ന്യൂഡൽഹി:സ്വാതന്ത്രത്തിന്റെ നൂറാം വാർഷികത്തിൽ വികസിതരാഷ്ട്രം സാധ്യമാക്കേണ്ടതിന് പൗരന്മാർ മൗലിക കർത്തവ്യങ്ങൾ പാലിക്കണമെന്നും അമൃത്കാലിന്റെ ആദ്യ വർഷങ്ങളിലാണ് രാഷ്ട്രം ഇപ്പോഴുള്ളതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു റിപ്പബ്ളിക് ദിനസന്ദേശത്തിൽ പറഞ്ഞു.അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനെ ചരിത്രപരമെന്ന് അവർ വിശേഷിപ്പിച്ചു. ജൂഡീഷ്യൽ പ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണ് രാമക്ഷേത്രം.ചന്ദ്രയാൻ-3, ആദിത്യ എൽ1, ഗഗൻയാൻ ദൗത്യങ്ങളെ പരാമർശിച്ച രാഷ്ട്രപതി യുവ തലമുറയിലും പ്രത്യേകിച്ച് കുട്ടികളിലും ശാസ്ത്രീയ മനോഭാവം വളർത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.Read More
തിരുവനന്തപുരം:കായിക ഉച്ചകോടിയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നൽകിയ 1000 പദ്ധതികളുടെ സമർപ്പണം നടന്നു. കായിക പദ്ധതികളുടെ വിഹിതം കണ്ടെത്താൻ പഞ്ചായത്തുകൾക്ക് മാർഗ നിർദ്ദേശം നൽകും. 1000 പേർക്ക് ആഴ്ചയിൽ 10 മണിക്കൂർ വീതം പഞ്ചായത്ത് തലത്തിൽ ജോലി നൽകാനാകും. കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി, ഗ്രൂപ്പ് മീരാൻ, സ്കോർ ലൈൻ സ്പോർട്സ് 800 കോടി, ലോർഡ്സ് സ്പോർട്സ് സിറ്റി 650 കോടി, പ്രീമിയർ ഗ്രൂപ്പ് 450 കോടി, നോ സ്കോപ് ഗെയിമിങ് 350 കോടി, തേർട്ടീൻത് […]Read More
മനാമ:അമേരിക്കയുടെ രണ്ട് ചരക്ക് കപ്പലുകൾക്കുനേരെ ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം ഉണ്ടായി.അമേരിക്കൻ നാവികസേനയുടെ അകമ്പടിയിൽ സഞ്ചരിക്കുമ്പോഴാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതിവിമതർ ഏറ്റെടുത്തിട്ടില്ല.അമേരിക്കയുടെ പ്രതിരോധ ഏജൻസിയായ പെന്റഗണിന് ചരക്കുകളുമായിപോയ കപ്പലിനെയാണ് ഹൂതികൾ ആക്രമിച്ചത്. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് എൽമണ്ടേബിൽവച്ചാണ് ആക്രമണമുണ്ടായത്. അപകട സാധ്യത കൂടിയതിനെ തുടർന്ന് മേഖലയിലെ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.Read More
പത്തനംതിട്ട:പത്മഭൂഷൺ പുരസ്കാരം മരണാനന്തര ബഹുമതിയായി ഫാത്തിമാബീവിയെ തേടിയെത്തുമ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. മുസ്ലിം വനിതകൾ വിദ്യാഭ്യാസം നേടാൻ കഴിയാതിരുന്ന കാലത്താണ് ഫാത്തിമ നിയമ ബിരുദധാരിയാകുന്നത്. 1950 നവംബർ 14 ന് തിരു-കൊച്ചി ഹൈക്കോടതിയിൽ എൻറോൾമെന്റ് ചെയ്യുമ്പോൾ കേരളത്തിലെ രണ്ടാമത്തെ വനിതാ അഭിഭാഷകയായിരുന്നു അവർ. ചരിത്രത്തിലെ പ്രധാന കാലഘട്ടത്തിലാണ് ഫാത്തിമാബീവി അഭിഭാഷകജോലി ആരംഭിച്ചത്.ഹൈക്കോടതിയിലെ ആദ്യവനിതാ മുസ്ലിം ജഡ്ജി, ആദ്യ മുസ്ലിം വനിതാ ഗവർണർ, 1989 മുതൽ 1992 വരെ സുപ്രീം കോടതി ജഡ്ജി എന്നീ നിലകളിൽ അവർ ശോഭിച്ചു. […]Read More
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ചായ സത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു. രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്ഭവനിലാണ് ഗവർണർ അറ്റ്ഹോം വിരുന്ന് ഒരുക്കിയിരുന്നത്. നിയമസഭയിലെ നയ.പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഗവർണർക്കെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ (Kerala Government) കഴിഞ്ഞദിവസം രംഗത്തെത്തിയത്. രാജ് ഭവനിൽ വെള്ളിയാഴ്ച വൈകിട്ടാണ് വിരുന്ന് നിശ്ചയിച്ചിരുന്നത്. ഈ വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമേ വിശിഷ്ടാതിഥികൾക്കും ക്ഷണമുണ്ടായിരുന്നു. എന്നാൽ വിരുന്നിന് മുഖ്യമന്ത്രിയോ സംസ്ഥാന മന്ത്രിമാരോ ആരും രാജ്ഭവനിൽ […]Read More
തിരുവനന്തപുരം: വെള്ളായണി വവ്വാമൂല കായലിൽ മുങ്ങി മരിച്ച മൂന്നു വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തുടർന്ന് ഇവരുടെ മൃതദേഹം വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. അവധി ആഘോഷിക്കാനെത്തിയ വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥികളായ മുകുന്ദൻ ഉണ്ണി(19), ഫെഡ്റിൻ(19), ലിനോൺ(20) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹംഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആയിരിക്കും […]Read More
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഇന്ന് കാസർഗോഡ് തുടക്കമാവും. വൈകീട്ട് താളിപ്പടുപ്പ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തോടെയാണ് പദയാത്ര തുടങ്ങുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി മുന്നോട്ടുവെച്ച വികസന സങ്കല്പങ്ങള് ജനഹൃദയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ഏറ്റെടുത്താണ് എൻഡിഎ പദയാത്ര നടത്തുന്നതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. 2024 -ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളവും ചില തിരുത്തലുകള്‍ക്ക്, രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് തയ്യാറാകണം എന്ന അഭ്യര്‍ത്ഥന ജനങ്ങള്‍ക്ക് മുമ്പില്‍ ബിജെപി ഈ […]Read More
തിരുവനനന്തപുരം:സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അറിയാനും തൊഴിൽ ദാതാക്കൾക്ക് തൊഴിലവസരങ്ങൾ ഉദ്യോഗാർഥികളെ അറിയിക്കാനും സ്വകാര്യ തൊഴിൽ പോർട്ടൽ സംസ്ഥാന സർക്കാർ വികസിപ്പിക്കും. ഇതിനോടകം 26 ലക്ഷത്തിലധികം ഉദ്യോഗാർഥികളുടെ വിവരങ്ങൾ സർക്കാർ ഡിജിറ്റലൈസ് ചെയതിട്ടുണ്ട്.പ്രവാസി രജിസ്ട്രേഷനുവേണ്ടി വെർച്വൽ പ്രവാസി എംപ്ലോയ്മെന്റ് എക്സേഞ്ചും ആരംഭിച്ചു.അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ജില്ലാ നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുത്തൻ തൊഴിൽ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും.Read More
ജൊഹന്നാസ്ബർഗ്:അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ രണ്ടാം ജയത്തോടെ സൂപ്പർ സിക്സ് റൗണ്ടിലേക്ക് മുന്നേറി. അയർലൻഡിനെ 201 റണ്ണിന് ഇന്ത്യ തോൽപ്പിച്ചു. സെഞ്ചുറി നേടിയ മുഷീർഖാനാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചതു്. 106 പന്തിൽ 118 റണ്ണടിച്ചു. ക്യാപ്റ്റൻ ഉദയ് സഹരൻ 75 റണ്ണെടുത്തു. സൗമി പാണ്ഡെയ്ക്ക് മൂന്ന് വിക്കറ്റ് കിട്ടി.ജനുവരി 28ന് ഗ്രൂപ്പിലെ അവസാന മത്സരം അമേരിക്കയുമായാണ്. ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യൻ എ ടീമിനു വേണ്ടി കളിക്കുന്ന സർഫ്രാസും വ്യാഴാഴ്ച സെഞ്ചുറി നേടി.Read More
വാഷിങ്ടൺ:വടക്കൻ അറ്റ്ലാന്റിക്കിലും യൂറോപ്പിലുമായി 90,000 സൈനികർ പങ്കെടുക്കുന്ന പരിശീലനമാണ് നാറ്റോ ആരംഭിച്ചത്. ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസമാണ് നാറ്റോ നടത്തുന്നതു്. നാറ്റോ അംഗങ്ങളായ രാഷ്ട്രങ്ങളിൽ നിന്നായി 50 പടക്കപ്പൽ, 85 ഫൈറ്റർ ജെറ്റ്, ഹെലികോപ്ടറുകൾ, ഡ്രോണുകൾ, 1100 കോംബാറ്റ് വാഹനം എന്നിവ പങ്കെടുക്കുന്നു. 133 ടാങ്കും യുദ്ധത്തിന് ഉപയോഗിക്കുന്ന 533 ചെറുവാഹനവും പരിശീലനത്തിന്റെ ഭാഗമായുണ്ട്. യൂറോപ്പിൽ 70 വർഷത്തിനിടെ നടക്കുന്ന ഏറ്റവും പ്രഹരശേഷിയുള്ള പരിശീലനമാണിതെന്ന് നാറ്റോ അറിയിച്ചു. റഷ്യ – ഉക്രയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മേഖലയിലെ […]Read More