര മോഹിയായിരുന്നില്ല. 1975 ജൂൺ 26 ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ പദവി രാജിവച്ചിരുന്നു. 1950ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടിസ് ആരംഭിച്ചു. 1970ൽ സുപ്രീംകോടതി അഭിഭാഷകനായി. യൂണിയൻ കാർബൈഡ് ദുരന്തത്തിൽപ്പെട്ടവർക്കുവേണ്ടി കോടതിക്ക് പുറത്ത് മധ്യസ്ഥ ചർച്ചകളിലൂടെ […]Read More
ഗുരുവായൂർ:ഗുരുവായൂർ ആനയോട്ടത്തിൽ ഒമ്പതാം തവണയും കൊമ്പൻ ഗോപീകണ്ണൻ വിജയിയായി. പകൽ മൂന്നിനാണ് മഞ്ജുളാൽ പരിസരത്ത് നിന്ന് ഓട്ടം ആരംഭിച്ചതു്.രണ്ടാമതായി കൊമ്പൻ രവികൃഷ്ണനും, ദേവി മൂന്നാം സ്ഥാനക്കാരിയായും ഓടിയെത്തി. ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ഏഴ് പ്രദക്ഷിണം ചെയത് ക്ഷേത്രത്തിൽ വണങ്ങി ചടങ്ങ് പൂർത്തിയാക്കിയതോടെ ഗോപികണ്ണനെ വിജയിയായി പ്രഖ്യാപിച്ചു. ഇതിനു മുമ്പ് 2003, 2004, 2009, 2010, 2016, 2017, 2019, 2020 വർഷങ്ങളിലും ഗോപീകണ്ണൻ വിജയിയായിരുന്നു. വെള്ളിനേഴി കെ ഹരി നാരായണനാണ് ഗോപീകണ്ണന്റെ ഒന്നാം പാപ്പാൻ.ദേവസ്വം ചെയർമാൻ ഡോ. വി […]Read More
ഇസ്ലാമാബാദ്:ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷം പാകിസ്ഥാനിൽ ഷഹബാസ് ഷെറീഫ് (72)പ്രധാനമന്ത്രിയാകും. നവാസ് ഷെറീഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസും, ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്ഥാൻ പീപ്പിൽസ് പാർട്ടിയും തമ്മിൽ അധികാരം പങ്കിടാൻ തീരുമാനമായി. ബിലാവലിന്റെ പിതാവ് ആസിഫ് അലി സർദാരി (68)പ്രസിഡന്റാകും.ഇമ്രാൻ ഖാന്റെ തെഹ് രീക് ഇ ഇസാഫിനും സുന്നി ഇത്തിഹാദ് കൗൺസിലിനും കേവല ഭൂരിപക്ഷം തെളിയിക്കാനായില്ല. 265 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 133 സീറ്റ് വേണം. പിഎംഎല്ലിന് 75 ഉം, പിപിപിക്ക് 54 ഉം […]Read More
ബംഗളുരു:വനിതാ പ്രീമിയർ ക്രിക്കറ്റ് ലീഗിന് നാളെ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കം.രണ്ടാം പതിപ്പിലെ ആദ്യകളി രാത്രി 7.30 ന് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസും തമ്മിലാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ, യു പി വാരിയേഴ്സ്, ഗുജറാത്ത് ജയന്റ്സ് എന്നിവയാണ് മറ്റു ടീമുകൾ. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം കാണാം. ഹർമൻ പ്രീത് കൗറാണ് മുംബൈ ക്യാപ്റ്റൻ. മലയാളിയായ എസ് സജന ആദ്യമായി ലീഗിൽ കളിക്കും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ […]Read More
കണ്ണൂർ:നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ 8341 കുടംബങ്ങൾക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുന്ന റേഷൻ കാർഡ് അനുവദിച്ചു. 1642 കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന കാർഡും 756പേർക്ക് ഗുരുതര രോഗബാധിതരുടെ പട്ടികയിലുള്ള കാർഡും, 5951കുടുംബങ്ങൾക്ക് മുൻഗണനാ കാർഡും ലഭിക്കും.അന്ത്യോദയ കാർഡിൽ ഉൾപ്പെടുന്നവർക്ക് മാസം 30 കിലോ അരിയും, മൂന്നു കിലോ ഗോതമ്പും സൗജന്യമായും ഏഴ് രൂപ നിരക്കിൽ രണ്ടു കിലോ ആട്ടയും ലഭിക്കും. പൊതുവിതരണ ഉപഭോക്തൃകമ്മീഷണറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.Read More
ന്യൂഡൽഹി:ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പ് അട്ടിമറിച്ച ബിജെപിയ്ക്ക സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടിയായി. ആംആദ്മി പാർട്ടി നേതാവ് കുൽദീപ് കുമാർ മേയറായി തെരഞ്ഞെടുക്കപ്പെട്ടതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാർഥി മനോജ് സോൻകറിനെ ജയിപ്പിക്കാൻ ബിജെപി നേതാവായ വരണാധികാരി അനിൽ മാസിഹ് ബാലറ്റിൽ കൃത്രിമം കാണിച്ചത് തെളിഞ്ഞതോടെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ പ്രഖ്യാപനം. വരണാധികാരിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും ജസ്റ്റിസുമാരായ ജെബി പർധിവാല, മനോജ് മിശ്ര എന്നിവരുപ്പെട്ട ബെഞ്ച് ഉത്തരവിട്ടു . ജനുവരി 30ലെ തെരഞ്ഞെടുപ്പിൽ […]Read More
ന്യൂയോർക്ക്:ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമത്തിന് വീണ്ടും തടയിട്ട് അമേരിക്ക. ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് അൾജീരിയ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഇത് മൂന്നാം തവണയാണ് സമാനപ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്. ചൊവ്വാഴ്ച വോട്ടിനിട്ട പ്രമേയത്തെ 13 അംഗങ്ങൾ അനുകൂലിച്ചു. ബ്രിട്ടൺ പ്രമേയത്തെ അനുകൂലിച്ചില്ല. ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിന്റെ കരടും യുഎൻ രക്ഷാസമിതിയുടെ പരിഗണിനയ്ക്കായി അമേരിക്ക മുന്നോട്ടു വച്ചു. ഗാസയിൽ പാലസ്തീൻകാർക്കു നേരെ ഇസ്രയേൽ […]Read More
തിരുവനന്തപുരം:ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർഥികൾ.2971പരീക്ഷാ കേന്ദ്രങ്ങളിലായി മാർച്ച് നാലിന് ആരംഭിക്കുന്ന പരീക്ഷ 25ന് അവസാനിക്കും. ഗൾഫിൽ എട്ട് കേന്ദ്രത്തിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രത്തിലും പരീക്ഷ നടത്തും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് 26 ന് അവസാനിക്കും. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 2017 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാം വർഷം […]Read More
12-ാം പ്രതി ജ്യോതിബാബു എത്തിയത് ആംബുലൻസിൽ കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ഹൈക്കോടതി കുറ്റാക്കാരാണെന്ന് കണ്ടെത്തിയ രണ്ട് പ്രതികള്‍ കീഴടങ്ങി. സിപിഎം നേതാക്കളായ പത്താം പ്രതി കെ.കെ കൃഷ്ണന്, പന്ത്രണ്ടാം പ്രതി ജ്യോതിബാബുവുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് മാറാട് പ്രത്യേക കോടതിയില്‍ ഹാജരായത്. കഴിഞ്ഞ ദിവസമാണ് ടി.പി വധക്കേസില്‍ പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്ന പി.കെ കുഞ്ഞനന്തനടക്കമുള്ളവരുടെ ശിക്ഷ കോടതി ശരിവച്ചത്. നേരത്തെ വിചാരണ കോടതി ഇവരെ വെറുതേവിട്ടിരുന്നു. എന്നാല്‍, കെ.കെ രമ എംഎല്‍എ ഉള്‍പ്പെടെ നല്കിയ നല്കിയ പുനപ്പരിശോധന […]Read More
തിരുവനന്തപുരം : വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചലച്ചിത്രതാരവും മുൻ എം പി യുമായ സുരേഷ് ഗോപിക്ക് സമ്മാനിച്ചു . പുരസ്കാരം സ്വീകരിക്കുന്ന ചിത്രം സുരേഷ്ഗോപി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു .ഒരു ലക്ഷം രൂപയും പഞ്ചലോഹനിർമ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്കാരം നന്ദിയുള്ളവൻ’ എന്ന ക്യാപ്ഷനോടെയാണ് സുരേഷോ ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഗായകരായ പി.ജയചന്ദ്രൻ, ജി. വേണുഗോപാൽ,എം.ജി ശ്രീകുമാർ, ചലച്ചിത്ര നടൻ ഇന്ദ്രൻസ് എന്നിവർക്ക് വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം […]Read More