ആലപ്പുഴ സ്വാതന്ത്ര്യം തന്നെ അമൃതം സമ്മാനിച്ച കവി ഓർമ്മയായിട്ട് ഒരു നൂറ്റാണ്ട് മഹാകവി എന്ന നിലയിൽ മാത്രമല്ല;സമസ്ത മേഖലകളിലും മികച്ച സംഭാവനകൾ നൽകിയ ‘ആശാൻ’ മൺമറഞ്ഞിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട് തികയുന്നു.കവി, പണ്ഡിതൽ, പത്രപ്രവർത്തകൻ, പുരോഗമനവാദി, സാമാജികൻ, വിപ്ലവകാരി, സംഘടനാപ്രവർത്തകൻ, സാമൂഹിക പരിഷ്ക്കർത്താവ്, അധ്യാപകൻ, വ്യവസായി എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി കുമാരനാശാൻ 1924 ജനുവരി 16 ന് പല്ലനയാറ്റിൽ ബോട്ടപകടത്തിൽ മരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട്.1973 ഏപ്രിൽ 12 ന് നാരായണന്റേയും കാളിയമ്മയുടേയും പുത്രനായി […]Read More
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ 169 ഒഴിവുണ്ട്. സ്പോർട്സ് ക്വാട്ടയിലാണ് ഒഴിവ്. എസ്എസ്എൽസി വിജയിച്ചവർക്ക് അപേക്ഷിക്കാം. അന്തർദേശീയ / ദേശീയ / സ്കൂൾ മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. പ്രായം: 18-23. അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങൾക്ക്:http://recruitment.crpf.gov.in.Read More
ഗാസസിറ്റി:ഗാസയിലെ കടന്നുകയറ്റവും ആക്രമണവും ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹമാസ്. മൂന്ന് ഇസ്രയേലി ബന്ദികളുടെ 37 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തു വിട്ടാണ് ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടതു്. ഇസ്രയേൽ സർക്കാർ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ ബന്ദികളുടെ വിധി ഉടനെ അറിയിക്കുമെന്ന അന്ത്യശാസനം ഹമാസ് പ്രഖ്യാപിച്ചു. എന്നാൽ ഹമാസിനെതിരെ സമ്പൂർണ വിജയം നേടുകയും അവശേഷിക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.Read More
മെൽബൺ:രണ്ടു തവണ ഓസ്ട്രേലിയൻ ചാമ്പ്യനായ ജപ്പാനീസ് താരം നവാമി ഒസാക്ക ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.ഫ്രഞ്ചുകാരി കരോലിന ഗാർഷ്യയാണ് 6-4, 7-6 ന് ഒസാക്കയെ തോൽപ്പിച്ചത്. 2019ലും, 2021ലും ഇരുപത്തിയാറുകാരിയായ ഒസാക്ക കിരീടം നേടിയിരുന്നു.പുരുഷ വിഭാഗത്തിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ആദ്യ റൗണ്ടിൽ ജയിച്ചു. ബൽജിയം താരം സിസോ ബെർഗ്സിനെ 5-7, 6-1, 6-1, 6-3ന് പരാജയപ്പെടുത്തി. ഇറ്റലിയുടെ ജന്നിക് സിന്നർ ആദ്യ റൗണ്ട് ജയിച്ചപ്പോൾ ബ്രിട്ടന്റെ ആൻഡി മറേ തോറ്റു. ഓസ്ട്രിയൻ താരം ഡൊമനിക് […]Read More
ശബരിമല :ലക്ഷോപലക്ഷം അയ്യപ്പഭക്തർക്ക് ദർശന പുണ്യമേകി ശബരിലയിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല സന്നിധാനത്തും മറ്റ് പ്രദേശങ്ങളിലുമായി ഉൾപ്പെടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് മകരജ്യോതി ദർശിച്ചത്. ദീപാരാധനയ്ക്ക് ശേഷം ആറരയോടെ നടതുറന്നു. തുടർന്ന് ആയിരങ്ങൾ കാത്തിരിക്കുന്നതിനിടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് നടതുറന്നത്. ഇന്ന് പുലര്ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്ക്ക് തുടക്കമായത്. വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്ന്ന് 6.30 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ […]Read More
തൃശ്ശൂർ:തൃശ്ശൂർ ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ കിരീടം സമർപ്പിക്കാൻ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും എത്തി. കഴിഞ്ഞ പെരുന്നാളിന് ലൂർദ് പള്ളിയിൽ എത്തിയപ്പോൾ സുരേഷ് ഗോപി മാതാവിന് സ്വർണ്ണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നൽകുകയായിരുന്നു.കിരീടം സമർപ്പിക്കാൻ ലൂർദ് പള്ളിയിൽ സുരേഷ് ഗോപിയോടൊപ്പം ഭാര്യയും മകളും തൃശൂരിലെ മറ്റു ബിജെപി നേതാക്കളും എത്തിയിരുന്നു.സ്വർണ്ണക്കിരീടം സമർപ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു. തുടർന്ന് സുരേഷ് ഗോപി മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ സ്വർണ്ണ […]Read More
ന്യൂഡൽഹി:ഉത്തരേന്ത്യയിൽ അതിശൈത്യം ആഞ്ഞടിച്ചതോടെ താപനില ഏറ്റവും താഴെത്തട്ടിലെത്തി. ഞായറാഴ്ച രാവിലെ ഡൽഹിയിലെ താപനില 3.5 ഡിഗിയായി താഴ്ന്നു. കനത്ത മൂടൽമഞ്ഞ് വാഹന ഗതാഗതം താറുമാറാക്കി. ജനുവരി 20 വരെ കനത്തമൂടൽ മഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 5 മണിക്ക് പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.ഡൽഹിയിലേക്കുള്ള 18 ട്രെയിനുകൾ വൈകിയോടുന്നു. ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ദക്ഷിണ രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അതിശൈത്യവും മൂടൽ മഞ്ഞും അനുഭവപ്പെടുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ […]Read More
മാലെ:മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ മേയറായി മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ആദം അസിം തെരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ മേയറുടെ വിജയം.ആദം അസിമിന്റെ വിജയം മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന് വൻ തിരിച്ചടിയായി. മുൻപ്രസിഡന്റ് മൊഹമ്മദ് സോലിഹ് നേതൃത്വം നൽകുന്ന മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ഇന്ത്യൻ അനുകൂലിയായിരുന്നു . 45 ശതമാനം വോട്ട് നേടിയാണ് ആദം അസിം മേയറായത്. പുതിയ പ്രസിഡന്റ് മൊയ്സുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) പാർട്ടി സ്ഥാനാർഥി അസിമഷകൂറിന് 29 […]Read More
തൃശൂർ:ഹൈറിച്ച് ഓൺ ലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം വഴി സംസ്ഥാനത്തിനകത്തും പുറത്തുമായി 1630 കോടി തട്ടിയെടുത്തതായി റിപ്പോർട്ട്. കേരളംകണ്ട ഏറ്റവും വലിയ തട്ടിപ്പാണിത്. ക്രിപ്റ്റോ കറൻസി ഉൾപ്പെടെ ഉപയോഗിച്ച് വൻതുക ലാഭം വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. ഹൈറിച്ച് എംഡി ചേർപ്പ് സ്വദേശി കെഡി പ്രതാപനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനശ്വര ട്രേഡേഴ്സിന്റെ ഗ്രോസറി വ്യാപാരത്തിലേക്കെന്ന പേരിലാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. കമ്പനിക്ക് കേരളത്തിൽ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളുമുണ്ട്.1.63 ലക്ഷം ഐഡികളാണ് ഹൈറിച്ചിനുള്ളത്.Read More
തിരുവനന്തപുരം:വ്യാഴാഴ്ച ആരംഭിച്ച സംസ്ഥാന ടെക്നിക്കൽ ഹൈസ്ക്കൂൾ കായികമേളയിൽ പാലക്കാട് ചാമ്പ്യൻമാരായി. 118 പോയിന്റോടെ പാലക്കാട് ടെക്നിക്കൽ ഹൈസ്കൂൾ ഒന്നാം സ്ഥാനത്തെത്തി. നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിലാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂൾ 64 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി. പാലക്കാട് ഷൊർണൂർ 62 പോയിന്റുമായി മൂന്നാം സ്ഥാനത്തും, 57 പോയിന്റുമായി ചിറ്റൂർ നാലാം സ്ഥാനത്തുമെത്തി. 400 മീറ്റർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് സ്കൂളിലെ എംഐ അൽ ഷാമിൽ […]Read More