തമിഴ് സിനിമാ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും അദ്ദേഹത്തിൻറെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.വിജയകാന്തിപ്പോൾ നമ്മോടുകൂടിയില്ല, എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. ഒരു മികച്ച നടൻ, അത്ഭുതകരമായ മനുഷ്യൻ. അദ്ദേഹത്തിന്റെ നഷ്ടം സിനിമാ പ്രവർത്തകർക്കും സിനിമാ പ്രേമികൾക്കും വ്യക്തിപരമായി എനിക്കും ആഴത്തിലേൽക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു എന്നായിരുന്നു മോഹൻലാൽ അനുശോചിച്ചത്.Read More
71 വയസായിരുന്നു. ചെന്നൈ: ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു.71 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി മോശമാകുകയും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ അത്ര സജീവമല്ലായിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. മുമ്പും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ക്രിട്ടിക്കൽ കെയർ മെഡിസിൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കും. അതി സങ്കീർണ്ണ രോഗമുള്ളവരെ ചികിത്സിക്കുന്ന സമ്പ്രദായമാണ് സിസിഎം. ഹൃദയാഘാതം, സ്ട്രോക്ക്, ശ്വാസകോശ അണുബാധ, അവയവ പരാജയം, മസ്തിഷ്ക രോഗം, ക്യാൻസർ, ട്രോമാ കെയർ തുടങ്ങി തീവ്ര പരിചരണത്തിനായി ഐസിയുവിൽ എത്തുന്നവർക്ക് സിസിഎം ഗുണകരമാകും.അത്യാധുനിക വെന്റിലേറ്റർ മാനേജ്മെന്റ്, രക്തസമ്മർദ്ദനിയന്ത്രണം, അഡ്വാൻസ്ഡ് ഹീമോഡൈനാമിക് മോണിറ്ററിങ്, കരളിന്റെപ്രവർത്തനം എന്നിവയെല്ലാം സിസിഎംൽ ഉൾപ്പെട്ടിരിക്കുന്നു.ഇതിനായി അസോസിയേറ്റ് പ്രൊഫസറും അഞ്ച് സീനിയർ റസിഡന്റ് തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്.അതോടൊപ്പം ക്രിട്ടിക്കൽ കെയർ മെഡിസിനിൽ […]Read More
ന്യൂഡൽഹി:സമീപകാലത്ത് പാർലമെന്റ് പാസ്സാക്കിയ മൂന്ന് ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി. ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവയക്ക് പകരമുള്ള ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക്ക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത ബില്ലുകളാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചതു്.ശൈത്യകാല സമ്മേളനത്തിൽ പ്രതിപക്ഷത്തെ സസ്പെന്റ് ചെയ്ത ശേഷം ഏകപക്ഷീയമാണ് ബില്ലുകൾ പാസ്സാക്കിയെടുത്തതു്.പുതിയ ക്രിമിനൽ നിയമങ്ങളിലെ പല വ്യവസ്ഥകളും പൗരാവകാശങ്ങളും അഭിപ്രായസ്വാതന്ത്യങ്ങളും ഹനിക്കുന്നതാണ് ഭേദഗതി നിയമമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.Read More
തിരുപ്പൂർ:തിരുപ്പൂർ രാജാവൂർ ഗ്രാമത്തിലെ ദളിതർ വർഷങ്ങളായി നിലനിന്ന മേൽജാതി വിലക്ക് ലംഘിച്ച് ചെരിപ്പിട്ട് തെരുവിലൂടെ നടന്നു.ദളിതർ വിഭാഗം ചെരിപ്പിട്ട് നടന്നാൽ ഗ്രാമദേവത കോപി ക്കുമെന്ന് പ്രചരിപ്പിച്ചിരുന്നു.ദളിത് വിരുദ്ധ കീഴ് വഴക്കങ്ങൾ നിയമം മൂലം നിരോധിച്ചിരുന്നെങ്കിലും അതെല്ലാം പഴയപടി തുടരുകയായിരുന്നു.ദളിതർ ചെരിപ്പിട്ട് നടന്നാൽ അവർ മൂന്ന് മാസത്തിനകം മരിക്കുമെന്ന് സവർണർ പ്രചരിപ്പിച്ചിരുന്നു.Read More
കോവളം:വെള്ളായണി കാർഷിക കോളേജ് വളപ്പിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂളിൽ കരാറടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നു. അത് ലറ്റിക്സ്, ഫുട്ബോൾ ഇനങ്ങളിലാണ് ഒഴിവ് . ബന്ധപ്പെട്ട ഇനങ്ങളിൽ കോച്ചിങ് ഡിപ്ളോമ/ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിങ്, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ / ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിൽ സ്പെഷ്യലൈസേഷൻ എന്നീ നിശ്ചിത യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 28-ാം തീയതി 11 മണിക്ക് വെള്ളയമ്പലം പട്ടികജാതി വികസന വകുപ്പിൽ നടക്കുന്ന […]Read More
ഗാസസിറ്റി:ക്രിസ്മസ് ദിനത്തിലും ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണം. മധ്യഗാസയിൽ തിങ്കളാഴ്ച രാത്രിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു. ബുറെയ്ജ് ക്യാമ്പിലും ഖാൻ യൂനിസിലും നിരവധിപേർ കൊല്ലപ്പെട്ടു. ഗാസയ്ക്ക് പിന്തുണയുമായി ലെബനൻ, സിറിയ, വെസ്റ്റ് ബാങ്ക്, ഇറാഖ്, യെമൻ, ഇറാൻ എന്നിവർ കൂടെയുണ്ടെന്നും അവരെല്ലാം ചേർന്നാണ് ഇസ്രയേലിനെ നേരിടുന്നതെന്നും പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗാസയ്ക്കതിരെയുള്ള യുദ്ധം നിർത്താനുദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു.Read More
തിരുവനന്തപുരം:കേരളത്തിന്റെ അഭിമാനപദ്ധതിയായ ‘സി സ്പെയ്സ് ‘ റിപ്പബ്ളിക് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പ്രമുഖരായ അമ്പത് സംവിധായകരുടെ ചിത്രങ്ങളാണ് ആദ്യഘട്ടത്തിൽ പ്രദർശിപ്പിക്കുന്നതു്. സംസ്ഥാന അവാർഡ് ലഭിച്ച ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, കേരള-രാജ്യാന്തരമേളയിൽ പുരസ്കാരം നേടിയ ചിത്രങ്ങൾ എന്നിവയും പ്രദർശിപ്പിയ്ക്കും. ഒരു സിനിമയ്ക്ക് 100 രൂപ എന്ന ക്രമത്തിലാണ് നിരക്ക്; മാസവരി ഉണ്ടാകില്ല. സാംസ്കാരികരംഗത്തെ പ്രമുഖർക്കും വിദ്യാർത്ഥികൾക്കും ഇളവുണ്ടാകും. സിനിമകൾ തെരഞ്ഞെടുക്കുന്നതിന് 60 അംഗങ്ങളുള്ള ക്യൂറേറ്റർമാരുടെ പാനൽ ചലച്ചിത്രവികസന കോർപ്പറേഷൻ തയ്യാറാക്കിയിട്ടുണ്ട്. മലയാള സിനിമയുടേയും ചലച്ചിത്രസംസ്കാരത്തിന്റേയും വികസനത്തിന് സി […]Read More
വാഷിങ്ടൺ:ഇറാനിൽ നിന്നയച്ച ഡ്രോണാണ് ചരക്കുകപ്പലിനെ ആക്രമിച്ചതെന്ന് പെന്റഗൺ.ലൈബീരിയൻ പതാകയും ഇന്ത്യൻ രജിസ്ട്രേഷനുമുള്ള സായിബാബ എന്ന കപ്പലിലേക്കാണ് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. അതിനിടെ ശനിയാഴ്ച യെമനിലെ ഹൂതികൾ ചെങ്കടലിലേക്ക് രണ്ട് മിസൈലുകൾ അയച്ചതായാണ് റിപ്പോർട്ട് . 2021 നു ശേഷം ചരക്കുകപ്പലിലേക്ക് ഇറാൻ നടത്തുന്ന ഏഴാമത്തെ ആക്രമണമാണെന്നും പെന്റഗൺ ആരോപിച്ചുRead More