തിരുവനന്തപുരം:ഫൈൻ ആർട്സ് കോളേജിൽ അധ്യാപകരുടേയും വിദ്യാർഥികളുടേയും കലാസൃഷ്ടികൾ പ്രദർശനത്തിനൊരുങ്ങി. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രദർശനം ഫെബ്രുവരി 26 ന് സമാപിക്കും. നാളെ 11 മണിക്ക് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എസ് രാജശ്രീ ഉദ്ഘാടനം ചെയ്യും. പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്, ശിൽപ്പകല എന്നീ വകുപ്പുകളിൽ നിന്നായി ഡിസൈൻസ്, ചിത്രങ്ങൾ, ശിൽപ്പങ്ങൾ, ഇൻസ്റ്റലേഷൻസ് എന്നിവ പ്രദർശനത്തിലുണ്ട്. വിവിധ വിഷയങ്ങളിൽ പ്രസന്റേഷനുകളും ചർച്ചകളും സംഘടിപ്പിക്കും. ഫെബ്രുവരി 16, 17 തീയതികളിൽ ഇന്റർനാഷണൽ ഫോക്ലോർ ഷോർട്ട് ഡോക്യുമെന്ററി ഫെസ്റ്റിവലും നടക്കും. രാവിലെ […]Read More
ഖത്തർ:ഫൈനലിൽ പൊരുതിക്കളിച്ച ജോർദാനെ 3-1ന് തോൽപ്പിച്ച് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടം ഖത്തർ നിലനിർത്തി.അക്രം അഫീഫിന്റെ ഹാട്രിക്കായിരുന്നു ഖത്തറിനെ ചാമ്പ്യൻഷിപ്പിലേക്ക് നയിച്ചതു്. ടൂർണ്ണമെന്റിലെ മികച്ച ഗോളടിക്കാരനായ അഫീഫിന് പന്ത് വലയിലെത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നില്ല. ജോർദാൻ ഖത്തറിനെതിരെ കടുത്ത പോരാട്ടം തന്നെ പുറത്തെടുത്തു. പക്ഷെ അവരുടെ നീക്കങ്ങളെല്ലാം ഖത്തർ തകർത്തുകളഞ്ഞു. ഇടവേളയ്ക്കു ശേഷവും ജോർദാൻ ലുസെയ്ൽ സ്റ്റേഡിയത്തിലെ കാണികളെ നിരാശരാക്കി.തോറ്റെങ്കിലും ജോർദാൻ തല ഉയർത്തിയാണ് മടങ്ങുന്നത്. ഖത്തർ മൂന്നു ഗോളുകളും നേടിയത് പെനൽറ്റിയിലൂടെയായിരുന്നു.Read More
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് മാർച്ച് 9ന് അക്ഷയയിലൂടെ രാത്രി 11.50 വരെയാണ് ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്. ജനറൽ വിഭാഗത്തിനു 1700 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, സാമ്പത്തികപിന്നാക്ക വിഭാഗക്കാരുൾപ്പെടെയുള്ളവർക്ക് 1600 രൂപയും എസ് സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപയുമാണു ഫീസ് അടയ്ക്കേണ്ടത്.Neet UG അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ :സമീപകാല പാസ്പോർട്ട് സൈസ് ഫോട്ടോ (80% മുഖം വെളുത്ത പശ്ചാത്തലത്തിൽ ചെവികൾ ഉൾപ്പെടെ ദൃശ്യമാകുന്ന രീതിയിൽ),ഒപ്പ്,പോസ്റ്റ്കാർഡ് (4×6) വലുപ്പമുള്ള ഫോട്ടോ,ഇടതും വലതും കൈകളുടെ വിരലടയാളങ്ങൾ,അഡ്രസ് പ്രൂഫ് […]Read More
കൊൽക്കത്ത:ഐ ലീഗിലും ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിലും ഗോകുലം കേരള എഫ്സിക്ക് ജയം. ഇന്റർകാശിയെ 4-2 ന് തോൽപ്പിച്ച് ഐ ലീഗിൽ നാലാം സ്ഥാനത്തെത്തി. 12 കളിയിൽ 20 പോയിന്റായി. തിങ്കളാഴ്ച ഷില്ലോങ് ലജോങ്ങിനെ നേരിടും . കരുത്തരായ ഒഡീഷ എഫ്സിയെ കീഴടക്കി വനിതാ ലീഗിൽ ഒന്നാമതെത്തി. ഒമ്പതു കളിയിയിൽ 20 പോയിന്റുണ്ട്.ഉഗാണ്ടൻ മുന്നേറ്റക്കാരി ഫാസില ഇക് വാപുതിന്റെ ഇരട്ട ഗോളിലാണ് ജയം. സ്വന്തം തട്ടകത്തിൽ ഒഡിഷ രണ്ടു ഗോളിന് ഗോകുലത്തെ തോൽപ്പിച്ചിരുന്നു. അവസാന മത്സരം മാർച്ച് […]Read More
ന്യൂഡൽഹി : കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിനെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ഹരിയാന . ഫെബ്രുവരി 13 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് , ബള്‍ക്ക് എസ്എംഎസ്, എല്ലാ ഡോംഗിള്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200-ലധികം കര്‍ഷക യൂണിയനുകള്‍ ചേര്‍ന്നാണ് 13ന് മാര്‍ച്ച് […]Read More
തിരുവനന്തപുരം: നഗരത്തിലെ ഹോംസ്റ്റേകൾക്ക് ചതുരശ്രയടിക്ക് 20 മുതൽ 30 രൂപ വരെ തിരുവനന്തപുരം കോർപ്പറേഷൻ നികുതി ഏർപ്പെടുത്തി.നിലവിൽ വീടുകൾക്കും ഹോംസ്റ്റേകൾക്കും ഒരേ നിരക്കായിരുന്നു.കൂടാതെ വീട് വാടകക്ക് കൊടുക്കുന്നവരും 20 മുതൽ 30 രൂപ വരെ നികുതി നൽകണ്ടിവരും. എയർ കണ്ടീഷനും പഞ്ചനക്ഷത്ര സൗകര്യവുമുള്ള കൺവൻഷർ സെന്ററുകൾ, തീയേറ്റർ, ഓഡിറ്റോറിയം എന്നിവയ്ക്ക് 80 മുതൽ 120 രൂപവരെയാണ് പുതിയ നിരക്ക്.അസംബ്ളി ബിൽഡിങ് വിഭാഗത്തിലുള്ള സാധാരണ കെട്ടിടങ്ങൾക്ക് 50 മുതൽ 70 രൂപയും, സൂപ്പർ സ്പഷ്യാലിറ്റി ആശുപത്രികൾക്ക് […]Read More
തിരുവനന്തപുരം: രാമേശ്വരത്തെ വെർട്ടിക്കൽ ലിഫ്റ്റ് പാലത്തിന് സമാനമായി തനിയെ ഉയർന്നു വഴിയൊരുക്കുന്ന മേൽപ്പാലം കരിക്കകത്ത് പൂർത്തിയായിവരുന്നു. ദേശീയ ജലപാത വികസന പദ്ധതിയുടെ ഭാഗമായാണ് കരിക്കകത്ത് പാർവതീപുത്തനാറിന് കുറുകെ ലിഫ്റ്റ് ബ്രിഡ്ജ് നിർമ്മിച്ചത്. കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജാണ് യാഥാർഥ്യമാകാൻ പോകുന്നതു്. 2.81 കോടി രൂപ ചെലവഴിച്ചാണ് 4.5 വീതിയിൽ പാലത്തിന്റെ നിർമ്മാണം. 2022 ജനുവരിയിലാണ് പാലം പണിതുടങ്ങിയത്. ലിഫ്റ്റ് ബ്രിഡ്ജിനോട് ചേർന്നാണ് ഓപ്പറേറ്റിങ് റൂമും 100 കെ വി ഡിജിറ്റൽ ജനറേറ്റർ സെറ്റും സ്ഥാപിച്ചിരിക്കുന്നത്. […]Read More
തിരുവനന്തപുരത്ത് PSC പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമിച്ച സഹോദരങ്ങള്‍ കോടതിയില്‍ കീഴടങ്ങിനേമം ശാന്തിവിള സ്വദേശികളായ സഹോദരൻമാർ അമൽജിത്തും അഖിൽജിത്തുമാണ് അഡി.സിജെഎം കോടതിയിൽ കീഴടങ്ങിയത്.പിഎസ്സി പരീക്ഷയിൽ ആൾമാറാട്ടം നടത്താനെത്തി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഉദ്യോഗാര്‍ത്ഥി പരീക്ഷാഹാളില്‍ നിന്ന് ഓടിരക്ഷപ്പെട്ട സംഭവത്തില്‍ സഹോദരന്മാര് കോടതിയില്‍ കീഴടങ്ങി. നേമം ശാന്തിവിള സ്വദേശികളായ സഹോദരൻമാർ അമൽജിത്തും അഖിൽജിത്തുമാണ് അഡി.സിജെഎം കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും റിമാൻഡ് ചെയ്തു. ചേട്ടനായ അമൽജിത്തിനുവേണ്ടിയാണ് അനിയൻ അഖിൽജിത്ത് പരീക്ഷ എഴുതാൻ ഹാളിലെത്തിയത്. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന […]Read More
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് എസ്എഫ്ഐഒ [സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്] യുടെ സമന്‍സ്. വീണ വിജയനെ ചോദ്യം ചെയ്ത് എസ്എഫ്ഐഒ അന്വേഷണം പിടിമുറുക്കാനൊരുങ്ങുന്നതിനിടെയാണ് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കില്‍നിന്ന് ഉള്‍പ്പെടെ വിവരം ശേഖരിക്കാൻ അന്വേഷണ സംഘം നടപടി ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കമുണ്ടായത്. കേന്ദ്ര സർക്കാറിനെയും എസ്എഫ്ഐഒ ഡയറക്ടറെയും എതിർ കക്ഷികളാക്കിയാണ് എക്സാലോജിക്കിന്റെ ഹർജി.ഇതിനിടെയാണ് എസ്എഫ്ഐഒയുടെ സമന്‍സ്. എക്സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണമെന്ന് നിര്‍ദേശം. കമ്പനിയുടെ സേവനം എന്താണെന്ന് […]Read More
തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 74 ദശലക്ഷം , 86 ദശലക്ഷം ശേഷിയുള്ള ജലശുദ്ധീകരണ ശാലകളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പേരൂർക്കട, കവടിയാർ, പോങ്ങുംമൂട്, കഴക്കൂട്ടം സെക്ഷനുകളുടെ പരിധിയിൽ വരുന്ന വഴയില, ഇന്ദിരാനഗർ, പേരൂർക്കട, ഊളംമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്റ്ററിയും പരിസരപ്രദേശങ്ങളും, മെന്റൽ ഹോസ്പിറ്റൽ, സ്വാതിനഗർ, സൂര്യനഗർ, പൈപ്പിൻമൂട്, ജവഹർനഗർ, ഗോൾഫ് ലിംഗ്സ് കവടിയാർ, ദേവസ്വം ബോർഡ് ജംഗ്ഷൻ, ക്ലിഫ്ഹൗസ്, നന്തൻകോട്, കുറവൻകോണം, ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ , മുട്ടട, […]Read More