ന്യൂഡൽഹി:കേബിൾ ടിവി സേവനങ്ങളുടെ നിരക്ക് തീരുമാനിക്കാൻ ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ സർക്കാർ.നാലുവർഷം മുമ്പ് ഏർപ്പെടുത്തിയ കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് പരിധി നിയന്ത്രണം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഒഴിവാക്കി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്.ഇതോടെ ടിവി ചാനൽ കാണാൻ ഉപഭോക്താക്കൾക്ക് ചെലവേറും. നിലവിൽ നികുതി കൂടാതെ 130 രുപയ്ക്ക് 200 ചാനലുകൾ നൽകണമെന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്. നികുതി ഉൾപ്പെടെ 153 രൂപയ്ക്കായിരുന്നു ജനങ്ങൾക്ക് 200 ചാനൽ ലഭിച്ചിരുന്നതു്. പുതിയ ഭേദഗതി 90 […]Read More
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. ബിഹാർ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കുവൈറ്റിലെ സെൻത് റിങ് റോഡിലാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ 10പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ആറ് പേർ അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൂന്ന് പേർ ചികിത്സയിലാണ്. ഇതിൽ രണ്ട് പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.ജീവനക്കാര്‍ […]Read More
പി.എസ്.സി അംഗത്വത്തിന്ന കോഴ നൽകിയെന്ന ആരോപണം തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പാർട്ടിക്ക് ഒരറിവുമില്ലെന്ന് പി മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പാർട്ടിയെ കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണെന്നും പി മോഹനൻ പറഞ്ഞു. അറിവുണ്ടെങ്കിൽ വിശദീകരണം നൽകുമെന്നും മുഹമ്മദ് റിയാസിനെയും അതുവഴി പാർട്ടിയെയും സർക്കാരിനെയും കരിവാരി തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പി മോഹനൻ പറഞ്ഞു. തെറ്റായ രീതി ഒരു സഖാക്കളിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നും ഉണ്ടായാൽ ശക്തമായ നടപടി ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന റഷ്യൻ സന്ദർശനത്തിൽ തൻ്റെ അതൃപ്തി അറിയിച്ച് ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി. റഷ്യൻ നേതാവ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച “വലിയ നിരാശയും സമാധാന ശ്രമങ്ങൾക്ക് വിനാശകരമായ പ്രഹരവുമാണ്” എന്ന് വിശേഷിപ്പിച്ചു. 2022 ഫെബ്രുവരിയിൽ ഉക്രെയ്നിൽ സമ്പൂർണ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയിലേക്കുള്ള തൻ്റെ ആദ്യ യാത്രയെ അടയാളപ്പെടുത്തി മോസ്കോയ്ക്ക് പുറത്തുള്ള നോവോ-ഒഗാരിയോവോയിലെ ഔദ്യോഗിക വസതിയിൽ വെച്ച് പുടുമായി പ്രധാനമന്ത്രി മോദി അനൗപചാരിക കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മാസം ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയെ […]Read More
നിയമസഭ പാസാക്കിയ തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലിൽ ഒപ്പുവച്ചത്. സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ […]Read More
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ഏഴാം ക്ലാസ് പാസായിട്ടുള്ള വനിതാ ഉദ്യോഗാർഥികൾക്ക് ജൂലൈ 19ന് രാവിലെ 11 മണിക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും പ്രസ്തുത ജോലിയിൽ മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും […]Read More
ലണ്ടൻ: അനധികൃതമായി ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള മുൻ സർക്കാരിന്റെ പദ്ധതി നടപ്പാക്കില്ലെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. അനധികൃതമായി ഇംഗ്ലീഷ് ചാനൽകടന്ന് രാജ്യത്തെത്തുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് അയയ്ക്കാനായിരുന്നു ഋഷി സുനക് സർക്കാരിന്റെ നീക്കം. സുപ്രീംകോടതി വിധിയെയും മറികടന്ന് നയം നടപ്പാക്കാനുള്ള ഋഷി സുനക് സർക്കാർ നീക്കം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിച്ചതായി ആദ്യ മന്ത്രിസഭാ യോഗത്തിൽ സ്റ്റാർമർ പ്രഖ്യാപിച്ചത്. 25 അംഗ സ്റ്റാർമർ […]Read More
ഗുവാഹത്തി: പ്രളയം രൂക്ഷമായി തുടരുന്ന അസമിൽ ബ്രഹ്മപുത്രയടക്കം പ്രധാനനദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ തുടരുന്നു. ശനിയാഴ്ച ആറുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 58 ആയി. 29 ജില്ലകളിലായി 24 ലക്ഷംപേർ ദുരിതത്തിലാണ്. 577 ദുരിതാശ്വാസ ക്യാമ്പുകളിലായി 53,000 ൽ ഏറെപേർ അഭയം തേടി. കാസിരംഗ ഉദ്യാനത്തിൽ 144 മൃഗങ്ങൾ ചത്തു. ബീഹാർ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ ശക്തമായതോടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.Read More
ലൊസ് ആഞ്ചലസ്: ടൈറ്റാനിക്, അവതാർ തുടങ്ങിയ സൂപ്പർഹിറ്റ് ഹോളിവുഡ് സിനിമകളുടെ നിർമ്മാതാവ് ജോൺ ലാൻഡൗ (63) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 31വർഷം ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തിനെയാണ് നഷ്ടമായതെന്ന് സംവിധായകൻ ജെയിംസ് കാമറൂൺ സമൂഹമാധ്യമത്തിൽ കുറിച്ചു. സിനിമാ നിർമാതാക്കളായ മാതാപിതാക്കളിലുടെയാണ് ജോൺ ഹോളിവുഡിനെ അടുത്ത് പരിചയപ്പെടുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായി.20-ാമത് സെഞ്ച്വറി ഫോക്സിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റായിരിക്കെയാണ് കാമറൂണിനെ പരിചയപ്പെടുന്നത്. കാമറൂൺ അദ്ദേഹത്തിന് ‘പ്ലാനെറ്റ് ഐസ് ‘ എന്ന തിരക്കഥ വായിക്കാൻ […]Read More
