തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12 ന്. അ ദാനി പോർട്സിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിനിന്ന് ആദ്യ കപ്പൽ വെള്ളിയാഴ്ച എത്തും.ഇതോടെ വിവിധ ലോകരാജ്യങ്ങളിൽ നിന്ന് വൻ ചരക്കുകപ്പലുകൾ വിഴിഞ്ഞത്തെത്തും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര തുറമുഖ മന്ത്രി സർ ബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. മദർ ഷിപ്പിലെത്തുന്ന ചരക്ക് തുറമുഖത്ത് ഇറക്കിയ ശേഷം ചെറിയ കപ്പലുകളിൽ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. ലൊക്കേഷൻ […]Read More
തിരുവനന്തപുരം: ഒന്നാം ക്ലാസിൽ 2.98 ലക്ഷം കുട്ടികൾ സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,98,848 കുട്ടികൾ. സർക്കാർ സ്കൂളിൽ 92,638 പേരും,എയ്ഡഡ് സ്കൂളിൽ 1,58,348 പേരും, അൺഎയ്ഡഡ് സ്കൂളിൽ 47,862 പേരുമാണ് പ്രവേശനം നേടിയത്. ഒന്നുമുതൽ 10 വരെ ക്ലാസുകളിലായി സംസ്ഥാനത്ത് 36,43,607 പേരാണ് . ഈ വർഷം അധ്യയനം നേടുന്നത്. ഇതിൽ 11,60,579 പേരും സർക്കാർ സ്കൂളുകളിലാണ് […]Read More
റാഞ്ചി: ജാർഖണ്ഡിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇഡിയുടെ അറസ്റ്റിൽ അഞ്ചുമാസം റാഞ്ചിയിലെ ബിർസമുണ്ട ജയിലിൽ കഴിഞ്ഞ സോറൻ പത്തുകിലോമീറ്റർ അകലെയുള്ള സെക്രട്ടറിയേറ്റിലേക്ക് വീണ്ടും മുഖ്യമന്ത്രിയായി പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ ഗവർണർ സി പി രാധാകൃഷ്ണനെ സന്ദർശിച്ച് അവകാശ വാദം ഉന്നയിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയായിരിക്കും. മൂന്നാം തവണയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുന്നത്. ‘എല്ലാ അനീതിയും ഒരു നാൾ പരാജയപ്പെടുമെന്ന്”ഹേമന്ത് സോറൻ എക്സിൽ പങ്കുവെച്ചു.Read More
തിരുവനന്തപുരം: മൃഗശാലയിലെ ലക്ഷ്മിയെന്ന ഹിപ്പോയ്ക്ക് കുഞ്ഞു പിറന്നു.അമ്മയുടെ മുഖത്തോട് ഉരുമി ആകാശം കാണുന്ന കുഞ്ഞൻ ഹിപ്പോയും അമ്മ ലക്ഷ്മിയും പുതിയ കാഴ്ചയായി. പതിനഞ്ച് വയസുകാരി ലക്ഷ്മി പ്രസവിച്ചത് ബുധനാഴ്ച രാത്രിയാണ്. മറ്റൊരു ഹിപ്പോ ബിന്ദുവിനും ഏപ്രിൽ ഏഴിന് കുഞ്ഞ് ജനിച്ചിരുന്നു.രണ്ടു കുഞ്ഞുങ്ങളുടേയും അച്ഛൻ പതിനൊന്നു കാരനായ ഗോകുലാണ്. മറ്റൊരു ഹിപ്പോയും ഗർഭിണിയാണ്. നിലവിൽ എട്ട് ഹിപ്പോകളാണ് മൃഗശാലയിലുള്ളത്.Read More
ന്യൂഡൽഹി: അന്വേഷണത്തിന്റെപേരിൽ സിബിഐ പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹൈക്കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്തു. മദ്യനയക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പൂർണമായും സഹകരിച്ചിരുന്നെന്നും നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറഞ്ഞു. അഭിഭാഷകൻ രജത് ഭരദ്വാജ് അടിയന്തിരവാദം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജിയിൽ ജൂലൈ അഞ്ചിന് വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അറസ്റ്റും റിമാന്റും നിയമ വിരുദ്ധമാണെന്ന് കാട്ടി കെജ്രിവാൾ നൽകിയ മറ്റൊരു ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലാണ്. ഇതിനിടെ ഇഡിയുടെ കള്ളപ്പണക്കേസിൽ […]Read More
തിരുവനന്തപുരം:ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശനിയാഴ്ച തിരുവനന്തപുരത്തെത്തും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ 12-ാമത് കോൺവൊക്കേഷനിൽ മുഖ്യാതിഥിയാകും. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തോടൊപ്പമുണ്ടാകും. ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണത്തിനു ശേഷം വലിയമലയിലെ ഐഐഎസ്ടിയിൽ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കും.വൈകിട്ട് മൂന്നിന് ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് പോകും. ഞായറാഴ്ച രാവിലെ 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ […]Read More
കൊച്ചി:കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി എ മുഹമ്മദ് മുഷ്താഖിനെ നിയമിച്ചു. വെള്ളിയാഴ്ച ചുമതലയേൽക്കും. ചീഫ് ജസ്റ്റിസായിരുന്ന എ ജെ ദേശായി വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവിൽ ഹൈക്കോടതിയിലെ സീനിയർ ജഡ്ജാണ്. 1989 ൽ അഭിഭാഷകനായി കണ്ണൂർ കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്. 2016 ൽ സ്ഥിരം ജഡ്ജിയായി. പാരിസ് സർവകലാശാലയിൽ നിന്നും ഹേഗ് അക്കാദമിയിൽ നിന്നും ഉന്നത ബിരുദങ്ങൾ നേടിയിട്ടുണ്ട്.Read More
സംസ്ഥാനത്തെ സർക്കാർ /സ്വാശ്രയ കോളേജുകളിൽ ബി എസ് സി നഴ്സിങ്, പാരാമെഡിക്കൽ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഫൈനൽ കൺഫർ മേഷൻ നൽകാൻ വീണ്ടും അവസരം.അപേക്ഷാ ഫീസൊടുക്കി ഓൺലൈനായി അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ നൽകാൻ 6,7 തീയതി കളിൽ അവസരം ലഭിക്കും. വിശദശവിവർങ്ങൾക്ക്: www.lbscentre.kerala.gov.in ഫോൺ:04712560363,364.Read More
തിരുവനന്തപുരം: ദുബായ് സെക്ടറിൽ നിന്ന് കേരളത്തിലേക്ക് ആരംഭിക്കുന്ന യാത്രാക്കപ്പൽ സർവിസ് കൊച്ചി തുറമുഖത്തെ ബന്ധപ്പെടുത്തിയാകുമെന്ന് തുറമുഖമന്ത്രി വി എൻ വാസവൻ അറിയിച്ചു. യാത്രാക്കപ്പൽ സർവീസ് ആരംഭിക്കണമെന്ന പ്രവാസി മലയാളികളുടെ നിരന്തര അഭ്യർഥന മാനിച്ചാണ് കേരള മാരിടൈം ബോർഡ് നടപടികൾ സ്വീകരിച്ചത്. കപ്പൽ സർവീസ് നടത്താൻ താൽപര്യം അറിയിച്ച് മുന്നോട്ടുവന്ന വൈറ്റ് സീ പ്രൈവറ്റ് ലിമിറ്റഡ്, ജാബൽ വെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി ബോർഡ് ചർച്ചനടത്തി. കേരളത്തിൽ വലിയ കപ്പലുകൾ അടുക്കാൻ കൊച്ചി തുറമുഖം സജ്ജമാണ്.Read More
മുംബൈ: കാമ്പസിൽ അച്ചടക്കം കൊണ്ടുവരാനെന്ന പേരിൽ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി മുംബൈയിലെ കോളേജ്. ചെംബൂർ ട്രോംബേ എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൻ ജി ആചാര്യ ആൻഡ് ഡി കെ മറാത്തെ കോളേജാണ് ഹിജാബും ബുർഖയും ടീഷർട്ടും കീറിയ ജീൻസും ജേഴ്സികളും മറ്റുശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങളും നിരോധിച്ച് 27 ന് ഡ്രസ് കോഡ് പുറത്തിറക്കിയത്. ഈ നടപടിക്കെതിരെ കോളേജ് വിദ്യാർഥികൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഡ്രസ് കോഡ് പുലർത്തുവാൻ സ്ഥാപനത്തിന് അധികാരമുണ്ടെന്ന് നിരീക്ഷിച്ചു കൊണ്ട് […]Read More
