മാലിദ്വീപില്‍ നിന്ന് ഇന്ത്യ സൈനികരെ ഉടൻ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപ് സര്‍ക്കാര്‍. മാര്‍ച്ച് 15നകം സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ഇന്ത്യയ്ക്ക് മുന്നില്‍ മാലിദ്വീപ് സര്‍ക്കാരിന്റെ ആവശ്യം. മാലിദ്വീപ് പ്രസിഡന്റ് ചൈനയിലെത്തുകയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയ നടത്തിയതിനും ശേഷമാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. അടിയന്തര മെഡിക്കല്‍ സേവനത്തിനും ദുരന്ത നിവാരണത്തിനുമായി 77 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുള്ളത്. ചൈന അനുകൂലിയായ മുഹമ്മദ് മൊയ്സു പ്രസിഡന്റായതിന് ശേഷമാണ് സൈനികരെ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായത്. ഇന്ത്യന്‍ സൈന്യത്തെ ദ്വീപില്‍ […]Read More
ന്യൂഡൽഹി:കൊല്ലപ്പെട്ട മുൻ മോഡൽ ദിവ്യ പഹൂജ (27)യുടെ മൃതദേഹം ഭക്രാകനാലിൽ കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഹോട്ടലിൽ 11 ദിവസം മുമ്പാണ് ദിവ്യ വെടിയേറ്റ് കൊല്ലപ്പെട്ടതു്.ഭക്രയിൽ ഉപേക്ഷിച്ച മൃതദേഹം ഒഴുകി ഹരിയാനയിൽ എത്തുകയായിരുന്നു.അധോലോക നേതാവും കാമുകനുമായിരുന്ന സന്ദീപ് ഗദോലിയുടെ കൊലപാതക കേസിൽ ഏഴുവർഷം ദിവ്യ ജയിലിലായിരുന്നു. ജനുവരി 2 ന് ദിവ്യയുടെ മൃതദേഹം ബിഎംഡബ്ല്യു കാറിൽ കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നതാണ് കൊലപാതം കണ്ടെത്താൻ സഹായകമായതു്.Read More
തായ്പെ:തയ് വാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിപി) നേതാവ് ലായ് ചിതെക്ക് ജയം.തുടർച്ചയായി മൂന്നാം തവണയാണ് ഡി പി പി അധികാരത്തിലെത്തുന്നത്. ജനാധിപത്യത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നതിനുള്ള തെളിവാണ് 98 ശതമാനം പോളിങ്ങെന്ന് അദ്ദേഹം പ്രതികരിച്ചു. ഡി പി പി യുടെ വിജയത്തിൽ ചൈന അസ്വസ്ഥരാണ്.Read More
തിരുവനന്തപുരം:ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് നാളെ തുടക്കമാകും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്സ് സയൻസും ചേർന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റ് നാളെ വൈകിട്ട് ആറിന് തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ദേശീയ-അന്തർദേശീയ ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന ഫെസ്റ്റ് ഫെബ്രുവരി 15 വരെയാണ്. നാസയിൽ നിന്നുള്ള ലീഡ് പ്രോഗ്രാം സയന്റിസ്റ്റ് ഡോ. മധുലിക ഗുഹാത്ത കുർത്ത മുഖ്യാതിഥിയാകും.രണ്ടര ലക്ഷം ചതുരശ്രയടി സ്ഥലത്ത് സജ്ഞമാക്കുന്ന ക്യൂറേറ്റഡ് എക്സിബിഷൻ ഏഷ്യയിൽത്തന്നെ ആദ്യത്തേതും […]Read More
പ്രധാനമന്ത്രി നരേന്ദ്രമോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് ഗുരുവായൂരിലെ മറ്റ് വിവാഹങ്ങള്‍ മുടങ്ങുമെന്നത് വ്യാജപ്രചരണമാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. തന്റെ ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. ദൈവത്തിലും ക്ഷേത്രത്തിലുമൊന്നും വിശ്വാസമില്ലാതിരുന്ന സൈബർ കമ്മികൾ രണ്ട് ദിവസായി ക്ഷേത്രാചാരങ്ങളിലും ജാതകത്തിലും മുഹൂർത്തത്തിലും വരെ ഉത്കണ്ഠയുള്ളവരായി മാറിക്കഴിഞ്ഞു. നരേന്ദ്രമോദി ഗുരുവായൂരിൽ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതാണ് സൈബർ കമ്മികളുടെ പുതിയ വിശ്വാസത്തിന് ഹേതു. പ്രധാനമന്ത്രി വരുന്നത് കൊണ്ട് സമയത്തില്‍ മാത്രമേ മാറ്റമുള്ളൂവെന്നും ബുക്ക് ചെയ്ത എല്ലാ […]Read More
പന്തളം:മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി പന്തളത്തു നിന്ന് ഘോഷയാത്ര ശനിയാഴ്ച ഒരു മണിക്ക് പുറപ്പെട്ടു. പന്തളം കുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് മണികണ്ഠനാൽത്തറ വരെ ചെണ്ട മേളവും സ്വീകരണങ്ങളും ഒഴിവാക്കി . ഇത്തവണ കൊട്ടാരത്തിലെ മുതിർന്ന അംഗത്തിന്റെ പ്രതിനിധി ഘോഷയാത്രയ്ക്കുണ്ടാകില്ല. തിരുവാഭരണ ഘോഷയാത്ര ജനുവരി 15 ന് സന്നിധാനത്തെത്തും.Read More
തിരുവനനന്തപുരം:സങ്കീർണമായ ശസ്ത്രക്രിയകൾ അതീവ സൂഷ്മതയോടെ ചെയ്യാൻ കഴിയുന്ന റൊബോട്ടിക് ശസ്ത്രക്രിയ തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തന സജ്ജമായി. താക്കോൽ ദ്വാര ശസ്ത്രക്രിയയേക്കാൾ ചെറിയ മുറിവായതിനാൽ വേദന കുറയും. വൃക്ക, മൂത്രസഞ്ചി, ആമാശയം, വായ, കഴുത്ത് എന്നിവിടങ്ങളിൽ ഫലപ്രദമായി ശസ്ത്രക്രിയ നടത്താം. കൈകൾക്ക് എത്താൻ കഴിയാത്ത ഭാഗങ്ങളിലും അനായാസമെത്താൻ റൊബോട്ടിക് ശസ്ത്രക്രിയക്ക് കഴിയും.കണ്ണുകൊണ്ട് കാണുന്നതിനേക്കാൾ വ്യക്തമായ ത്രീഡി കാഴ്ചകളാണ് റൊബോട്ട് സർജന് നൽകുന്നതു്. ജനുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആർസിസയിൽ ശസ്ത്രക്രിയ യൂണിറ്റ് ഉദ്ഘാടനം ചെയ്യും.Read More
മുംബൈ:ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടൽപ്പാലമായ അടൽസേതു പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. 17,840 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പാലം 16.5 കിലോമീറ്റർ കടലിലും 5.5 കിലോമീറ്റർ കരയിലുമാണ്.ഉദ്ഘാടന ശേഷം പ്രധാനമന്ത്രി പാലത്തിൽ യാത്ര ചെയ്ത് നവി മുംബൈയിലെത്തി. സെൻട്രൽ മുംബൈയിൽ നിന്ന് നവി മുംബൈയിലേക്കുള്ള സമയം രണ്ടു മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയും. ഒരു വശത്തേയ്ക്ക് 250 രൂപയും ഇരു വശത്തേക്കും 375 രൂപയുമാണ് ടോൾ നിരക്ക്. ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലങ്ങളിൽ […]Read More
തിരുവനന്തപുരം:അസ്ത്യാർകൂടം സീസൺ ട്രക്കിങ് രജിസ്ട്രേഷൻ ആരംഭച്ചു. ശനിയാഴ്ച രാവിലെ 11 മണി മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. ഈ വർഷത്തെ ട്രക്കിങ് ജനുവരി 24 മുതൽ ഫെബ്രുവരി രണ്ടു വരെയാണ് ട്രക്കിങ് അനുവദിച്ചിട്ടുള്ളത്. ഓരോ ദിവസവും 70 പേർക്കാണ് ഓൺ ലൈൻ രജിസ്ട്രേഷൻ. ഇത്തവണ കർശന വ്യവസ്ഥകളാണ് വനം വകപ്പ് ഏർപ്പെടുത്തിയിട്ടുള്ളതു്. വെബ്സൈറ്റ്:www.forest.kerala.in.രജിസ്ട്രേഷൻ ലിങ്ക്:serviceonline.gov.in/trekking.Read More