തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. സംഭവത്തില്‍ നേമം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ തീരുമാന പ്രകാരം വീട്ടിൽവച്ച് പ്രസവമെടുക്കുകയായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രസവം എടുക്കാൻ തുടങ്ങിയത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു.Read More
തിരുവനന്തപ്പുരത്തെ 13 വയസുകാരിയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അമ്മയുടെ ഹർജി. 2023 മാർച്ച് 29നാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. കുട്ടിയെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ശാരീരിക പീഢനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.Read More
തിരുവനന്തപുരം:ചാക്ക – ശംഖുംമുഖം റോഡിൽ ബ്രഹ്മോസസിനും ഓൾസെയിന്റ്സിനും ഇടയിൽ ആളൊഞ്ഞ പറമ്പ് സാമൂഹ്യവിരുദ്ധരുടേയും ലഹരി മരുന്ന് വിൽപ്പനക്കാരുടെയും താവളമായി മാറി.ഒരേക്കറോളം വിസ്തീർണമുള്ള ഈപ്രദേശം റെയിൽവേ പുറമ്പോക്കാണ്. ലോറിക്കാരും മദ്യപാനികളും ഇവിടെ തമ്പടിക്കുന്നതാണ് സാമൂഹ്യവിരുദ്ധരുടെ താവളമാകാൻ കാരണം. കാണാതായ കുഞ്ഞിന്റെ കുടുംബം കഴിഞ്ഞ 20 വർഷമായി തിരുവനന്തപുരത്ത് വരുന്നവരാണ്. കഴിഞ്ഞവർഷം വന്ന ഈ കുടുംബത്തോട് അവിടെ താമസിക്കരുതെന്ന് പേട്ട പൊലീസ് മുന്നറിയിപ്പ് നൽകിയതാണ്. മുന്നറിയിപ്പ് അവഗണിച്ച് ഈ വർഷവും കുടംബം ഇവിടെ തങ്ങുകയായിരുന്നു. തറയിൽ പായവിരിച്ച് കൊതുകുവലയ്ക്കുള്ളിലാണ് കൈക്കുഞ്ഞുങ്ങളുൾപ്പെടെ […]Read More
മഹീന്ദ്ര ബൊലെറോ മാക്സ് പിക്കപ്കൊച്ചി:മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെറിയ വാണിജ്യവാഹന വിഭാഗത്തിൽ ബൊലെറോ മാക്സ് പിക്കപ് ശ്രേണിയിലെ പുതിയ വകഭേദങ്ങൾ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കമ്പനി വൈസ് പ്രസിഡന്റും നാഷണൽ സെയിൽസ് മേധാവിയുമായ ബനേശ്വർ ബാനർജി വാഹനങ്ങൾ വിപണിയിലറക്കി. ഹീറ്ററും ഡിമിസ്റ്ററുമുള്ള എസിയും ഐമാക്സ് ആപ്പിലെ 14 പുതിയ ഫീച്ചറുകളുമായാണ് ഈ വാഹനങ്ങൾ എത്തിയിരിക്കുന്നത്. സിഎംവിആർ സർട്ടിഫിക്കേഷനുള്ള ഡി+2 സീറ്റിങ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുകൾ എന്നിവയാണ് കമ്പനി എടുത്തു പറയുന്ന മറ്റു ചില സവിശേഷതകൾ. […]Read More
കൊച്ചി: സിഎംആർഎൽ-എക്സാലോജിക്- കെഎസ്ഐഡിസി എന്നിവർക്കെതിരെ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒക്ക് കൂടുതൽ രേഖകൾ കൈമാറിയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും ഖനനം നടത്തുന്നതിന് സർക്കാർ ഇറക്കിയ ഉത്തരവും അതിൽ കെഎസ്ഐഡിസി കാണിച്ച താൽപര്യങ്ങളും അതോടൊപ്പം തന്നെ കെഎസ്ഐഡിസി ഉദ്യോഗസ്ഥരായി വിരമിച്ചതിന് ശേഷം സിഎംആര്‍എല്ലിന്റെ ഉദ്യോഗസ്ഥരായി മാറിയ മൂന്ന് ഉദ്യോഗസ്ഥരുടെ മാസ്റ്റർ ഡാറ്റ ഉൾപ്പെടെയുള്ള രേഖകളും ഷോൺ ജോർജ് എസ്എഫ്ഐഒക്ക് കൈമാറി.Read More
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ദമ്പതിമാർ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നാഗര സ്വദേശി കെകെ ഭവനില്‍ അനില്‍ കുമാര്‍ (55) , ഭാര്യ ഷീബ (50) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തിയ ബന്ധു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് ബന്ധുവെത്തി പലതവണ പേര് വിളിച്ചിട്ടും വീടിനുള്ളില്‍ നിന്ന് ദമ്പതികള്‍ പുറത്ത് […]Read More
ഫെഫ്രുവരി 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. നിർമാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. ഈ കണ്ടന്റുകൾ എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദ്ദേശം. ഇത് തീയറ്റർ ഉടമകൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നു.പുതിയ പ്രൊജക്ടറുകൾ വാങ്ങാൻ നിർബന്ധിക്കുന്നു. നവീകരണം പൂർത്തിയാക്കിയ നാലോളം തിയറ്ററുകൾ തുറക്കാൻ ആയിട്ടില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമെന്നും ഫിയോക് വ്യക്തമാക്കി.Read More
റായ്പൂർ:ഛത്തീസ്ഗഢിൽ വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത മതംമാറ്റം ജാമ്യമില്ലാ കുറ്റമാക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവരുമെന്ന് ബി ബിജെപി സർക്കാർ. ഇതിനുള്ള കരട് നിയമം തയ്യാറാക്കി. പത്തു വർഷംവരെ ജയിൽ ശിക്ഷ കിട്ടാവുന്ന കരടു നിയമം ഭേദഗതി ചെയ്ത് ഉടൻ നിയമസഭയിൽ കൊണ്ടുവരും. സംസ്ഥാനത്ത് ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ മതപരിവർത്തനം സജീവമായ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ പോകുന്നതെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പ്രസ്താവിച്ചു. മതം മാറുന്നവർ 60 ദിവസം മുമ്പ് വ്യക്തിവിവരങ്ങളടങ്ങിയ അപേക്ഷ ജില്ലാ മജിസ്ട്രേറ്റിന് സമർപ്പിക്കണം. ചട്ടവിരുദ്ധമായാണ് മതംമാറ്റമെന്ന് […]Read More
ലഖ്നൗ:ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ തസ്തികയിലെ 60,224 ഒഴിവിലേക്ക് പരീക്ഷയെഴുതിയതു് 50 ലക്ഷം ഉദ്യോഗാർഥികൾ. സംസ്ഥാനത്തെ 75 ജില്ലയിലെ 2385 കേന്ദ്രങ്ങളിലായി ശനി, ഞായർ ദിവസങ്ങളിലാണ് പരീക്ഷ നടന്നത്. ശനിയാഴ്ച മാത്രം രണ്ടു ഷ്ഫ്റ്റിലുമായി 12 ലക്ഷംപേർ പരീക്ഷ എഴുതി. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതിന്റെ ലക്ഷണമാണിതെന്ന് പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാട്ടി. 1.5 ലക്ഷം തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കൾ തൊഴിലു വേണ്ടി മുറകൂട്ടുന്ന രംഗമാണ് രാജ്യത്തുടനീളം കാണുന്നത്. പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ നടി സണ്ണി […]Read More