പത്തനംതിട്ട: ആരാണ് ടീച്ചറമ്മയെന്നും അങ്ങനെ ഒരു അമ്മയില്ലെന്നും കെകെ ശൈലജയെ പരോക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. ടീച്ചറമ്മയെ മന്ത്രിയാക്കില്ലെന്ന് ജോസഫ് എം പുതുശേരി എഴുതി. ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അത്യാവശ്യം ലാത്തിയടി ഒക്കെ ചിലപ്പോൾ മന്ത്രിയാകാൻ കൊള്ളേണ്ടി വരുമെന്നും ജി സുധാകരൻ പറഞ്ഞു. കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും ജി […]Read More
ന്യൂഡല്‍ഹി:അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ച വരെ അവധി പ്രഖ്യാപിച്ച് കേന്ദ്രം. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഇതുസംബന്ധിച്ച് സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കിയതായി റിപ്പോർട്ടിൽ പറയുന്നു.ചടങ്ങിന്റെ പരിപാടിയുടെ തത്സമയ സംപ്രേഷണം വീക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധി അനുവദിച്ചിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.Read More
ന്യൂഡൽഹി:ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സിഇഒയെ പ്രസിഡന്റായി രഘുശർമ്മ അയ്യരെ പിടി ഉഷ ഏകപക്ഷീയമായി നിയമിച്ചതിനെതിരെ ആരോപണം. ഐപിഎല്ലിൽ വാതു വയ്പ് കേസിൽ വിവാദമുണ്ടായ 2013ൽ രഘു അയ്യർ രാജസ്ഥാൻ റോയൽ ഡിലെ സിഇഒ ആയിരുന്നു. ഈ നിയമനം എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചിട്ടില്ലെന്ന് 12 അംഗങ്ങൾ വ്യക്തമാക്കി. യോഗത്തിനിടെ ഉഷ ഏകപക്ഷീയമായി വിഷയം അവതരിപ്പിക്കുകയായിരുന്നു.അതേസമയം ഉഷ ആക്ഷേപങ്ങൾ നിരാകരിച്ചു.ഇത്തരം വിവാദങ്ങൾ ഐഒഐ യുടെ അംഗീകാരം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി റദ്ദാക്കുന്നതിലേക്ക് നയിക്കുമെന്ന് പിടി ഉഷ പറഞ്ഞു.Read More
ചെന്നൈ:പൊങ്കലിനോടനുബന്ധിച്ചുള്ള ജല്ലിക്കെട്ട് മത്സരത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ശിവഗംഗ ജില്ലയിലെ സിറാവയൽ ഗ്രാമത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിലാണ് കാളയുടെ കുത്തേറ്റ് രണ്ടു പേർ കൊല്ലപ്പെട്ടതു്. കൊല്ലപ്പെട്ടവരിൽ 12 വയസ്സുള്ള കുട്ടിയുമുണ്ട്. മത്സര വേദിക്ക് പുറത്തുണ്ടായിരുന്ന കാളകൾ കാണികൾക്കു നേരെ പാഞ്ഞെടുത്തതിന്റെ ഫലമായാണ് ആളപായമുണ്ടായത്. എൺപതിനായിരത്തോളം കാണികളാണ് സ്ഥലത്തുണ്ടായിരുന്നതു്. കാർത്തി പി ചിദംബരം എംപി, മന്ത്രി പെരിയകറുപ്പൻ, കലക്ടർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അപകടം. അതിനു പുറമെ മധുര ജില്ലയിലെ അലങ്ക നല്ലൂരിൽ നടന്ന മത്സരത്തിനിടെ ഒരു പൊലീസുകാരനടക്കം മൂന്നുപേർക്ക് […]Read More
തിരുവനന്തപുരം:ഗുണനിലവാരമില്ലാത്ത വിവിധ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറി കളിലാണ് പരിശോധന നടത്തിയതു്. സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും വിതരണക്കാർക്ക് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണം. മെറ്റ്ബ്ലോക്ക് എക്സ് എൽ 50, ഗാബപെന്റിൻ, ലോറിപാം, ക്ലോപിഡോ ഗ്രൽ, ഗ്ലൈകോമെറ്റ്, സെട്രിസിൻ സിറപ്പ് തുടങ്ങിയ വിവിധയിനം മരുന്നുകളുടെ ബാച്ചുകളാണ് നിരോധിച്ചത്.Read More
തിരുവനന്തപുരം: ചിത്രക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവരാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുമ്പോള്‍ വിളക്ക് കൊളുത്താനും രാനാപം ജപ്പിക്കാനും പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപാര്‍ഹമായ കാര്യമാണെന്ന പ്രചാരണത്തിന് പിന്നില്‍ ആസൂത്രിതശ്രമമാണെന്നും മുരളീധരന് പറഞ്ഞു. ‘അഞ്ഞൂറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മം നടത്തുന്നത് എല്ലാവര്ക്കും സന്തോഷിക്കാനുളള അവസരമാണ്. ആ അവസരത്തില്‍ രാമനാപം ജപിക്കണം വിളക്ക് കൊളുത്തണമെന്നാണ് ഒരു ഹൈന്ദവവിശ്വാസിയെന്ന നിലയില്‍ കെഎസ് ചിത്ര പറഞ്ഞത്. കേരളത്തിലെ പ്രശസ്തയായ ഗായികയ്ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ […]Read More
തിരുവനന്തപുരം : അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിന് എല്ലാ കേസുകളിലും ജാമ്യം അനുവദിച്ചു.സെക്രട്ടേറിയറ്റ് സംഘർഷവുമായി ബന്ധപ്പെട്ട നാല് കേസുകളിലും ഉപാധികളോടെരാഹുലിന് ജാമ്യം ലഭിച്ചു.സി ജെ എം കോടതിയാണ് രാഹുലിന് ജാമ്യം നൽകിയത്.ജനുവരി ഒൻപതിനാണ് രാഹുൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ന് എട്ടാം ദിവസമാണ് ജാമ്യം കിട്ടിയത്.സെക്രട്ടേറിയറ്റ് സമരവുമായി ബന്ധപ്പെട്ട കേസിൽ 50000 രൂപയോ തത്തുല്യമായ ആൾ ജാമ്യമോ നൽകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ആറു ആഴ്ചത്തേയ്ക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണഉദ്യോഗസ്ഥന് മുന്നിൽ […]Read More