കൊച്ചി:കേരളം ഒന്നാമതായി സന്തോഷ് ട്രോഫി ഫുട്ബോൾ വിജയികളായ സമയത്ത് ടിഎ ജാഫർ വൈസ് ക്യാപ്റ്റനായിരുന്നു.പക്ഷാഘാതത്തെ തുടർന്നാണ് എൻപത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചതു്. 1992 ലും 1993ലും സന്തോഷ് ട്രോഫി നേടിയ ടീമിന്റെ പരിശീലകനായിരുന്നു ജാഫർ . ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് 4 ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനത്തിൽ.Read More
തിരുവനന്തപുരം:പത്തനാപുരം എംഎൽഎ കെ ബി ഗണേഷ്കുമാറും കണ്ണൂർ എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളിയും 29 ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടരവർഷത്തെ ഊഴം അനുസരിച്ചാണ് ഇവർ മന്ത്രിമാരാകുന്നത്.ആആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും രണ്ടര വർഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞു. 1980 ൽ ഇരിക്കൂർ, 2006 ൽ എടക്കാട്, 2016 മുതൽ കണ്ണൂർ എംഎൽഎ സ്ഥാനം വഹിച്ചു വരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി 1971 ലും 1977 ലും ലോകസഭാംഗവുമായിരുന്നു. 2001 മുതൽ പത്തനാപുരം എംഎൽഎ ആയ കെ ബി ഗണേഷ്കുമാർ ആർ […]Read More
ജി.വിവേകാനന്ദ സ്മാരക ഫൌണ്ടേഷൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ പുരസ്ക്കാരത്തിന് ബി. ഇന്ദിരയെയും, എറ്റവും നല്ല കഥാകൃത്തായി രമേശ് ബാബുവിനെയും തിരഞ്ഞെടുത്തു . തിരുവനന്തപുരം : : പ്രശസ്ത സാഹിത്യകാരൻ ജി. വിവേകാനന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ശതാബ്ദി ആഘോഷ സമാപന സമ്മേളനവും അവാർഡ് ദാനവും ഡിസംബർ 26ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൌണ്ടേഷൻ ഹാളിൽ നടക്കും.പ്രസ്തുത സമ്മേളനത്തിൽ സാഹിത്യത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ അവാർഡ് പ്രശസ്ത സാഹിത്യകാരി ബി.ഇന്ദിരയ്ക്ക് നൽകും. ഫൌണ്ടേഷൻ പ്രസിഡന്റ് കെ ഗോപാലകൃഷ്ണൻ അധ്യക്ഷത […]Read More
തിരുവനന്തപുരം:ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ബസുകളിലും വൻ തിരക്ക്. തിരുവനന്തപുരത്തേയ്ക്കും എറണാകുളത്തേയ്ക്കും സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. എസി ബസുകളിൽ വില സാധാരണ ദിവസങ്ങളേക്കാൾ ഇരട്ടിയാക്കി. വിമാന നിരക്കും കുത്തനെ കൂടി.Read More
തിരുവനന്തപുരം:ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ പരിശോധനയിൽ 52 സ്ഥാപനങ്ങളുടെ പേരിൽ നടപടിയെടുത്തു. സംസ്ഥാന വ്യാപകമായി വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 2583 പ രിശോധനകൾ നടത്തി.317 സ്റ്റാറ്റ്യൂട്ടറി സാമ്പിളും 1114 സർവൈലൻസ് സാമ്പിളും പരിശോധനയ്ക്കായി ശേഖരിച്ചു. കേക്ക്, വൈൻ, ബോർമ, ബേക്കറി, മറ്റ് ചെറുകിട സംരഭങ്ങൾ എന്നിവിടങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി. മീൻ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർ മാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു.Read More
പ്രിയങ്ക പ്രധാനമന്ത്രി സ്ഥാനാർത്ഥിയോ? തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് നേതൃത്വത്തിൽ പുനഃസംഘടന.ദേശീയ ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശിന്റെ ചുമതലയിൽ നിന്നും മാറ്റി.പ്രിയങ്കയ്ക്ക് പകരം അവിനാശ് പാണ്ഡേയ്ക്കാണ് ഉത്തർപ്രദേശിന്റെ ചുമതല.തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇത്തരം മാറ്റങ്ങൾ വരുത്തിയത് പല അഭ്യൂഹങ്ങൾക്കും ഇടവരുത്തി. വരാണസിയിൽ നരേന്ദ്ര മോദിയ്ക്കെതിരെ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് നേരെത്തെ പറഞ്ഞു കേട്ടിരുന്നു.ഈ ആവശ്യം ഇന്ത്യ മുന്നണിയുടെ യോഗത്തിൽ മമത ബാനർജി ഉന്നയിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പദവിമാറ്റം ചർച്ചാവിഷയമാകുന്നത്. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന താരിഖ് അൻവറിനെ മാറ്റി ദീപാദാസ് മുൻഷിയെ പകരം നിയമിച്ചു.ദേശീയ സംഘടന […]Read More
സെൻട്രൽ പ്രീ-മെട്രിക് സ്കോളർഷിപ്പ് ശുചീകരണ തൊഴിലാളികളുടെ മക്കൾക്കുള്ള സെൻട്രൽ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2023 – 2024 ൽ സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്ത് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജാതി, മത, വരുമാന പരിഗണനകളില്ല.കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പട്ടികജാതി വികസന ഓഫീകളിൽ നിന്ന് ലഭിക്കും. അവസാന തീയതി 2024 മാർച്ച് 15.Read More
നഴ്സിങ് പരിശീലനം കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജ് കാത്ത്ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റിലേക്ക് നഴ്സിങ് വിഭാഗത്തിലേക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ ഡിസംബർ 27 ന് അഭിമുഖം നടക്കും. വിവരങ്ങൾക്ക്:www.khrws.kerala.gov.inRead More
കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ വഴിക്കടവ്: വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ചുങ്കത്തറ കോട്ടേപ്പാടം അമ്പക്കാടൻ നിജാസിനെ കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടി.ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഭവനരഹിതരായ ഉപഭോക്താക്കൾക്ക് സർക്കാർ വിട് അനുവദിച്ചിരുന്നു. ആ നുകൂല്യം ലഭിക്കുന്നതിനായി വഴിക്കടവ് കാരക്കോട് കോരൻ കുന്നിലുള്ള വിധവയായ നടുത്തൊടിക സുനിതയുടെ പക്കൽ നിന്നും കൈക്കൂലിയായി 20000 രൂപ ആവശ്യപ്പെട്ടു. അതിന്റെ ആദ്യഗഡു എന്ന നിലയിൽ 10000 രൂപ […]Read More
തിരുവനന്തപുരം:വിനോദസഞ്ചാര വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം ‘ പുഷ്പമേളയുടേയും പുതുവത്സര ദീപാലങ്കാരത്തിന്റെയും ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വിനോദസഞ്ചാര വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കനകക്കുന്നിലെ നടവഴികളും, മരങ്ങളും, മതിൽക്കെട്ടുകളും ദീപാലങ്കാരത്തിന്റെ ഭാഗമാകും. മുതിർന്നവർക്ക് 100 രൂപയും, കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. പുഷ്പമേളയോടനുബന്ധിച്ച് ഭക്ഷ്യമേള, പെറ്റ്സ് പാർക്ക്, ട്രേഡ് ഫെയർ, സാംസ്കാരിക പരിപാടികൾ എന്നിവയുമുണ്ടാകും.Read More