ടോക്കിയോ:ജപ്പാന്റെ ചാന്ദ്രദൗത്യമായ സ്നിപ്പർ ചന്ദ്രനിൽ ഇറങ്ങിയെങ്കിലും പേടകവുമായുള്ള ബന്ധം നഷ്ടമായി.ഇത് പുന:സ്ഥാപിച്ചെ ടുക്കാൻ ജപ്പാൻ സ്പേയ്സ് ഏജൻസി ശ്രമം തുടങ്ങി. വെള്ളിയാഴ്ച രാത്രി ഇന്ത്യൻസമയം ഒമ്പതോടെയാണ് സ്നിപ്പർ ചന്ദ്രനിൽ ഇറങ്ങിയതു്. സൗരോർജ പാനലുകൾ പ്രവർത്തിക്കാത്തതിനാൽ ഭൂമിയിലേക്കുള്ള സിഗ്നൽ നഷ്ടമായി.അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്തിട്ടുള്ളത്.Read More
ഇംഫാൽ:ബിഷ്ണുപൂർ ജില്ലയിലെ നിങ് തൗഖോങ് ഖാ ഖുനൂ ഗ്രാമത്തിൽ വീണ്ടും വെടിവെപ്പ്. പ്രദേശത്തെ ജലസംഭരണിക്ക് സമീപമെത്തിയ അക്രമികൾ ഗ്രാമവാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.ഖുനൂ ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുന്നു. വ്യാഴാഴ്ച രാവിലെ മെയ്ത്തീ വാളന്റീയർ തഖേലംബം മനോരഞ്ജനും കൊല്ലപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനിടെ സുരക്ഷാ സേനാംഗംങ്ങളടക്കം ഏഴുപേരാണ് കൊല്ലപ്പെട്ടതു്. അതേസമയം തുടർ അക്രമങ്ങളുണ്ടാകുന്ന ഇന്ത്യ- മ്യാന്മാർ അതിർത്തി നഗരമായ മൊറേയിൽനിന്ന് സംരക്ഷണ സേന പിന്മാറി.അസം റൈഫിളിനെ വിന്യസിക്കണമെന്നാണ് കുക്കികളുടെ ആവശ്യം.Read More
ദോഹ:ജപ്പാനെ അട്ടിമറിച്ച് ഇറാഖ് ഏഷ്യൻകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 2-1 ന് ഇറാഖ് ജപ്പാനെ തുരത്തി. ഇരട്ട ഗോളടിച്ച് ഇറാഖിന്റെ ഐമേൻ ഹുസൈൻ മികച്ച താരമായി.ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ അവസാന 11 കളിയിലും അജയ്യരായ അറബ്പട ജപ്പാനെ മുട്ടുകുത്തിച്ചു. 40 വർഷത്തിനു ശേഷമാണ് ഇറാഖ് ജപ്പാനെ തോൽപ്പിക്കുന്നത്. ലോകറാങ്കിൽ 17-ാമതാണ് ജപ്പാൻ.ആദ്യകളി തോറ്റ വിയറ്റ്നാമിനും ഇന്തോനേഷ്യക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല.Read More
ന്യൂഡൽഹി:ലൈഫ് മിഷൻ കേസിൽ എം ശിവശങ്കർ ഐഎഎസിന് നൽകിയ താൽക്കാലിക ജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തി. പുതുച്ചേരിയിലെ ജിപ്മെർ ആശുപത്രി നൽകിയ മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബഞ്ചിന്റെ നടപടി. 2023 ഏപ്രിലിൽ ജാമ്യം തേടിയുള്ള ശിവശങ്കറിന്റെ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.ആഗസ്റ്റിൽ സുപ്രീംകോടതി ശിവശങ്കറിന് രണ്ടു മാസം ജാമ്യം അനുവദിച്ചു. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ തിനാൽ തുടർ ചികിത്സയും വിശ്രമവും ആവശ്യമുണ്ടെന്ന വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജിപ്മെർ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച […]Read More
കേന്ദ്ര അവഗണനക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലെ തീർത്ത് ഡിവൈഎഫ്ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ആളുകളാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തിന്റെ ഭാഗമായത്. കാസർഗോഡ് എഎ റഹീം മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായപ്പോൾ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തിരുവനന്തപുരത്ത് അവസാന കണ്ണിയായി.Read More
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസിന്റെ ട്രയൽ റണ്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തി. ഗണേഷ് കുമാർ ഓടിച്ച ബസിൽ കെഎസ്ആർടിസിയിലെ ജീവനക്കാരും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ , ജോയിൻറ് മാനേജിങ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവര്‍ ബസില്‍ യാത്ര ചെയ്തു. ഈ മാസം അവസാനത്തോടെ ബസ് നിരത്തിലിറങ്ങും.അതിഗംഭീരമായി രൂപകല്‍പ്പന ചെയ്ത ബസ് മുംബൈയില്‍ നിന്നാണ് എത്തിയത്. സൗകര്യപ്രദമായ സീറ്റിംഗ് ആണ് […]Read More
ജനനത്തീയതി തെളിയിക്കാനുള്ള രേഖകളുടെ പട്ടികയിൽ നിന്നും ആധാറിനെ ഇ പി എഫ് ഒ ഒഴിവാക്കി.പ്രായം തെളിയിക്കാനുള്ള രേഖയായി ആധാറിനെ ഉപയോഗിക്കാൻ കഴിയില്ലെന്ന് ആധാർ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു.ജനന തീയതിക്ക് തെളിവായി ഇനി മാർക്ക്ലിസ്റ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണം.ആധാർ നിയമം 2016 പ്രകാരം ജനന തീയതിയുടെ സാധുതയുള്ള തെളിവായി ആധാർ ഉപയോഗിക്കാൻ കഴിയില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു.ഇ പി എഫ് ഒ യുടെ തീരുമാനത്തിന് സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണറുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.Read More
ഇസ്ലാമാബാദ്:ഇറാനെതിരെ പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. സിസ്താൻ -ബലൂചിസ്ഥാൻ പ്രവിശ്യയിലെ സ ഹെദാദിൽ ഇറാന്റെ തീവ്രവാദ കേന്ദ്രങ്ങൾ പാകിസ്ഥാൻ തകർത്തതായി അവകാശപ്പെട്ടു. പാകിസ്ഥാന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം വിദേശികളാണെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹമ്മദ് വഹീദി പറഞ്ഞു.ബലൂചിസ്ഥാനുവേണ്ടി ഇറാനും പാകിസ്ഥാനും നടത്തുന്ന പോരാട്ടം ഇന്ത്യ ആശങ്കയോടെ വീക്ഷിക്കുന്നു.ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ തീവ്രവാദ സംഘടനകളുടെ ഇറാനിലെ ഒളിത്താവളങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ദേശരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് ആൽവി പ്രസ്താവിച്ചു.Read More
ന്യൂഡൽഹി:ഇഡിയുടെ നാലാം സമൻസും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ഗജ് രിവാൾ അവഗണിച്ചു. ഡൽഹി മദ്യനയത്തിൽ അഴിമതി ആരോപിച്ചുള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡി യുടെ നാലാം സമൻസാണ് കെജ്രിവാൾ അവഗണിച്ചത്. വ്യാഴാഴ്ച 12 മണിക്ക് ഹാജരാകാനാണ് ഇഡി നിർദ്ദേശിച്ചത്. കെജ് രിവാൾ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഗോവയിലേക്ക് തിരിച്ചു. ഇഡിയുടെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതമാണെന്ന് കെജ്രിവാൾ ആരോപിച്ചു.Read More