ശബരിമല:ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറി. മണ്ഡല മഹോത്സവ പൂജയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ തീർത്ഥാടകരുടെ തിരക്കേറുകയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിവരെ 50,478 പേർ മല ചവിട്ടിയതിൽ 6313 പേർ സ്പോട്ട് ബുക്കിങ്ങിലൂടെയാണ്. സന്നിധാനത്തെ തിരക്ക് കുറയുന്നതിനനുസരിച്ചാണ് നിലയ്ക്കലിൽ നിന്ന് ഭക്തരെ കയറ്റി വിടുന്നതു്. തിരക്ക് നിയന്ത്രണ വിധേയമാക്കാൻ ബറ്റാലിയൻ ഡിഐജി രാഹുൽ ആർ നായർ സന്നിധാനത്തെത്തി. ദർശനത്തിനുശേഷം അയ്യപ്പഭക്തരെ പമ്പയിലേക്ക് മടക്കി അയക്കുകയാണ്. ഇതിനിടെ ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ കൊല്ലം – സെക്കന്തരാബാദ് റൂട്ടിൽ […]Read More
ബീജിങ്:വടക്കുപടിഞ്ഞാറൻ ചൈനയിലു ണ്ടായ ഭൂകമ്പത്തിൽ 126 പേർ മരിച്ചതായി ബീജിങ് റിപ്പോർട്ടു ചെയ്തു. തിങ്കളാഴ്ച രാത്രി 11.59 ന് ഗാൻസു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഗാൻസുവിന്റെ സമീപ പ്രദേശങ്ങളിലും ക്വിങ്ഹായിലും 32 തുടർചനങ്ങളുണ്ടായി. എഴുനൂറിലധികം പേർക്ക് പരിക്കു പറ്റിയതായാണറിവ്. ഗാൻസു- ക്വിങ്ഹാ പ്രവിശ്യകളുടെ അതിർത്തിയോട് ചേർന്നുള്ള ലിയുഗൗ ടൗൺഷിപ്പാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ വിഛേദിക്കപ്പെട്ടു. മഞ്ഞനദിക്ക് കുറുകെയള്ള പാലത്തിന് വിള്ളൽ വീണു. 2010 ൽ ക്വിങ്ഹായ് പ്രവിശ്യയിലെ […]Read More
ന്യൂഡൽഹി:ബില്ലിൽ കൃത്രിമം കാട്ടി പണം വിദേശത്ത് കടത്തിയെന്ന ആരോപണത്തെക്കുറിച്ചന്വേഷിക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.ഇറക്കുമതി വസ്തുക്കളിൽ അദാനി പവർ, എസ്സാർ ഗ്രൂപ്പ് എന്നിവർ കൃത്രിമ ബിൽ സമർപ്പിച്ചതായി ഡിആർഐ കണ്ടെത്തിയിരുന്നു. 2014, 2016 വർഷങ്ങളിൽ ഡിആർഐ കമ്പനികൾക്ക് നോട്ടീസ് നൽകിയതിനെ ആധാരമാക്കിയാണ് സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറും വിവിധ എൻജിഒകളും പൊതു താല്പര്യ ഹർജി നൽകിയതു്. ഹർജിക്കാർക്കു വേണ്ടി പ്രശാന്ത് ഭൂഷൺ, നേഹരതി, കാജൽ ഗിരി എന്നീ അഭിഭാഷകർ ഹാജരായി.Read More
ഇംഫാൽ:നീണ്ട ഇടവേളയ്ക്കു ശേഷം ചുരാചന്ദ്പൂരിൽ വംശീയ സംഘർഷം വീണ്ടും രൂക്ഷമായി. ചുരാചന്ദ്ന് സമീപമുള്ള തിങ്കങ്കാങ് പായി മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മണിപ്പൂരിലെ വിവിധയിടങ്ങളിൽ ഏതാനും ദിവസങ്ങളായി ഒറ്റപ്പെട്ട സംഘട്ടനങ്ങൾ നടന്നുകൊണ്ടിരി ക്കുന്നു. നേരത്തെയുണ്ടായ സംഘട്ടനത്തിൽ 13 പേർ ചുരാചന്ദിൽ കൊല്ലപ്പെട്ടിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു മാസത്തേക്ക് ചുരാചന്ദിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.Read More
ചെന്നെ:തൂത്തുക്കുടി, തിരുനെൽവേലി തുടങ്ങിയ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്തമഴ തുടരുകയാണ്.തൂത്തുക്കുടിയിൽ ശ്രീവൈകുണ്ഠം സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ ധാരാളം പേർ കുടുങ്ങിക്കിടക്കുകയാണ്. വിവിധയിടങ്ങളിലായി മൂന്നുപേർ മരിച്ചു. തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ മഴ കടുത്ത നാശം വിതച്ചതിനാൽ 143 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി വെള്ളത്തിനടിലായി. മിക്കയിടങ്ങളിലും വൈദ്യുതി, ടെ ഫോൺ നെറ്റ് വർക്കുകൾ തകരാറിലായി. ശ്രീവൈകുണ്ഠം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നശ്രമം നടന്നുകൊണ്ടിരിക്കുന്നു. കനത്ത മഴയെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ […]Read More
ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥി :മമതയും കേജ്രിവാളും ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി നിർദ്ദേശിച്ചു. ഡൽഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കേജ്രിവാൾ ഈ നിർദ്ദേശത്തെ പിന്താങ്ങി.മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം ഡി എം കെ )നേതാവ് വൈക്കോയാണ് ഇന്ത്യ മുന്നണി യോഗത്തിന് ശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.ഈ നിർദ്ദേശത്തെ ആരും എതിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ നമുക്ക് ആദ്യം […]Read More
2024 മാർച്ചിലെ എസ് എസ്എസ്എൽസി/ ടിഎച്ച് എൽസി എന്നീ പരീക്ഷക്ക് ഫീസടയ്ക്കാനുള്ള തീയതി നീട്ടി. ഡിസംബർ 22 വരെ 350 രൂപ സൂപ്പർ ഫൈനോടെ ഫീസട യ്ക്കാമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.Read More
കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് ടെസ്റ്റ് (CSEET) മെയ് 2024 ലെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അറിയിച്ചു.ഏപ്രിൽ 15 നകം അപേക്ഷ സമർപ്പിക്കണം. പരീക്ഷ മേയ് 4 ന്. വിശദ വിവരങ്ങൾക്ക് : icsi.edu എന്ന വെബ്സൈറ്റ് കാണുക.Read More
തിരുവനന്തപുരം:ആറ്റുകാൽ, മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ (52) വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗറിൽ അനിൽ കുമാറിന് ജീവപര്യന്തം കഠിന തടവും 16, 22, 500 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷം അധിക തടവും അനുഭവിക്കണം. രണ്ടു മുതൽ ഒൺപതു വരെ പ്രതികൾക്ക് 30 വർഷം വീതം തടവും 1, 22, 500 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവുണ്ട്.19 പ്രതികളുണ്ടായിരുന്ന […]Read More
കറാച്ചി:1993 -ലെ മുംബൈ സ്ഫോടത്തിന്റെ ആസൂത്രകനും അന്താരാഷ്ട്ര കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട് . വിഷബാധയേറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി കറാച്ചിയിലെ ആശുപത്രിയിലാണെന്നാണ് വിവരം. ദാവൂദിനെ പ്രവേശിപ്പിച്ച ആശുപത്രി കനത്ത സുരക്ഷാ വലയത്തിലാണെന്നാണ് റിപ്പോർട്ട്.കോവിഡ് ബാധിച്ച് ഹൃദയ സ്തംഭനം മൂലം മരിച്ചതായും മുൻപ് വാർത്തകളുണ്ടായിരുന്നു.Read More