കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്പെന്ഷന്. ചെറുവണ്ണൂര്‍ സ്വദേശിയായ നാലുവയസുകാരിയുടെ ആറാം വിരല്‍ ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ കേസ്. ഡോ ബിജോണ്‍ ജോണ്‍സനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമാണ് കേസ്. ഡോക്ടറെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് കെ എസ്ആർടിസി പത്ത് ഡ്രൈവിങ് സ്കൂളുകൾ തുറക്കും. മൂന്നു മാസത്തിനകം ഇവ പ്രവർത്തനം ആരംഭിക്കും. എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് നൽകും. ഡ്രൈവിങ് സ്കൂളുകളിൽ പരിശീലനത്തിന് പല നിരക്കിലാണ് ഫീസ് ഈടാക്കുന്നത്. ഫീസ് ഏകീകരിക്കും. ഇത് സംബന്ധിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ ഗതാഗതവകുപ്പ് കമ്മീഷനെ നിയമിക്കും. ‘എച്ചി’ന് പകരമായി പാർക്കിങ്, കയറ്റത്തിൽ വാഹനമെടുക്കൽ തുടങ്ങി വിവിധ ഭേദഗതികൾ എംഎംവി ടെസ്റ്റിന് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. അതിന് കൂടുതൽ സ്ഥലം വേണമെന്ന് കാട്ടി ഡ്രൈവിങ് സ്കൂൾ ഉടമകൾ […]Read More
ഭുവനേശ്വർ:ഫെഡറേഷൻ കപ്പ് അത് ലറ്റിക്സിന്റെ അവസാന ദിനം കേരളത്തിന് ഒരു സ്വർണവും മുന്ന് വെള്ളിയും ലഭിച്ചു. ഇതോടെ മൂന്ന് സ്വർണവും അഞ്ചു വീതം വെളളിയും വെങ്കലവും കേരളം നേടി. പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ 45.91 സെക്കൻഡിൽ വി മുഹമ്മദ് അജ്മൽ സ്വർണം സ്വന്തമാക്കി.ഒളിമ്പിക്സിന് യോഗ്യത നേടിയ പുരുഷ റിലേ ടീം അംഗമാണ്. തമിഴ് നാടിന്റെ ടി സന്തോഷ്കുമാർ വെള്ളിയും ഹരിയാനയുടെ വിക്രാന്ത് പഞ്ചൽ വെങ്കലവും നേടി. മലയാളിയായ മിജോ ചാക്കോ കുര്യൻ നാലാമതായി. റിൻസ് ജോസഫിന് […]Read More
ഡ്രൈവിങ് സ്കൂളുകളുടെ സമരം ഒത്തുതീർപ്പാക്കി. സമരം പിൻവലിച്ചു. ഗതാഗത മന്ത്രിയുമായ നടന്ന ചർച്ചകൾക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. ചിലമാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി അറിയിച്ചു. സർക്കുലറിൽ ഇളവ് വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചു. എച്ച് എടുത്ത ശേഷം മാത്രം റോഡ് ടെസ്റ്റ്, ഓരോ ഉദ്യോഗസ്ഥനും 40 ടെസ്റ്റ് നടത്തണം. […]Read More
കൊല്ലം:ഓസ്ട്രേലിയൻ പാർലമെന്റിലേക്ക് ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായി കൊല്ലം സ്വദേശി ജേക്കബ് തരകൻ. 2025 ഏപ്രിലിൽ നടക്കുന്ന ഓസ്ട്രേലിയൻ സെനറ്റ് തെരഞ്ഞെടുപ്പിലാണ് ജേക്കബ് തരകൻ മത്സരിക്കുന്നത്. കൊല്ലം പട്ടത്താനം വടക്കേടത്ത് വീട്ടിൽ പരേതനായ വി സി ചാക്കോ തരകന്റെയും രാജമ്മയുടെയും ഇളയമകനാണ്. മൂന്നു വർഷമാണ് സെനറ്റിന്റെ കാലാവധി. ഓസ്ട്രേലിയയിലെ മുഖ്യ പാർട്ടികളിൽ സെനറ്റ് അംഗമായി മത്സരിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് ജേക്കബ് തരകൻ. തലസ്ഥാനമായ കാൻബറ ഉൾപ്പെടുന്ന ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി ദ്വയാംഗ മണ്ഡലത്തിലാണ് ജേക്കബ് സ്ഥാനാർഥിയാകുന്നത്. […]Read More
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഉയർന്ന് ചൈന. ജിടിആർഐയുടെ കണക്കുകൾ പ്രകാരം 118. 4 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2023- 24 കാലയളവില്‍ ഇന്ത്യയും ചൈനയും തമ്മിൽ നടന്നത്. 118.3 ബില്യൺ ഡോളറുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. നിലവിൽ അമേരിക്കയെ പിന്തള്ളിയാണ് ചൈന ഈ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 8.7 ശതമാനം ഉയർന്ന് 16.67 ബില്യൺ ഡോളറിലെത്തി. ഇതിൽ ഇരുമ്പയിര്, പരുത്തി നൂല്, തുണിത്തരങ്ങള്‍, കൈത്തറി […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പ്രകീർത്തിച്ച് പാക്-അമേരിക്കൻ വ്യവസായി. ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹം മൂന്നാം തവണയും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ പറഞ്ഞു. ബാൾട്ടിമോർ ആസ്ഥാനമായുള്ള പാകിസ്ഥാൻ അമേരിക്കൻ വ്യവസായിയാണ് സാജിദ് തരാർ. മോദി ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനും നല്ലവനായ നേതാവാണെന്നും പാകിസ്ഥാനും അദ്ദേഹത്തെപ്പോലെ ഒരു നേതാവിനെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 1990-കളിൽ യുഎസിലേക്ക് താമസം മാറിയ തരാർ, ഭരണകക്ഷിയായ പാകിസ്ഥാൻ സംവിധാനവുമായി നല്ല ബന്ധമുള്ളയാളാണ്. “സമാധാനമുള്ള പാകിസ്ഥാൻ ഇന്ത്യയ്ക്കും […]Read More
തിരുവനന്തപുരം:സ്ഥിരം ട്രെയിനുകളിൽ കാൽ കുത്താനിടമില്ല. വേനൽക്കാലവധിക്കാലത്ത് ദുരിതപർവമാകുകയാണ് ട്രെയിൻ യാത്ര.തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 9.15 ന് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ് എറണാകുളം കഴിയുമ്പോഴേക്കും തിങ്ങിനിറയും. മുoബൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കു വരുന്ന നേതാവതി എക്പ്രസിന്റെ സ്ഥിതിയും സമാനമാണ്. മംഗളുരുവിൽ നിന്ന് നാഗർകോവിലേക്കുള്ള പരശുറാം എക്സ്പ്രസ് കണ്ണൂരെത്തുംമുമ്പേ നിറയും. സാധാരണക്കാർക്ക് ആലംബമായിരുന്ന ജനറൽ കമ്പാർട്ട്മെന്റുകൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സ്ലീപ്പർ കോച്ചിൽ ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യുന്നത് തടഞ്ഞ ടിടിഇ വിനോദിനെ ഇതര സംസ്ഥാനക്കാരനായ യാത്രക്കാരൻ […]Read More
