വയനാട്:ഭൂമി തരം മാറ്റൽ അദാലത്ത് വയനാട് ജില്ലയിലെ പനമരത്ത് തുടങ്ങി.378 അപേക്ഷകളിൽ 251 എണ്ണത്തിൽ തീർപ്പ് കൽപ്പിച്ചു. പനമരം സെന്റ് ജൂഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ രാജൻ അദാലത്ത് ഉദ്ഘാടനം ചെയ്തു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെന്റ് വരെ വിസ്തൃതിയുള ഭൂമിയുടെ അപേക്ഷകളിലാണ് തീർപ്പാക്കിയത്.ഒആർ കേളു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.Read More
എണാകുളം ഉദ്യോഗമണ്ഡപലിലെ ഫാക്ടിൽ ടെക്നീഷ്യൻ, സീനിയർ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ 62 ഒഴിവുണ്ട്.അവസാന തീയതി: ജനുവരി 23 – വിവരങ്ങൾക്ക്:www.fact.co.in കാണുക.Read More
അയോധ്യ:രാജ്യത്തെ ആദ്യ സസ്യാഹാര സെവൻസ്റ്റാർ ആഡംബര ഹോട്ടൽ അയോധ്യയിൽ. പ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ന് ഹോട്ടൽ ഉദ്ഘാടനം ചെയ്യും. മുംബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള താണ് സെവൻസ്റ്റാർ ഹോട്ടൽ. മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലും ഫ്ലാറ്റും റിയൽ എസ്റ്റേറ്റ് കമ്പനിയ്ക്ക് മുംബൈയിലുണ്ട്.Read More
തിരുവനന്തപുരം:മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും നവകേരള സദസ്സിൽ യാത്രചെയ്യുന്നതിനു വേണ്ടി വാങ്ങിയ പ്രത്യേക ആഡംബര ബസ് ഫെബ്രുവരി മുതൽ കല്യാണ പാർട്ടിക്ക് നൽകും. കാരവാൻ സൗകര്യമുള്ള ബസിൽ മുഖ്യമന്ത്രിക്ക് സജ്ജീകരിച്ചിട്ടുള്ള സീറ്റ് നീക്കം ചെയ്യും. ബസിന്റെ നിറത്തിൽ മാറ്റം വരുത്തിയിട്ടില്ല. കേരള സർക്കാർ പ്രിന്റും, പ്രത്യേകം സജ്ജീകരിച്ച എസിയും മാറ്റും. കെഎസ്ആർടിസി യുടെ പേരായിരിക്കും ഇനി മുതൽ ഉണ്ടാകു ക. ബാത്ത് റൂം ഉൾപ്പെടുയുള്ള സൗകര്യങ്ങൾ നിലനിർത്തും. ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കാനുള്ള അറ എന്നിവ ഉണ്ടാകും.Read More
കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ, വനിത ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെവി ഡ്രൈവിംഗ് ലൈസൻസും അഞ്ച് വർഷ പരിചയവും ഉണ്ടാവണം.www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 26 ആണ്.Read More
കൊച്ചി : കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലുമടക്കമുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുളളവർ ചടങ്ങിൽ പങ്കെടുത്തു. ഗുരുവായൂർ ക്ഷേത്രത്തിലും ത്യപ്രയാർ ക്ഷേത്രത്തിലും സന്ദർശനം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഭാഗമാകാൻ സാധിച്ചുവെന്ന് പ്രധാനമന്ത്രി […]Read More
തിരുവനന്തപുരം :വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പദ്ധതിയുടെ ഭാഗമായുള്ള പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം.തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിങ്ങ് കമ്മിറ്റി പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.ഒന്ന് മൂന്ന് അഞ്ച് ഏഴ് ഒൻപത് ക്ലാസ്സുകളിലായി തയ്യാറാക്കിയ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയത്.കേരള ത്തിലെ പാഠപുസ്തകങ്ങൾ 16വർഷങ്ങൾക്കു ശേഷമാണ് സമഗ്രമായ മാറ്റത്തിന് വിധേയമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.2007ലാണ് പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്കാരങ്ങൾ ഇതിന് മുൻപ് നടത്തിയത്.നിരവധി പ്രത്യേകതകൾ ഇത്തവണത്തെ പരിഷ്കാരങ്ങളിൽ […]Read More
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വൈകിട്ട് അഞ്ച് മണിയ്ക്ക് പ്രത്യേക വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി ആറ് മണിക്ക് ശേഷമാണ് എത്തിയത്. തുടർന്ന് ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തി. പിന്നീട് മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതൽ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റർ റോഡ് ഷോ നടത്തി. പ്രധാനമന്ത്രിയെ വരവേൽക്കാൻ ആയിരകണക്കിന് ആളുകളാണ് റോഡിന് ഇരുവശവും അണിനിരന്നത്. പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യമര്പ്പിക്കാന് പ്രവര്ത്തകരുടെ നീണ്ട നിര […]Read More
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നെടുമ്പാശ്ശേരിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6.50നാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ഏഴു മണിയോടെ ഹെലികോപ്ടറിൽ അദ്ദേഹം നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രതിരിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവദേക്കർ എം.പി., ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, […]Read More
ഗുരുവായൂർ:നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ബുധനാഴ്ച രാവിലെ 6.30 ന് ഹെലികോപ്റ്ററിൽ നരേന്ദ്ര മോദി ഗുരുവായൂരിലേക്ക് പോകും.രാവിലെ ആറിനും ഒമ്പതിനുമിടയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന 11 വിവാഹങ്ങൾ രാവിലെ ആറിനു മുമ്പും ഒമ്പതിന ശേഷവും നടത്താൻ ദേവസ്വം ബോർഡ് ഔദ്യോഗിക അറിയിപ്പ് നൽകി. ഓരോ വിവാഹ പാർട്ടിക്കും ഇരുപത് പേർക്ക് പങ്കെടുക്കാം. വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും വാഹനങ്ങൾക്കും പൊലീസിൽ നിന്ന് പ്രത്യേക പാസ്സ് വാങ്ങണം. വിവാഹ നന്തരം […]Read More