ഐഡിബിഐ ബാങ്കിൽ 500 ജൂനിയർ അസിസ്റ്റന്റ് മാനേജരുടെ ഒഴിവുണ്ട്. ബാങ്ക് നടത്തുന്ന ഒരു വർഷപോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.ആറ് മാസത്തെ ക്ലസ്റ്റർ പഠനം, രണ്ടു മാസ ഇന്റേൺഷിപ്പ്, ബാങ്ക് ശാഖകളിൽ നാല്മാസ തൊഴിൽ പരിശീലനം എന്നിവയുണ്ടാകും. കോഴ്സ് വിജയകരമായി പൂർത്തീകരിച്ചാൽ ജൂനിയർ അസിസ്റ്റന്റ് മാനേജരായി നിയമിക്കും. യോഗ്യത ബിരുദം. പ്രായം 20 – 25. പരീക്ഷ മാർച്ച് 17 ന് . കേരളത്തിൽ പരീക്ഷയ്ക്ക് 10 കേന്ദ്രങ്ങളുണ്ട്.അപേക്ഷിക്കേണ്ട അവസാന […]Read More
പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. മോദിക്ക് ആചാരപരമായ വരവേൽപ്പ് നൽകിയാണ് ഖത്തർ സ്വീകരിച്ചത്. 2014ൽ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് മോദി ഖത്തർ സന്ദർശനത്തിനായി എത്തുന്നത്. ഇന്ത്യൻ നാവികരെ മോചിപ്പിച്ചതിന് നരേന്ദ്ര മോദി ഖത്തർ അമീറിനോട് നന്ദി പറഞ്ഞു. ‘മനോഹരമായ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യ – ഖത്തർ ബന്ധത്തെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ഞങ്ങൾ അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് […]Read More
വൈത്തിരി: സ്കൂൾ പ്രിൻസിപ്പൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിൽ. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. 0.26 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളിൽ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് […]Read More
ബംഗളൂരു: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്കിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്.എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. കേസ് വിധി പറയും വരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് വന്ന ഇടക്കാല വിധിയിൽ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സ്വകാര്യ കരിമണല്‍ […]Read More
കോട്ടയം:എംജി സർവകലാശാലയിലെ പഠനവകുപ്പുകളിലും ഇന്റർസ്കൂൾ സെന്ററുകളിലും നടത്തുന്ന വിവിധ പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎ, എംഎസ്സി, എംടി ടിഎം, എൽഎൽഎം, എംഎഡ്, എംപിഇഎസ്, എംബിഎ എന്നീ പ്രോഗ്രാമുകളാണുള്ളത്. മാർച്ച് 30 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ് എസി/എസ് റ്റി വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്.പ്രവേശന പരീക്ഷ മെയ് 17, 18 തീയതികളിൽ തെരഞ്ഞെടുത്ത ജില്ല കളിൽ നടക്കും. ഫോൺ: 0481 2733595smbs@mgu.ac.in എന്ന ഇ-മെയിലിലും ലഭിക്കും.Read More
ന്യൂഡൽഹി:ഡോ.എം എസ് സ്വാമിനാഥനെ ആദരിക്കുന്നുവെങ്കിൽ കർഷകരെ കൂടെ നിർത്തണമെന്ന് അദ്ദേഹത്തിൽ മകൾ മധുര സ്വാമിനാഥൻ. രാജ്യത്തിന്റെ അന്ന ദാതാ ക്കളായ കർഷകരെ ക്രിമിനലുകളായി കാണരുതു്.ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് വിശേഷിക്കപ്പെടുന്ന ഡോ.സ്വാമിനാഥന് ഭാരതരത്ന നൽകിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ സ്മരണാർഥം ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. മിനിമം താങ്ങുവില ആവശ്യപ്പെട്ട് ഡൽഹിയിലേക്ക് മാർച്ച് ചെയ്ത കർഷകരെ ഹരിയാനയിൽ ബാരിക്കേഡ് സ്ഥാപിച്ച് തടയുന്നത് ചൂണ്ടിക്കാട്ടിയാണ് മധുര സ്വാമിനാഥൻ സംസാരിച്ചത്. കർഷകർക്കും സ്ത്രീകൾക്കും പ്രകൃതിയ്ക്കും അനുകൂലമായ […]Read More
തിരുവനന്തപുരം:സംസ്ഥാന ട്രാൻസ് ജെൻഡർ കലോത്സവം ” വർണപ്പകിട്ട് ” ഫെബ്രുവരി 17 മുതൽ 21 വരെ തൃശൂർ ഠൗൺ ഹാളിൽ നടക്കും. 17 ന് വൈകിട്ട് നാലുമണിക്ക് ഘോഷയാത്ര സാമൂഹികനീതി മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ ജില്ലകളിൽനിന്നായി 200 ട്രാൻസ്ജെൻഡർമാർ കലാവിരുന്നൊരുക്കും. വിജയികൾക്ക് ആദര ഫലകവും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. ട്രാൻസ്ജെൻഡർമാരുടെ രചനകളും പരിപാടികളുടെ ഫോട്ടോയും വാർത്തകളും ഉൾപ്പെടുത്തി സുവനീർ ഇറക്കും. ട്രാൻസ്ജെൻഡർമാർക്ക് […]Read More
ജക്കാർത്ത:ലോകത്തിലെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പ് നടന്ന ഇന്തോനേഷ്യയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രതിരോധമന്ത്രിയും മുൻപ്രത്യേക സേനാ കമാൻഡറുമായ പ്രബോവോ സുബിയാന്തോ വിജയിച്ചതായി അനൗദ്യോഗിക ഫലം. 85 ശതമാനം വോട്ടും എണ്ണിയപ്പോൾ 60 ശതമാനത്തോളം വോട്ട് നേടിയാണ് 72കാരനായ സുബിയാന്തോയുടെ മുന്നേറ്റം. ഔദ്യോഗികഫലം പ്രഖ്യാപിക്കാൻ 35 ദിവസമെടുക്കും. സുബിയാന്തോയ്ക്ക് 50 ശതമാനത്തിലധികം വോട്ട് ലഭിച്ചാൽ രണ്ടാം വട്ട തെരഞ്ഞെടുപ്പ് വേണ്ടിവരില്ല. മുൻ ഗവർണർ അനീസ് ബസ്വാദൻ 22 ശതമാനത്തിൽ താഴെ വോട്ടുകൾ നേടി രണ്ടാം സ്ഥാനത്താണെന്നാണ് റിപ്പോർട്ട്.Read More
കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 6000രൂയില്‍ നിന്ന് 7000രൂപയായി വര്‍ദ്ധിപ്പിച്ചു 2023 ഡിസംബർ മുതലാണ് ഈ വര്‍ദ്ധന ലഭിക്കുന്നത്., കേരളത്തിലെ 26125 ആശാവര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും,ആരോഗ്യമന്ത്രിയാണ് ഓണറേറിയം വവര്ദ്ധിപ്പി വിവരം അറിയിച്ചത്.Read More
രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് സോണിയാ ഗാന്ധി. ജയ്പ്പൂരിൽ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തി. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. അഭിഷേക് മനു സിംഗ്വി ഹിമാചൽ പ്രദേശിൽ നിന്നും ഡോ.അഖിലേഷ് പ്രസാദ് സിംഗ് ബിഹാറിൽ നിന്നും ചന്ദ്രകാന്ത് ഹന്ദോരെ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും. രാജസ്ഥാനില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയമുറപ്പുള്ളത്. ആ സീറ്റിലാണ് സോണിയ മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, […]Read More