കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം ട്രെയിനിങ് ഡിവിഷൻ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ളോമ ഇൻ കംപ്യൂട്ടറൈസിഡ് ഫിനാൻഷ്യൽ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് ഇൻ മൊബൈൽഫോൺ സർവീസിങ്, ഡിജിറ്റൽ വീഡിയോഗ്രാഫി ആൻഡ് നോൺ ലീനിയർ വീഡിയോ എഡിറ്റിങ് എന്നിവയാണ് കോഴ്സുകൾ. പഠന കാലയളവിൽ സ്റ്റൈ പെൻഡ് ലഭിക്കും. വരുമാന പരിധിക്ക് വിധേയമായി ഫീസിളവ് അനുവദിക്കും. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം ഫെബ്രുവരി 29 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്:www.captkerala.com […]Read More
തിരുവനന്തപുരം:മാലിന്യം വലിച്ചെറിഞ്ഞാൽ കർശന ശിക്ഷ ഉറപ്പാക്കുന്ന 2024ലെ കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകൾ നിയമസഭ പാസ്സാക്കി. പണം വച്ചുള്ള ഓൺലൈൻ ഗെയിമിങ്ങിന് ഉൾപ്പെടെ 28% ജിഎസ്ടി നിശ്ചയിച്ച 2024ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ബില്ലും പാസ്സാക്കി.ശുചിത്വ കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ പ്രാപ്തമാക്കുന്നതാണ് ആദ്യരണ്ടു ബിൽ. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള പരമാവധി ശിക്ഷ 50,000 രൂപയും ഒരു വർഷം വരെ തടവുമാക്കി. ശിക്ഷാനടപടികൾ സ്വീകരിക്കാൻ സെക്രട്ടറിക്കുള്ള അധികാരം വർധിപ്പിച്ചു. […]Read More
വഡോദര:പ്രായംകൂടിയ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരവും മുൻ ക്യാപ്റ്റനുമായ ദത്താജിറാവു ഗെയ്ക്വാദ് (95) അന്തരിച്ചു. വാർധക്യസഹജമായ കാരണങ്ങളാൽ ചികിത്സയിലായിരുന്നു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം.ഇന്ത്യക്കായി 1952-61 കാലത്ത് 11ടെസറ്റ് കളിച്ചു. 1959ൽ ഇംഗ്ലണ്ട് പര്യടനത്തിൽ ക്യാപ്റ്റനായിരുന്നു. 1952ൽ ഇംഗ്ലണ്ടിനെതിരെയും 1961ൽ പാകിസ്ഥാനെതിരെയും കളിച്ചു.ബറോഡ ക്രിക്കറ്റ് ടീമിൽ 1947 മുതൽ 1961 വരെ അദ്ദേഹം 1 സജീവമായിരുന്നു. ബറോഡയുടെ കാപ്റ്റനായിരുന്ന അദ്ദേഹം 5788 റണ്ണും 17 സെഞ്ചുറിയും നേടി.Read More
ഇസ്ലാമാബാദ്:പാകിസ്ഥാൻ പ്രധാമന്ത്രി നവാസ് ഷെരീഫാകും. പാകിസ്ഥാൻ പീപ്പിൽസ് പാർട്ടി (പിപിപി ) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പിൻമാറി. നവാസ് സർക്കാരിന്റെ ഭാഗമാകാതെ പ്രധാനമന്ത്രി സ്ഥാനാർഥിക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകുമെന്ന് ബിലാവൽ പറഞ്ഞു.അതോടെ നവാസ് ഷെരീഫ് നാലാമതും പാകിസ്ഥാൻ പ്രധാനമന്ത്രിയാകും. സർക്കാർ രൂപികരിക്കുന്നതിൽ ജനപിന്തുണ കിട്ടാത്തതുകൊണ്ടാണ് പ്രധാമന്ത്രിസ്ഥാനം നിരാകരിച്ചതെന്ന് ബിലാവൽ പ്രസ്താവിച്ചു. അതിനിടെ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ് രീക് ഇൻസാഫ് പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള പിപിപിയുടെ ശ്രമം പരാജയപ്പെട്ടു.Read More
യു.എ.ഇയിൽ യുപിഐ, റുപ്പേ കാർഡ് സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി .പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു തീരുമാനം.ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഇന്ത്യയുടെ യുപിഐയും യുഎഇയും എഎഎൻഐയും തമ്മിൽ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറിൽ ഇരുനേതാക്കളും ഒപ്പിട്ടു. യുഎഇ യിൽ റുപ്പേ കാർഡ് സർവീസുകളുടെ പ്രവർത്തന ഉദ്ഘാടനം ഇരുവരും നിർവഹിച്ചു. സ്വന്തം പേരിൽ ലഭിച്ച കാർഡ് ഉപയോഗിച്ച് ഷേഖ് മുഹമ്മദ് ആദ്യ ഡിജിറ്റൽ പണമിടപാടും നടത്തി. ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ […]Read More
മനാമ:യുഎഇയിലെ നിർമ്മാണം പൂർത്തിയായ അബുദാബി ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് നിർവഹിക്കും. മതസൗഹാർദ്ദത്തിന്റെ മാതൃക അടയാളപ്പെടുത്തുന്ന ഫെസ്റ്റിവൽ ഓഫ് ഹാർമണിയെന്ന ആഘോഷപരിപാടി ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി തുടങ്ങി. ബാപ്സ് ഹിന്ദു മന്ദിർ എന്ന പേരിൽ നിർമ്മിച്ച ക്ഷേത്രം ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ്. 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുബായ്- അബുദാബി ഷെയ്ഖ് സായ്ദ ഹൈവേയിലെ അബു മുറൈഖയിൽ അക്ഷർധാം ക്ഷേത്ര മാതൃകയിൽ 700 കോടി […]Read More
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. 2008ൽ ലാവലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആർ മോഹൻ എന്ന ഉദ്യോഗസ്ഥൻ നിലവിൽ അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫിൽ അംഗമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. വർഷങ്ങളായി ഈ ആദായനികുതി വകുപ്പ് മുൻ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണെന്നും ഷോൺ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.Read More
പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന് എം പിയ്ക്ക് പിന്തുണയുമായി ശശി തരൂര്‍. പ്രധാനമന്ത്രി ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ച പ്രേമചന്ദ്രന്റെ നടപടിയില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. തന്നെ പ്രധാനമന്ത്രി ക്ഷണിച്ചാലും പോകുമെന്നും 10 കൊല്ലത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി ഇങ്ങനെയൊരു മര്യാദ കാണിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പ്രേമചന്ദ്രന് ഭക്ഷണം കഴിച്ചതിന് സിപിഐഎം ഉള്‍പ്പെടെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം.Read More
കർഷകരുടെ ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ സംഘർഷം. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിനടുത്തെത്തിയപ്പോൾ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. രണ്ട് റൗണ്ടുകളിലായി ഏകദേശം രണ്ട് ഡസൻ ഷെല്ലുകൾ പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ട്. പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്കു മുകളിൽ കയറി കർഷകർ പ്രതിഷേധിക്കുകയാണ്. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്നതായാണ് വിവരം. ഇവരെ തിരിച്ചയയ്ക്കാനാണ് പൊലീസ് ശ്രമം. Read More