ന്യൂഡൽഹി:കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ വിമാന യാത്രാ ചാർജ് നിരക്കിൽ കുറവ് വരുത്താൻ ന്യൂനപക്ഷ മന്ത്രാലയ ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. വിമാനക്കമ്പനിയുമായി മന്ത്രാലയം ചർച്ച നടത്തുകയാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും, ഡോ. ഐ പി അബ്ദുൾ സലാമും കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി. കഴിഞ്ഞ വർഷം 1, 20, 490 രൂപയിൽ നിന്നാണ് ഇത്തവണ 1, 65, 000 രൂപയായി ഉയർന്നത്. ഈ വർഷം നേരത്തെ ഹജ്ജ് നടപടികൾ തുടങ്ങിയതിനാൽ റീ ടെൻഡർ […]Read More
ചെന്നൈ:രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം തമിഴ് നാട്ടിൽ നടപ്പാക്കാൻ ഡിഎംകെ സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.എഐഡിഎംകെ പിന്തുണച്ചില്ലായിരുന്നെങ്കിൽ പൗരത്വഭേദഗതി ബിൽ നിയമമാകില്ലായിരുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. മുസ്ലിങ്ങളേയും ശ്രീലങ്കൻതമിഴ് അഭയാർഥികളേയും മാറ്റിനിർത്തുന്നതാണ് പ്രസ്തുത നിയമ0.2021 ൽ അധികാരത്തിലേറിയപ്പോൾ സിഎഎ പിൻവലിക്കാൻ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. രാജ്യത്തെ മതസൗഹാർദം തകർക്കാനാണ് ബി ജെ പി ശ്രമം.Read More
കളമശ്ശേരി:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ റൂസയുടെ സഹായത്തോടെ നടത്തുന്ന പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇക്കണോമിക്സ്/ മാനേജ്മെന്റ്/സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദവും നെറ്റ് / ഗേറ്റ് /തത്തുല്യ ദേശിയ തലത്തിലുള്ള യോഗ്യതാ പരീക്ഷകളും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: sangeethakprathaap@cusat.ac.in എന്ന വിലാസത്തിൽ ബന്ധപ്പെടണം.Read More
പാരിസ്:ഫ്രാൻസിൽ തീവ്രവലത് സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പാരീസിന് ചുറ്റും കർഷകർ വേലി കെട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രാക്ടർ റാലിയായി പ്രതിഷേധം ആരംഭിച്ച കർഷകർ പാരിസ് നഗരത്തിന് ചുറ്റും തമ്പടിച്ചിരിക്കുകയാണ്.വയ്ക്കോൽക്കൂനകൾ കൂട്ടിയും ട്രാക്ടറുകൾ നിരത്തിയും നഗരത്തിലേക്കുള്ള ഗതാഗതം ഉപരോധിച്ചിരിക്കുന്നു. വിളകൾക്ക് ഉചിതമായ വില, വേതന വർധന, പ്രാദേശിക വിപണിയിൽ വിദേശ ഇടപെടൽ ഒഴിവാക്കുക, കൃഷിയുമായി ബന്ധപ്പെട്ട ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. അധികാരത്തിലെത്തി ആദ്യമാസത്തിൽത്തന്നെ രാജ്യം പ്രക്ഷോഭ ഭൂമികയായത് […]Read More
മുംബൈ:രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ ( അടൽ സേതു ) 15 ദിവസം കൊണ്ട് ടോൾ വഴി പിരിച്ചെടുത്തത് ഒമ്പത് കോടി. ജനുവരി 13 നും 28 നും ഇടയിലുള്ള കണക്കാണിത്. ദിവസവും 30,000 വാഹനങ്ങൾ കടന്നുപോകുകയും 61.5ലക്ഷം രൂപ ലഭിക്കുയും ചെയ്തു. മുംബൈയിലെ ശിവ്രി മുതൽ നവി മുംബൈയിലെ നവസേവ വരെ 21.8 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ദിവസേന 75,000 വാഹനം പോകുമെന്നായിരുന്നുപ്രതീക്ഷ .250 രൂപ ടോൾ തുകയാക്കിയതിൽ വലിയ […]Read More
ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജും മകൻ ഷോൻ ജോർജും ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു. ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി.സി. ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് പിസി ജോർജ് ബിജെപി അംഗത്വം സ്വീരിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായത്. തുടർന്ന് നേതാക്കൾ ജോർജിനെയും ഷോണിനെയും പാർട്ടിയുടെ ഷാൾ […]Read More
തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സി.എൻ.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെ നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സി.എൻ.രാമന് മതിയായ യോഗ്യത ഇല്ലെന്ന് കോടതി വിലയിരുത്തി. വിരമിക്കൽ ആനുകൂല്യം അടക്കം നൽകരുതെന്ന് കോടതി നിർദേശിച്ചു സി.എൻ. രാമൻ നാളെ വിരമിക്കാനിരിക്കെയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഡിസംബർ–14നാണ് സി.എൻ. രാമൻ തിരുവിതാംകൂർ ദേവസ്വം കമ്മിഷണറായി ചുമതലയേറ്റത്.Read More
ഗ്യാൻവാപി മസ്ജിത് വിഷയത്തിൽ നിർണായക ഉത്തരവുമായി കോടതി. ഹിന്ദുക്കൾക്ക് പള്ളിയിൽ ആരാധന നടത്താമെന്ന് കോടതി ഉത്തരവ്. സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ആരാധന നടത്താൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശം. വാരാണസി ജില്ലാ കോടതിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരാണാസി ജില്ലാ കോടതി അനുമതി നൽകിയിരിക്കുന്നത്. എഎസ്ഐ സർവേ ഓപ്പറേഷൻ സമയത്ത് സുപ്രീം കോടതി സീൽ ചെയ്യാൻ ഉത്തരവിട്ട പള്ളിയുടെ […]Read More
കൊച്ചി:കേരള വ്യവസായ വാണിജ്യവകുപ്പ് സംഘടിപ്പിക്കുന്ന യന്ത്രപ്രദർശന മേള ‘മെഷിനറി എക്സപോ 2024’ ഫെബ്രുവരി 10 മുതൽ 13 വരെ കൊച്ചിയിൽ നടക്കും. പ്രദർശനത്തിന്റെ ലോഗോ വ്യവസായമന്ത്രി പി രാജീവ് പ്രകാശിപ്പിച്ചു. കാക്കനാട് ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററിനോട് ചേർന്നുള്ള 15 ഏക്കറിൽ കിൻഫ്ര ഒരുക്കുന്ന പുതിയ അന്താരാഷ്ട്ര എക്സിബിഷൻ കം കൺവൺഷൻ സെന്ററിലാണ് മെഷിനറി എക്സ്പോയുടെ ആറാം പതിപ്പ് നടക്കുന്നത്. സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്ന യന്ത്രങ്ങളാണ് മേളയിലെത്തുക.വിവിധ തരത്തിലുള്ള മെഷീനുകളും സിസ്റ്റങ്ങളും […]Read More