കലാമണ്ഡലത്തിൽ ബിപിഎ: അപേക്ഷ 11 വരെബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്ട്സ് കോഴ്സുകൾ: കഥകളി, കഥകളി സംഗീതം, ചെണ്ട,മദ്ദളം,ചുട്ടി, കൂടിയാട്ടം, മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാടക സംഗീതം, മോഹിനിയാട്ടം, കളരി പരിശീലനവും മറ്റും കോഴ്സിന്റെ ഭാഗമായുണ്ടായിരിക്കും. 2024 ജൂൺ ഒന്നിന് 23 വയസ്സു തികയരുത്. മിതമായ ഫീസേയുള്ളു. പൂരിപ്പിച്ച അപേക്ഷ, ചെറുതുരുത്തി എസ്ബിഐ ശാഖയിൽ 500 രൂപ ഓൺലൈനായി അടച്ചതിന്റെ സ്ലിപ്പും നിർദിഷ്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ചേർത്ത് ജൂലൈ11നകം കിട്ടത്തക്കവിധം അയയ്ക്കണം.Read More
കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോൺഗ്രസ് നേതാവ് തന്നെ..!”. കൂടോത്ര വിവാദത്തിൽ നിർണ്ണായ വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ. കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ വിപിൻ മോഹനാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. കെ സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയാണ് വിപിൻ മോഹൻ. “ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പരിശോധന നടത്തിയിട്ടും സുധാകരന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയില്ല. നെഗറ്റീവ് എനർജിയാണ് ഇതിന് പിന്നിലെന്ന് പലരും പറയുകയും ചെയ്തു. […]Read More
തൃശൂർ: എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് കുട്ടി വീട്ടുവളപ്പിലെ കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ അമ്മ ജിഷ കാണുന്നത്. ഇവർ അയൽ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളത്തിൽ മലർന്നു പൊങ്ങി കിടക്കുന്നന്ന നിലയിലായിരുന്നു കുട്ടി.Read More
ഗോവയിൽ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി; നിരവധി പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു കനത്ത മഴയ്ക്കിടയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് ഞായറാഴ്ച ഗോവയിലെ സത്താരി താലൂക്കിലെ പാലി വെള്ളച്ചാട്ടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. 30 പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. 50 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഫയർ ആൻഡ് എമർജൻസി സർവീസസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെള്ളച്ചാട്ടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് (നോർത്ത്) അക്ഷത് കൗശൽ പറഞ്ഞു. ഞായറാഴ്ചയായതിനാൽ രാവിലെ തന്നെ വെള്ളച്ചാട്ടത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. […]Read More
ജമ്മു കശ്മീരിലെ കുല്‍ഗാമിൽ നാല് ഭീകരരെ സുരക്ഷാസേനാ വധിച്ചു. മോഡര്‍ഗാമില്‍ ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ വെടിയേറ്റ സൈനികന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീരമൃത്യുവരിച്ചു. കുല്‍ഗാമിലെ തന്നെ ഫ്രിസാല്‍ മേഖലയില്‍ ഏറ്റുമുട്ടലിന് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാലു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജമ്മു കശ്മീരിൽ ഭീകരരുമായി കഴിഞ്ഞമാസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. സിആർപിഎഫ് ജവാനായ കബീൻ ദാസ് ആണ് മരിച്ചത്. കത്വ ജില്ലയിലെ […]Read More
കോഴിക്കോട്: സ്വാകാര്യ ആശു പത്രിയിൽ ചികിത്സയിലായിരുന്ന തിക്കോടി പള്ളിക്കര സ്വദേശിയായ 14 കാരന് അമീബിക്ക് മസ്തിഷ്ക്കജ്വരം സ്ഥിരീകരിച്ചു. സ്രവ സാമ്പിൾ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കീഴൂർ തെരുവിലെ കാട്ടുകുളത്തിൽ കുളിച്ച രണ്ടു കുട്ടികൾക്കാണ് ജ്വരം സ്ഥരീകരിച്ചത്. ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് രോഗമില്ലെന്ന് കണ്ടെത്തി.കുളത്തിലെ വെള്ളം പരിശോധിച്ചതിൽ മസ്തിഷ്കജ്വരത്തിന് കാരണമാകുന്ന നഗ്ലേറിയ ഫൗലേറി എന്ന അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തി. കുളത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ […]Read More
തിരുവനന്തപുരം: വിതുര പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് എന്നീ തസ്തികയിൽ നിയമനം നടത്തും. ജൂലൈ 12 ന് 11 മണിക്ക് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം.ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും അസ്സലും സഹിതം പഞ്ചായത്താഫീസിൽ എത്തണം. ഫോൺ:9496049681.Read More
ചേർത്തല : ഹിമാലയ പർവതം 4800 മീറ്റർ ഉയരംതാണ്ടി ചേർത്തല സ്വദേശിനി അന്ന മരിയ അപൂർവനേട്ടം കൈവരിച്ചു. ചേർത്തല ഞാറയ്ക്കാവേലിൽ ഷൈൻ വർഗീസ് – പ്രീതി ദമ്പതികളുടെ മകളായ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് അന്ന മേരി. ജൂൺ 20 നാണ് അച്ഛനൊപ്പം ദൗത്യത്തിന് പുറപ്പെട്ടത്. എട്ട് സംസ്ഥാനങ്ങളിലെ 13 പേർ ദൗദ്യ സംഘത്തിലുണ്ടായിരുന്നു. സോളഗ് വാലിയിൽ ഒത്തുചേർന്ന ഇവർ ടെന്റ് സ്ഥാപിച്ചാണ് അന്തിയുറങ്ങിയത്. ആറുദിവസം കൊണ്ടാണ് 4800 മീറ്റർ പിന്നിട്ടതു്.ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ […]Read More
ലണ്ടൻ: ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് വിരാമമിട്ട് ലേബർപാർട്ടി അധികാരത്തിൽ. ടോറികൾക്കെതിരായ ജനവികാരം വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ നിർണായകമായി. പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലെ 650 അംഗങ്ങളിൽ 412 സീറ്റ് നേടിയാണ് ലേബർ പാർട്ടി ഭരണം പിടിച്ചത്. ഇത്തവണ കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റ് മാത്രമാണ് ലഭിച്ചത്. ലേബർ പാർട്ടി നേതാവ് 61കാരനായ കെയ്ർ സ്റ്റാർമറെ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ പ്രധാനമന്ത്രിയായി നിയമിച്ചു. മുൻപ്രധാനമന്ത്രി […]Read More
തിരുവനന്തപുരം :തിരുവല്ലം പാച്ചല്ലൂർ വാഴമുട്ടം മേഖലയിലെ ടോറസ് ലോറികളുടെ മരണപ്പാച്ചിൽ അവസാപ്പിക്കുക എന്ന ആവശ്യവുമായി തിരുവല്ലം വാഴമുട്ടം റോഡ് സംരക്ഷണ സമിതി നാളെ രാവിലെ 8 മണിക്ക് വാഴമുട്ടം ജംഗ്ഷനിൽ റോഡ് ഉപരോധിക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ഒട്ടേറെ മരണങ്ങൾക്കും അസംഖ്യം അപകടങ്ങൾക്കും കാരണമാക്കികൊണ്ട് നാഷണൽ ഹൈവേ വഴി പോകേണ്ട ഇത്തരം വാഹനങ്ങൾ അമിതമായ ടോൾ കൊടുക്കാൻ വിമുഖത കാണിച്ചുകൊണ്ട് സർവീസ് റോഡ് വഴി പൊതുമരാമത്ത് റോഡിലേയ്ക്ക് കടന്ന് രാത്രിയും പകലെന്നുമില്ലാതെ ചീറിപ്പായുന്ന കാഴ്ച ഏവർക്കും ഭീതി ജനിപ്പിക്കുന്നു.ഇത് […]Read More
