ചങ്ങനാശ്ശേരി:147-ാമത് മന്നത്ത് പത്മനാഭന്റെ ജയന്തി ആഘോഷങ്ങൾ തിങ്കൾ, ചൊവ്വ തുടങ്ങിയ ദിവസങ്ങളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കും. ചൊവ്വാഴ്ച 10.45 ന് തുടങ്ങുന്ന ജയന്തി സമ്മേളനം മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ ഏഴു മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന അർപ്പിക്കും. 10.15 ന് ചേരുന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ എൻഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിക്കും. എൻ എൻഎസ്എസ് പ്രസിഡന്റ് ഡോ.എം ശശികുമാർ […]Read More
കൊല്ലം:62-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കും. 2008ലായിരുന്നു മുൻപ് കൊല്ലം കലോത്സവ വേദിയായിരുന്നത്. സംസ്കൃതോത്സവും അറബിക് കലോത്സവും ഇതോടനുബന്ധിച്ച് നടക്കും. 239 ഇനങ്ങളിലായി 14,000 പ്രതിഭകൾ മാറ്റുരയ്ക്കും. ജനുവരി 4 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനകർമ്മം നിർവഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും, സംഘാടക സമിതി ചെയർമാനും ധനമന്ത്രിയുമായ കെ എൻ ബാലഗോപാലും അറിയിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ജനുവരി മുന്നു മുതൽ […]Read More
ഗാസ സിറ്റി:പുതുവർഷത്തിലും ഗാസയിലെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസയിലെ വെടിനിർത്തൽ തടഞ്ഞുകൊണ്ടുള്ള രക്ഷാസമിതിയുടെ പ്രമേയത്തിൽ സഹായിച്ച അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. ഡിസംബർ 31 വരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21, 822 ആയി. 24 മണിക്കൂറിനിടെ മധ്യ ഗാസയിലെ ആക്രമണത്തിൽ 150 പേർ കൊല്ലപ്പെട്ടു.അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ജനുവരിയിൽ വീണ്ടും ഇസ്രയേൽ സന്ദർശിക്കും.Read More
ഷൊർണൂർ:ജനുവരി 1 മുതൽ ശബരി എക്സ്പ്രസ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കില്ല.ഇനിമുതൽ ഷൊർണൂർ സ്റ്റേഷൻ തൊടാതെ ഭാരതപ്പുഴ ലിങ്ക് ലൈൻ വഴി ഒറ്റപ്പാലം ഭാഗത്തേയ്ക്ക് തിരിച്ചുവിടാനുള്ള തീരുമാനം റെയിൽവേ നടപ്പാക്കി. ഷൊർണൂരിനു പകരം വടക്കാഞ്ചേരിയോ ഒറ്റപ്പാലമോ ഇനി മുതൽ യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. 1987 മുതലാണ് ശബരി എക്സപ്രസിന് ഷൊർണൂർ സ്റ്റേഷനിൽ സ്റ്റോപ്പനുവദിച്ചതു്. കോഴിക്കോട്ടും പാലക്കാട്ടും പോകുന്ന യാത്രക്കാർക്ക് ശബരി എക്സപ്രസ് വളരെയധികം സൗകര്യപ്രദമായിരുന്നു. റെയിൽവേയുടെ നടപടിക്കെതിരെ റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് നിന്ന് […]Read More
തിരുവനന്തപുരം:പുതുവത്സരത്തിന്റെ വരവറിയിച്ച് ലോകം ആഹ്ളാദത്തോടെ 2023 ന് വിടചൊല്ലി. കോവളം ബീച്ചിൽ രാത്രി 12 മണിക്ക് വർണാഭമായ വെടിക്കെട്ടോടെ പുതുവർഷത്തെ വരവേറ്റു. ജില്ലയിലെ പ്രധാന ബീച്ചുകളായ കോവളം, ശംഖുംമുഖം, വലിയതുറ, വെട്ടുകാട്, അടിമലത്തുറ, മുതലപ്പൊഴി തുടങ്ങിയ തീരപ്രദേശങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തി. തെളിഞ്ഞുനിന്ന നക്ഷത്രവിളക്കുകളെയും, ആകാശത്ത് തെളിഞ്ഞ വർണ്ണ വിസ്മയങ്ങളെയും സാക്ഷി നിർത്തി നഗരം പുതുവത്സരത്തെ സ്വാഗതം ചെയ്തു. കനകക്കുന്നിലെ ലൈറ്റ് ഷോയായ 2024 ലൈറ്റിങ് അതി മനോഹരമായിരുന്നു. മാനവീയം വീഥിയിലെ സൗഹൃദ കൂട്ടായ്മകളും പാട്ടുകൂട്ടങ്ങളും പുതുവത്സരത്തിന് മികവേകി. […]Read More
ന്യൂഡൽഹി:ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും, കെ പി രാഹുല്യം സ്ഥാനം പിടിച്ചു. ജനുവരി 12 നാണ് ഖത്തറിൽ കിക്കോഫ്. ഗോൾ കീപ്പർമാർ : ഗുർപ്രീത് സിങ് സന്ധൂ, അമരീന്ദ്രർ സിങ്, വിശാൽ കെയ്ത്ത്. ജനുവരി 13 നാണ് ഓസ്ട്രേലിയയുമായുള്ള ആദ്യ കളി.Read More
ബീജിങ്:അമേരിക്കയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ജനുവരി ഒന്നുമുതൽ വിസാ നടപടികൾ ലളി തമാക്കി ചൈന. ടൂറിസ്റ്റ് വിസ അപേക്ഷകൾ ഇനി മുതൽ വിമാന ടിക്കറ്റ് ബുക്കിങ്ങിന്റേയോ, ഹോട്ടൽ റിസർവേഷന്റേയോ രേഖകളോ ക്ഷണക്കത്തോ സമർപ്പിക്കേണ്ടെന്ന് ചൈനീസ് എംബസിയുടെ അറിയിപ്പിൽ പറയുന്നു. കോവിഡ് കാലത്ത് മാന്ദ്യത്തിലായ വിനോദ സഞ്ചാരമേഖല പുനരുജ്ജിവിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചൈനയുടെ പുതിയ തീരുമാനം. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്, സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഡിസംബർ ഒന്നുമുതൽ വിസയില്ലാതെ ചൈന സന്ദർശിക്കാൻ അനുവാദം നൽകിയിരുന്നു.Read More
ഇസ്ലാമാബാദ്:പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മൂന്ന് മണ്ഡലങ്ങളിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.ജന്മനാടായ മിയാൻ വാലിയിലും, ലാഹോറിലും, ഇസ്ലാമാബാദിലും മത്സരിക്കാനാണ് തെഹ് രീക് ഇ ഇൻസാഫ് പാർട്ടി അധ്യക്ഷനായ ഇമ്രാൻ പത്രിക സമർപ്പിച്ചതു്. എന്നാൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഫെബ്രുവരി എട്ടിനാണ് പൊതു തെരഞ്ഞെടുപ്പ്.Read More
ന്യൂഡൽഹി:അപമാനിക്കപ്പെട്ടതിന്റെ വേദനയിൽ തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു മുന്നിൽ ഉപേക്ഷിച്ച് വിനേഷ് ഫോഗട്ട് . രാജ്യത്തിന്റെ അഭിമാന താരം സ്വന്തം ജീവിതം കൊണ്ട് നേടിയെടുത്ത പുരസ്കാരങ്ങളും മെഡലുകളും തെരുവിൽ ഉപേക്ഷിക്കേണ്ടി വന്നത് അത്യന്തം വേദനാജനകം. കർത്തവ്യപഥിൽ ചുവന്നതുണി വിരിച്ച് ഖേൽരത്ന, അർജുന പുരസ്കാരങ്ങൾ ഉപേക്ഷിച്ച് ഫോഗട്ട് മടങ്ങി.ഗുസ്തി താരങ്ങളടെ സമരം അവസാനിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ നൽകിയ ഉറപ്പുകൾ പരസ്യമായി ലംഘിക്കപ്പെട്ടതോടെയാണ് താരങ്ങൾ […]Read More