ന്യൂഡൽഹി:2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എംഫിൽ പ്രവേശനം പിൻവലിച്ചു. എംഫിൽ കോഴ്സുകൾ അംഗീകാരമില്ലാത്തതാണെന്നും സർവകലാശാലകൾ ഇത് നടത്തരുതെന്നും യുജിസി വിജ്ഞാപനം ചെയ്തിട്ടുണ്ട്.ഏതാനും ചില സർവകലാശാലകൾ 2023 – 24 വർഷത്തെ എംഫിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ള സാഹചര്യത്തിലാണ് യുജിസി യുടെ മുന്നറിയിപ്പു്. നാല് വർഷ ബിരുദ കോഴ്സ് 75 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് പിഎച്ച്ഡി പ്രവേശനപരീക്ഷ എഴുതാൻ കഴിയും.Read More
തിരുവനന്തപുരം:ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് പരീക്ഷകളിൽ പ്രത്യേക പരിഗണന നൽകാൻ പിഎസ് സി അനുമതി നൽകി. ഇതിനായി ഉദ്യോഗാർഥികൾ പ്രൊഫൈൽ വഴി അപേക്ഷിക്കണം. പരീക്ഷ എഴുതാനെത്തുന്നവർക്ക് ഇൻസുലിൻ, ഇൻസുലിൻ പമ്പ്, കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിട്ടറിങ് സിസ്റ്റം, ഷുഗർ ഗുളിക, വെള്ളം എന്നിവ പരീക്ഷാ ഹാളിനുള്ളിൽ അനുവദിക്കും.അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്ന് നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ് ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റിന്റെ മാതൃക പി എസ് സി വെബ്സൈറ്റിലോ, മസ്റ്റ് നോ […]Read More
സെഞ്ചുറിയൻ:ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ 34.1 ഓവറിൽ 131 ന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 408 റണ്ണെടുത്തു.ടെസ്റ്റ് ക്രിക്കറ്റ് ചരിതത്തിൽ ഇതുവരെ ദക്ഷിണാഫ്രിക്കയിൽ പരമ്പര ജയിക്കാൻ ഇന്ത്യയ്ക്കായിട്ടില്ല. പേസർമാരുടെ പറുദീസയായ സെഞ്ചൂറിയനിൽ ഇന്ത്യയുടെ രണ്ടാം ഇന്നി ങ്സ് നിലംതൊട്ടില്ല. 76 റണ്ണെടുത്ത വിരാട് കോഹ്ലി ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പുറത്തായി. നാല് വിക്കറ്റുമായി നൻഡ്രെ ബർഗെർ ദക്ഷിണാഫ്രിക്കൻ പേസ് നിരയെ നയിച്ചു. മൂന്നാം ദിനം നാലിന് 256 റണ്ണെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ആരംഭിച്ച […]Read More
കേരള കോൺഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം ടേമിൽ ഇന്ന് മന്ത്രി പദത്തിലേക്ക് എത്തും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിഞ്ജ ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗണേഷിന് ഗതാഗതവകുപ്പുംകടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നുമാണ് വിവരം.Read More
സി പി എമ്മിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ . അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളിലേക്ക് ക്ഷണം ലഭിച്ച ശേഷം സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ള നിലപാട് ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഹേളനമാണെന്ന് മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരാമർശിച്ചു. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രാമപ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. മറ്റു ചില നേതാക്കന്മാര് അത് സര്‍ക്കാര്‍ പരിപാടിയാണെന്ന് പറയുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി. എന്നാൽ അയോധ്യ ക്ഷേത്രത്തിലെ […]Read More
അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ. രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ബീച്ചിലെ ഐലൻഡ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഒരു മണിയ്ക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും. ആയിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരുമാണ് ക്യാപ്റ്റന്‍ അന്ത്യാഞ്ജലി അർപ്പിയ്ക്കാനായി ഇന്നലെ എത്തിയത്. കൂടുതൽ ആളുകൾ എത്തുന്നതിനാലാണ് ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനം ക്രമീകരിച്ചത്.Read More
തൃശൂർ:കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നുവരെ സാർവദേശീയ സാഹിത്യോത്സവം തൃശൂരിൽ നടത്തും.ഇതിനായുള്ള പ്രതിനിധി രജിസ്ട്രേഷൻ വ്യാഴാഴ്ച ആരംഭിക്കും. പൊതുജനങ്ങക്ക് 500 രൂപയും വിദ്യാർഥികൾക്ക് 250 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിദ്യാർഥികൾ ഐഡി കാർഡോ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രമോ ഹാജരാക്കണം. ഫെസ്റ്റിവൽ കിറ്റ്, ഉച്ചഭക്ഷണം, ലഘുഭക്ഷണം, അക്കാദമി പുസ്തകങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങാനുള്ള അവസരം എന്നിവയാണ് ഡെലിഗേറ്റുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ.www.ilfk.in എന്ന വെബ് സൈറ്റിലോ, നേരിട്ടോ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങക്ക്: 0487 2330013.Read More
കൊച്ചി:സനു മോഹനനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതിനാൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ നാല് വകുപ്പുകളിലായി 28 വർഷം കഠിനതടവും ലഭിച്ചു.അതോടൊപ്പം 1.75 ലക്ഷം രൂപ പിഴയും ഒടുക്കണം. പത്തു വയസുകാരിയായ മകൾ വൈഗയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം പുഴയിൽ തള്ളിയ കേസിലാണ് സുപ്രധാന വിധി. വൻ കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോയ സനു ഭാര്യയും ബന്ധുക്കളും മകളെ സംരക്ഷിക്കുകയില്ലെന്ന് കരുതി കൊന്നുവെന്നാണ്. പ്രോസിക്യൂഷൻ 78 സാക്ഷികളെ വിസ്തരിച്ചു. 134 […]Read More
ശബരിമല:തീർത്ഥാടകപ്രവാഹത്തിൽ മണ്ഡലവിളക്ക് ദർശിച്ച് ആയിരങ്ങൾ മലയിറങ്ങി. ലക്ഷക്കണത്തിന് തീർത്ഥാടകർ ഒഴുകിയെത്തിയ ശബരിമലയിൽ എല്ലാവർക്കും സുഖദർശനം ലഭിച്ചു. മണ്ഡലപൂജയുടെ ഭാഗമായി തങ്കയങ്കി ചാർത്തിയുള്ള ദർശനത്തിന് പതിനായിരക്കണക്കിന് ഭക്തർ ദർശനം നടത്തി. ക്യൂവിൽ നിന്ന അയ്യപ്പ ഭക്തർക്ക് ചുക്കു വെള്ളവും ലഘു ഭക്ഷണവും ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. മണ്ഡലപൂജാ സമയത്ത് പ്രത്യേകക്രമീകരണം ഉറപ്പാക്കുന്നതിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ,പ്രസിഡന്റ് പിഎസ് പ്രശാന്ത്, എഡിജിപി എം അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.മണ്ഡല കാലത്ത് ശബരി മലയിൽ 241.71 കോടി രൂപ […]Read More
തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിലെ 90 സിറ്റി സർക്കുലർ സർവീസിലും,പോയിന്റ് ടു പോയിന്റ് സർവീസുകളിലും വ്യാഴാഴ്ച മുതൽ ഡിജിറ്റൽ മണി സൗകര്യം ഏർപ്പെടുത്തി. ഇത്തരം ബസുകളിൽ യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ,ചലോ പേ, വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ച് ടിക്കറ്റ് എടുക്കാം.ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതു സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുന്നത്. കാലക്രമേണ കേരളത്തിലെ എല്ലാ കെഎസ്ആർടിസി സർവീസുകളിലും പുതിയ സംവിധാനം നിലവിൽ വരും.Read More