ന്യൂഡൽഹി : ദില്ലിച്ചാലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ മന്ത്രിതല സമിതിയുമായി കർഷക സംഘടനകൾ നടത്തിയ ചർച്ച പരാജയം. താങ്ങുവില സംബന്ധിച്ച് തീരുമാനത്തിലെത്താതിരുന്നതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് 2,500 ഓളം ട്രാക്ടറുകളുമായി മാർച്ച് നടത്തും. ദില്ലിച്ചാലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ സർക്കാർ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ചണ്ഡിഗഡിൽ യോഗം വിളിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായി എന്നിവരാണ് സംയുക്ത […]Read More
കൽപറ്റ: കാട്ടാന സാന്നിധ്യം തുടരുന്നതിനാൽ വയനാടിൻ്റെ വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു.Read More
ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. അന്നേ ദിവസം സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ അറിയിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തും.Read More
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേയ്ക്കായുള്ള പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ മന്ത്രി എംബി രാജേഷ്, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗായത്രി ബാബു, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17 മുതല്‍ 25 വരെ ആഘോഷിക്കുകയാണ്. നഗരസഭ വെബ് സൈറ്റായ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം […]Read More
ഇസ്ലാമാബാദ്:സംഘർഷഭരിതമായ പാക് തെരഞ്ഞപ്പിന്റെ അന്തിമഫലം പുറത്തു വരുമ്പോൾ ജയിലിൽ കഴിയുന്ന മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രിക് ഇൻസാഫ് പാർട്ടി ( പിടിഐ) മുന്നിൽ.എന്നാൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ പാകിസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നു. പിടിഐ പിന്തുണയ്ക്കുന്നവരുൾപ്പെടെ സ്വതന്ത്രർക്ക് 101 സീറ്റും, പാകിസ്ഥാൻ മുസ്ലിംലീഗ്- നവാസിന് 75 സീറ്റും,പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് 54 സീറ്റുമാണ് ലഭിച്ചത്.ഉറുദു സംസാരിക്കുന്നവരുടെ പാർട്ടിക്ക് 17 സീറ്റും,മറ്റ് ചെറു കക്ഷികൾക്കെല്ലാംകൂടി 12 സീറ്റുകളും ലഭിച്ചിട്ടുണ്ട്.മുൻപ്രധാമന്ത്രി നവാസ് ഷെരീഫും ആസിഫ് സർദാരിയും സർക്കാരുണ്ടാക്കാൻ ശ്രമം […]Read More
തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ഇതുവരെ രണ്ട് പേരാണ് മരിച്ചത്. പടക്കശാലയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ 55 കാരൻ വിദാകരനുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ദിവാകരൻ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. തൃപ്പൂണിത്തുറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി കരിമരുന്ന് സൂക്ഷിച്ചെന്ന് […]Read More
ന്യൂഡൽഹി : നാളത്തെ കർഷക മാർച്ചിനെ മുന്നോടിയായി രാജ്യതലസ്ഥാനത്ത് വലിയ സമ്മേളനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ദേശീയ തലസ്ഥാനത്തേക്കുള്ള റാലികളും ട്രാക്ടറുകളുടെ പ്രവേശനവും നിരോധിക്കുകയും വെടിയുണ്ടകളും കത്തുന്ന വസ്തുക്കളും, ഇഷ്ടികയും കല്ലും പോലുള്ള താൽക്കാലിക ആയുധങ്ങളും പെട്രോൾ ക്യാനുകളും സോഡയും ശേഖരിക്കുന്നതും നിരോധിച്ചിരിക്കുന്നതായി ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഉച്ചഭാഷിണി ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ഹരിയാന സർക്കാർ 15 ജില്ലകളിൽ CrPC യുടെ 144-ാം വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. നിർദിഷ്ട മാർച്ച് കണക്കിലെടുത്ത് ചണ്ഡീഗഡ് […]Read More
വിദേശ സർവകലാശാലയ്ക്ക് സി.പി.ഐ.എം എതിരാണെന്ന് സി പി എം ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ.വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . വിദേശ സർവകലാശാല പരിശോധിക്കാമെന്നാണ് ബജറ്റിൽ പറഞ്ഞത്. സ്വകാര്യ നിക്ഷേപം പണ്ടു മുതൽ ഉള്ളതാണ്. സ്വകാര്യ മേഖലയെ വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കണം. രാജീവ് ഗാന്ധിയാണ് ന്യൂ എജ്യുക്കേഷൻ പോളിസി കൊണ്ടുവന്നത്. ഇതു തന്നെയാണ് ഇപ്പോഴത്തെ നാഷണൽ എജ്യുക്കേഷൻ പോളിസി. വിദേശ സർവകലാശാലയിൽ തുറന്ന ചർച്ച നടക്കണം. പൊതു വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം. തുല്യത ഉണ്ടാക്കണം. സുതാര്യത […]Read More
പ്രധാനമന്ത്രി13ന് യുഎഇയിലേക്ക് പോകും . 14ന് ഖത്തറിൽ. ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തി അമീർ തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 14നാണ് കൂടിക്കാഴ്ച. ഖത്തറിൽ തടവിലായിരുന്ന 8 ഇന്ത്യൻ നാവികരെ വിട്ടയയ്ക്കാൻ അമീർ ഉത്തരവിട്ടതിനു പിന്നാലെയാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രി അമീറുമായി നേരിട്ടു നടത്തിയ ചർച്ചകളെത്തുടർന്നാണ് രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാവികരെ വിട്ടയയ്ക്കാൻ ഖത്തർ തയാറായത് . ഖത്തർ അമീറിനെ നേരിട്ട് കണ്ട് പ്രധാനമന്ത്രി നന്ദി അറിയിക്കും. 13ന് യുഎഇയിലേക്ക് പോകുന്ന പ്രധാനമന്ത്രി തൊട്ടടുത്ത […]Read More